/kalakaumudi/media/media_files/2025/04/16/1tlm7CCSA9I118Ntjmn9.jpg)
മൂന്നാർ: മൂന്നാറിൽ ഫ്ലവർ ഷോ മേയ് 1 മുതൽ 10 വരെ നടക്കും. ഡിടിപിസിയുടെ നേതൃത്വത്തിൽ ദേവികുളം റോഡിൽ പ്രവർത്തിക്കുന്ന ഗവ.ബൊട്ടാണിക്കൽ ഗാർഡനിലാണ് ഫ്ലവർ ഷോ നടക്കുന്നത്.
ഇപ്പോൾ ഗാർഡനിലുള്ള ചെടികകളായ അലങ്കാരച്ചെടികൾ,വിവിധ ഓർക്കിഡുകള്‍
എന്നിവയ്ക്കു പുറമെ നൂറുകണക്കിന് പൂച്ചെടികൾ എത്തിക്കും. ഇവയില്‍ വിദേശയിനങ്ങൾ കൂടി ഉള്‍പ്പെടും. അവധിക്കാലമായതിനാല്‍ വിനോദസഞ്ചാരികള്‍ അധികമായി ഇവിടെ എത്തുമെന്നതും പ്രദര്‍ശനത്തിന്റെ ശോഭ കൂട്ടും.
.
രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെയാണ് പ്രവേശനം. ദിവസേന വൈകീട്ട് ആറുമുതൽ ഒൻപതുവരെ മ്യൂസിക്കൽ ഫൗണ്ടൻ, സ്റ്റേജ് ഷോകൾ എന്നിവ നടക്കും. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശനനിരക്ക്.