ഇന്ന് ദീപാവലി ദിനത്തില്‍ ലക്ഷ്മി ദേവിയെ ആരാധിച്ചാല്‍

ഈ ദിവസം ആളുകള്‍ സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ ആരാധിക്കുകയും ദേവിയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

author-image
parvathyanoop
New Update
ഇന്ന് ദീപാവലി  ദിനത്തില്‍ ലക്ഷ്മി ദേവിയെ ആരാധിച്ചാല്‍

ദീപാവലി ദിനത്തില്‍ ലക്ഷ്മി ആരാധനയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അതിന്റെ ഒരുക്കങ്ങളും പൂജയും വളരെ ശ്രദ്ധയോടെയാണ് ചെയ്യേണ്ടുന്നത്. സ്നേഹവും വെളിച്ചവും സമൃദ്ധിയും നല്‍കുമെന്നും ഇരുട്ടിനെ അകറ്റുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ആളുകള്‍ സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ ആരാധിക്കുകയും ദേവിയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്ന് പറയപ്പെടുന്നു. ലക്ഷ്മി ദേവിക്കായി സമര്‍പ്പിക്കുന്ന അത്തരത്തിലുള്ള ചില നിവേദ്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.തേന്‍, തൈര്, പാല്‍, നെയ്യ്, പഞ്ചസാര എന്നീ അഞ്ച് ചേരുവകള്‍ ചേര്‍ന്ന് പഞ്ചാമൃതം ഉണ്ടാക്കുന്നു. ഇത് പൂജയ്ക്കിടെ ദേവിക്ക് സമര്‍പ്പിക്കുകയും പിന്നീട് പ്രസാദമായി ഭക്തര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.

ലക്ഷ്മീ ദേവിയുടെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. ചെറിയ തീയില്‍ പാലില്‍ ചോറ് വേവിച്ചതിന് ശേഷം മുകളില്‍ ഡ്രൈ ഫ്രൂട്ട്സ് ഇട്ട് വിളമ്പുന്നതാണ് ഈ പ്രസാദം.മാവ്, അരിപ്പൊടി തുടങ്ങി ഇപ്പോള്‍ പല നിറങ്ങളില്‍ രംഗോലി ഒരുക്കുന്നു. ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ വ്യത്യസ്ത തരം നിറങ്ങള്‍ ഉപയോഗിച്ചാണ് രംഗോലി വരയ്ക്കുന്നത്.

രംഗോലി ഉത്സാഹത്തെ പ്രതീകപ്പെടുത്തുകയും പോസിറ്റീവ് എനര്‍ജി സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് പറയുന്നു. വീട്ടില്‍ സന്തോഷവും സമാധാനവും ഉത്സാഹവും പ്രവഹിക്കുന്നിടത്ത് ലക്ഷ്മി ദേവി വസിക്കുന്നുവെന്നാണ് വിശ്വാസം.

ദീപാവലി ദിനത്തില്‍ മണ്‍വിളക്കുകള്‍ കത്തിക്കുന്നത് വളരെ ഐശ്വര്യപ്രദമായി കണക്കാക്കപ്പെടുന്നു. വീടിനും പരിസരത്തും പോസിറ്റീവ് ഊര്‍ജം പകരുന്ന അഞ്ച് ഘടകങ്ങള്‍ ചേര്‍ന്നതാണ് മണ്‍വിളക്ക്.ദീപാവലി രാത്രി മുഴുവന്‍ വിളക്ക് കത്തിച്ചു വയ്ക്കുന്നു

 

 

 

 

diwali festival lord lakshmi