/kalakaumudi/media/media_files/2025/09/29/121-2025-09-29-20-31-11.jpg)
തൃക്കാക്കര: യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് സ്കൂട്ടർ കവർച്ച നടത്തിയസംഭവത്തിൽകാപ്പാകേസ്പ്രതിഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ.തൃശ്ശൂർ ചാവക്കാട് സ്വദേശി കണ്ടമ്പുള്ളി വീട്ടിൽ അക്ഷയ് (25), പാലക്കാട് പട്ടാമ്പി സ്വദേശി കുന്നത്ത് വീട്ടിൽ സതീശൻ ( 29) എന്നിവരെയാണ് തൃക്കാക്കര സി ഐ കിരൺസി നായരുടെ നേതൃത്വത്തിൽ പിടികൂടിയത്.
കഴിഞ്ഞ 22 ന് രാത്രി 12 മണിയോടെ കൊല്ലംകുടിമുകൾ സ്വദേശി ആൻസിലിൻ ആന്റണിയെ തൃക്കാക്കര പൈപ്പ് ലൈനിലുള്ള 24 കഫേയുടെ മുന്നിൽവച്ച് പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയും യുവാവ് ഉപയോഗിച്ചുകൊണ്ടിരുന്ന കമ്പനി വക സ്കൂട്ടർ തട്ടിക്കൊണ്ടു പോവുകയും ആയിരുന്നു .പരാതിക്കാരൻ്റെ സുഹ്യത്തൂക്കളെ പ്രതികൾ ബി.എം.സി കോളേജിന് മുന്നിൽ ആക്രമിച്ചസംഭവത്തിൽഇടപെട്ടാണ് ആൻസിലിൻ ആന്റണിയെ ആക്രമിക്കാൻകാരണമെന്ന്പോലീസ്പറഞ്ഞു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സ്ഥലത്തേക്ക് വന്ന വാഹനത്തിൻറെ നമ്പർ കണ്ടെത്തുകയും തുടർന്ന് വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെക്കുറിച്ച് സൂചന ലഭിക്കുകയും തുടർന്ന് ഇന്നലെ പുലർച്ചെ ഒരു മണിയോടുകൂടി ഇടപ്പള്ളി ലുലു മാളിന് മുൻവശം വച്ച് പ്രതികളെ വളരെ സാഹസികമായി തൃക്കാക്കരപോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.കേസിലെ പ്രധാന പ്രതിയായ അക്ഷയുടെ പേരിൽ ഗുരുവായൂർ. മലപ്പുറം, കൊടുവള്ളി, കുന്നംകുളം, പേരാമംഗലം, തുടങ്ങിയ സ്റ്റേഷനുകളായി 17 ഓളം കേസുകളിലെ പ്രതിയാണ്. കോടതി ഹാജരാക്കിയ പ്രതികളെ റിമാൻന്റ ചെയ്തു. നിലവിൽ കാപ്പ കേസ് പ്രതിയായ അക്ഷയിയെ തൃശ്ശൂർ ജില്ലയിൽ നിന്നും നാടുകടത്തിയതാണ്. പ്രതികൾ കാക്കനാട് വർഷോപ്പിൽ ജോലിചെയ്തു വരികയായിരുന്നു.