0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
പ്രിയങ്കരമായ കലം കരിക്കല്‍ വഴിപാടുകള്‍ എല്ലാവര്‍ഷവും മകരച്ചൊവ്വ മുതല്‍ മേടം പത്ത് വരെ നടത്തിവരുന്നു. നാടിന്റെ ഐശ്വര്യദേവതയായ വായ്ക്കര ഭഗവതീ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണത്തിനായി വിവിധദേശങ്ങളില്‍ നിന്നാണ് ആളുകള്‍ എത്തിച്ചേരുന്നത്. മൂന്ന് വിധമാണ് കലംകരിക്കല്‍ വഴിപാടുകള്‍ ഒറ്റക്കലം, അയ്ങ്കലം, ഉദരക്കലം എന്നിങ്ങനെ മൂന്ന് വിധമാണ് കലംകരിക്കല്‍ വഴിപാടുകള്‍ ക്ഷേത്രത്തില്‍ നടക്കുക.പുത്തന്‍ മണ്കലത്തില് അരിവെച്ച് , മഞ്ഞള്‍പൊടിയിട്ട് ദേവിക്ക് നിവേദിക്കുന്നതാണ് ചടങ്ങ്. ഭക്തരുടെ താത്പര്യമനുസരിച്ച് വെള്ളനിവ്യേദ്യം,കടുംപായസം, കൂട്ടുപായസം എന്നിവയാണ് നിവേദിക്കുന്നത്. മുകൂട്ട ക്ഷേത്രത്തില്‍ പേരു രജിസ്ട്രര്‍ ചെയ്താണ് ഭക്തര്‍ കലം കരിക്കല്‍ വഴിപാടിന് എത്തിച്ചേരുന്നത്. മഹരോഗങ്ങളുടെ ശാന്തി, പട്ടിണി, കുടുംബകലഹം, കാര്യവിഘ്നം മുതലായവയുടെ നിവാരണത്തിന് ഒറ്റക്കലം കരിയ്ക്കല്‍, സൗന്ദര്യം, മംഗല്യസൗഭാഗ്യം, ദീര്‍ഘസുമംഗലീ സൗഭാഗ്യം സമ്പല്‍സമൃദ്ധി മുതലായവയ്ക്ക് ഉദരക്കലം, മഹാവ്യാധികളെക്കൊണ്ട് കഷ്ടത അനുഭവിക്കുന്നവര്‍ക്കുള്ള രോഗശാന്തി, നാല്ക്കാലി/ക്യഷി എന്നിവയുടെ പുരോഗതി, കാര്യസാധ്യം, തൊഴില്‍ പുരോഗതി തുടങ്ങിയവയ്ക്ക് അയ്ങ്കലം കരിയ്ക്കല്‍ എന്നിവയുമാണ് സമര്‍പ്പിക്കുക.
Share this article
If you liked this article share it with your friends.they will thank you later