/kalakaumudi/media/media_files/2025/01/14/6gd0dvYYcYjKMyrG5ClL.jpg)
തൃക്കാക്കര : സ്വകാര്യ കമ്പനി മാനേജരെ കബളിപ്പിച്ച് 96 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഡൽഹി സ്വദേശികളായ രണ്ടുപേരെ തൃക്കാക്കര പോലീസ് അറസ്‌റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി റിഷു മൻസിൽ മുഹമ്മദ് റഷൂദ് (31). ഉത്തർ പ്രദേശ് സ്വദേശി മുഹമ്മദ് ഹസീൻ (35) എന്നിവരാണ് തൃക്കാക്കര പോലീസ് പിടിയിലായത്.പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ മാനേജർക്ക് അവരുടെ മാനേജിങ് ഡയറക്‌ടർ എന്ന വ്യാജേന കഴിഞ്ഞ 7 ന് പ്രതികൾ വാട്‌സാപ് സന്ദേശം അയക്കുകയും.പുതിയ നമ്പറാണെന്ന് പരിചയപ്പെടുത്തി മാനേജിങ് ഡയറക്‌ടറുടേതെന്ന പേരിൽ അ ത് സേവ് ചെയ്യിക്കുകയും ചെയ്തു. പിറ്റേന്ന് ഇതേ നമ്പറിൽനിന്നു സന്ദേശമയച്ച പ്രതികൾ അക്കൗണ്ട് നമ്പർ നൽകി കമ്പനി മാനേജരെക്കൊണ്ട് 96 ലക്ഷം രൂപ ആർ.ടി.ജി.എ സ്. വഴി അതിലേക്കു ട്രാൻസ്‌ഫർ ചെയ്യിക്കുകയായിരുന്നു.തുടർന്ന് തട്ടിപ്പ് മനസിലാക്കിയ കമ്പനി അധികൃതർ തൃക്കാക്കര പോലീസിൽ പരാതി നൽകി. തൃക്കാക്കര സി ഐ എ.കെ സുധീർ, സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ സിനാജ്, നിധിൻ കെ. ജോൺ എന്നിവരാണ് ഡൽഹി യിൽനിന്നു പ്രതികളെ പിടികൂടിയത്.