ബാലസാഹിത്യപുരസ്‌കാരങ്ങള്‍ - സാംസ്‌കാരികവകുപ്പുമന്ത്രി ശ്രീ എ കെ ബാലന്‍ മാര്‍ച്ച് 9ന് സമ്മാനിക്കും

മലയാളത്തിലെ ബാലസാഹിത്യരംഗത്തെ പ്രോത്സാഹിപ്പിക്കാനായി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കിവരുന്ന ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ 2017 മാര്‍ച്ച് 9ന് ബഹു. സാംസ്‌കാരികവകുപ്പുമന്ത്രി ശ്രീ എ കെ ബാലന്‍ ജേതാക്കള്‍ക്കു സമ്മാനിക്കും. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസിലാണ് പുരസ്‌കാരസമര്‍പ്പണം. .സാഹിത്യ സാംസ്‌കാരികമേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും

author-image
S R Krishnan
New Update
ബാലസാഹിത്യപുരസ്‌കാരങ്ങള്‍ - സാംസ്‌കാരികവകുപ്പുമന്ത്രി ശ്രീ എ കെ ബാലന്‍ മാര്‍ച്ച് 9ന് സമ്മാനിക്കും

മലയാളത്തിലെ ബാലസാഹിത്യരംഗത്തെ പ്രോത്സാഹിപ്പിക്കാനായി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കിവരുന്ന ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ 2017 മാര്‍ച്ച് 9ന് ബഹു. സാംസ്‌കാരികവകുപ്പുമന്ത്രി ശ്രീ എ കെ ബാലന്‍ ജേതാക്കള്‍ക്കു സമ്മാനിക്കും. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസിലാണ് പുരസ്‌കാരസമര്‍പ്പണം. .സാഹിത്യ സാംസ്‌കാരികമേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍ഡയറക്ടറും ബാലസാഹിത്യകാരനുമായ പാലാ കെ എം മാത്യുവിന്റെ പേരില്‍ നല്‍കിവരുന്ന പാലാ കെ എം മാത്യു ബാലസാഹിത്യ പുരസ്‌കാരം കിളിരൂര്‍ രാധാകൃഷ്ണന് സമര്‍പ്പിക്കും. കഥകളിലൂടെ അയ്യന്‍കാളി എന്ന ജീവചരിത്രകൃതിക്കാണ് പുരസ്‌കാരം. 60,001/ രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

മറ്റു പുരസ്‌കാരങ്ങള്‍ താഴെ കൊടുക്കുന്നു.
കവിത പ്രൊഫ. ആദിനാട് ഗോപി ( തിരിഞ്ഞുനോക്കി നടക്കുക)
നോവല്‍ തേക്കിന്‍കാട് ജോസഫ് (സൂപ്പര്‍ബോയ് രാമുവും ക്ലോണിങ് മനുഷ്യരും)
ശാസ്ത്രം എസ് ശാന്തി (സഹജീവനം ജീവന്റെ ഒരുമ)
വൈജ്ഞാനികം സനല്‍ പി തോമസ് (നിങ്ങള്‍ക്കുമാകാം സ്‌പോര്‍ട്ട്‌സ് താരം)
ആത്മകഥ പി കെ ഗോപി ( ഓലച്ചൂട്ടിന്റെ വെളിച്ചം)
പുനരാഖ്യാനം ജോണ്‍ സാമുവല്‍ (വിശ്വോത്തര നാടോടിക്കഥകള്‍)
നാടകം കെ വി ഗണേഷ് (മാന്ത്രികക്കണ്ണാടി)
ചിത്രീകരണം ഗോപീദാസ് ( മാനിപ്പുല്ലുണ്ടായ കഥ)
ചിത്രപുസ്തകം കെ പി മുരളീധരന്‍ (അപ്പുവിന്റെ ഘടികാരം )
പ്രൊഡക്ഷന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ( മലാലയുടെ കഥ)
10000രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ പുരസ്‌കാരവും.

Bal Sahitya Puraskar 2016