/kalakaumudi/media/post_banners/124587f3ebc9e96123b2ad9406b36eeea280497dcc39ccf6291c06103151027a.jpg)
ശ്രീവായ്ക്കരക്കാവ് ഭഗവതി ക്ഷേത്രത്തിലെ കലം കരിക്കല്‍ മഹോത്സവം പ്രശസ്തമാണ്.
അഷ്ടൈശ്വര്യങ്ങള്‍ക്കും ആധാരമൂര്‍ത്തിയും ഇഷ്ടവരദായിനിയും അന്നപൂര്‍ണ്ണേശ്വരിയുമായ ശ്രീവായ്ക്കരക്കാവിലമ്മയ്ക്ക് അത്യന്തം പ്രിയങ്കരമായ കലം കരിക്കല്‍ വഴിപാടുകള്‍ എല്ലാവര്‍ഷവും മകരച്ചൊവ്വ മുതല്‍ മേടം പത്ത് വരെ നടത്തിവരുന്നു. നാടിന്റെ ഐശ്വര്യദേവതയായ വായ്ക്കര ഭഗവതീ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണത്തിനായി വിവിധദേശങ്ങളില്‍ നിന്നാണ് ആളുകള്‍ എത്തിച്ചേരുന്നത്.
മൂന്ന് വിധമാണ് കലംകരിക്കല്‍ വഴിപാടുകള്‍
ഒറ്റക്കലം, അയ്ങ്കലം, ഉദരക്കലം എന്നിങ്ങനെ മൂന്ന് വിധമാണ് കലംകരിക്കല്‍ വഴിപാടുകള്‍ ക്ഷേത്രത്തില്‍ നടക്കുക.പുത്തന്‍ മണ്‍കലത്തില്‍ അരിവെച്ച് , മഞ്ഞള്‍പൊടിയിട്ട് ദേവിക്ക് നിവേദിക്കുന്നതാണ് ചടങ്ങ്. ഭക്തരുടെ താത്പര്യമനുസരിച്ച് വെള്ളനിവ്യേദ്യം,കടുംപായസം, കൂട്ടുപായസം എന്നിവയാണ് നിവേദിക്കുന്നത്.
മുകൂട്ട ക്ഷേത്രത്തില്‍ പേരു രജിസ്ട്രര്‍ ചെയ്താണ് ഭക്തര്‍ കലം കരിക്കല്‍ വഴിപാടിന് എത്തിച്ചേരുന്നത്. മഹരോഗങ്ങളുടെ ശാന്തി, പട്ടിണി, കുടുംബകലഹം, കാര്യവിഘ്നം മുതലായവയുടെ നിവാരണത്തിന് ഒറ്റക്കലം കരിയ്ക്കല്‍, സൗന്ദര്യം, മംഗല്യസൗഭാഗ്യം, ദീര്‍ഘസുമംഗലീ സൗഭാഗ്യം സമ്പല്‍സമൃദ്ധി മുതലായവയ്ക്ക് ഉദരക്കലം, മഹാവ്യാധികളെക്കൊണ്ട് കഷ്ടത അനുഭവിക്കുന്നവര്‍ക്കുള്ള രോഗശാന്തി, നാല്‍ക്കാലി/ക്യഷി എന്നിവയുടെ പുരോഗതി, കാര്യസാധ്യം, തൊഴില്‍ പുരോഗതി തുടങ്ങിയവയ്ക്ക് അയ്ങ്കലം കരിയ്ക്കല്‍ എന്നിവയുമാണ് സമര്‍പ്പിക്കുക.
ഐതിഹ്യം
ദാരികവധത്തിന്ശേഷം ശാന്തസ്വരൂപിണിയായി പടിഞ്ഞാറോട്ട് ദര്‍ശനം ചെയ്തരുളുന്ന ശ്രീ വായ്ക്കരക്കാവിലമ്മയ്ക്ക് അത്യന്തം പ്രിയവും ഭക്തജനങ്ങള്‍ക്ക് അഭീഷ്ടസിദ്ധിപ്രദവുമാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലംകരിക്കല്‍ വഴിപാട്്്
മകരച്ചൊവ്വയുടെ പ്രാധാന്യം നമ്മുടെ പൂര്‍വ്വീകര്‍ ശരിക്കും മനസിലാക്കിയിരുന്നു നവഗ്രഹങ്ങളില്‍ ശക്തമായ മൂര്‍ത്തികളുടെ അവിഷ്ടാനുഗ്രഹമാണ് ചൊവ്വ.ചൊവ്വയുടെ ഉച്ചസ്ഥാനത്ത് മകരം രാശിയില്‍ സൂര്യന്‍ നില്‍ക്കുന്ന മാസമാണ് മകരമാസം.ചൊവ്വാഴ്ചകള്‍ക്ക് പൊതുവായും അതില്‍ ആദ്യത്തെ ചൊവ്വാഴ്ചക്ക് പ്രത്യേകമായും ഭദ്രകാളി തുടങ്ങിയ ദേവതകള്‍ക്ക് സാന്നിദ്ധ്യം കൂടുതലുള്ള സമയമാണ് ഭൂമിയിലെ നല്ല വിളവെടുപ്പിന് ചൊവ്വയുടെ ഉച്ചസ്ഥിതി കാര്യമായി സ്വാധീനിക്കുന്നു എന്നാണ് വിശ്വാസം ്.1500 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് വായ്ക്കരക്കാവ് ക്ഷേത്രം. വായ്ക്കര പാടശേഖരത്തില്‍ കൃഷിചെയ്തിരുന്ന നെല്ലാണ് തിരുവിതാംകൂര്‍ രാജാവിന് ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നതെന്ന് ഐതീഹ്യങ്ങളില്‍ പറയുന്നു.