കണിക്കൊന്ന...........

വിഷുവിനെപ്പറ്റി പറയുമ്പോള്‍ മനസ്‌സില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന കണിക്കൊന്നയുടെ ചിത്രം ഓടി എത്തും. ഓണം കഴിഞ്ഞാല്‍ മലയാളികള്‍ ഏറ്റവും അധികം ആഘോഷ ിക്കുന്നത് വിഷുവാണ്. വിഷു കണിക്ക് പ്രധാനം കണിക്കൊന്നയാണ്. ഏപ്രില്‍ മെയ് മാസങ്ങളിലാണ് കണിക്കൊന്ന പൂക്കുന്നത്. ഐശ്വര്യ സമൃദ്ധിയുടെ അടയാളമായിട്ടാണ് കണിക്കൊന്നയെ മലയാളികള്‍ കണക്കാക്കുന്നത്.

author-image
sruthy sajeev
New Update
കണിക്കൊന്ന...........

 

വിഷുവിനെപ്പറ്റി പറയുമ്പോള്‍ മനസ്‌സില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന കണിക്കൊന്നയുടെ ചിത്രം ഓടി എത്തും. ഓണം കഴിഞ്ഞാല്‍ മലയാളികള്‍ ഏറ്റവും അധികം ആഘോഷ
ിക്കുന്നത് വിഷുവാണ്. വിഷു കണിക്ക് പ്രധാനം കണിക്കൊന്നയാണ്. ഏപ്രില്‍ മെയ് മാസങ്ങളിലാണ് കണിക്കൊന്ന പൂക്കുന്നത്. ഐശ്വര്യ സമൃദ്ധിയുടെ അടയാളമായിട്ടാണ്
കണിക്കൊന്നയെ മലയാളികള്‍ കണക്കാക്കുന്നത്.

അതുകൊണ്ട് തന്നെ കണിക്കൊന്നയില്ലാത്തൊരു വിഷു മലയാളിക്ക് സങ്കല്‍പ്പിക്കാനാകില്ല. കണിക്കൊന്നയുമായി ബന്ധപ്പെട്ട് ഐതീഹ്യങ്ങളും നിലവിലുണ്ട്. ലക്ഷ്മി ഭഗവതിയുടെ പ്രതീകമാണ് കൊന്നപ്പൂവ്. ശ്രീകൃഷ്ണന്‍ ബാല്യത്തില്‍ തന്റെ സ്വര്‍ണ്ണ കിങ്ങിണി കളിത്തോഴനായ ഗോപന് ഇഷ്ടത്തോടെ കൊടുത്തു. വേണ്ടായെന്ന് തോഴന്‍ പറഞ്ഞെങ്കിലും കൃഷ്ണന്‍ നിര്‍ബന്ധിച്ച് നല്‍കുകകയായിരുന്നു. ബാലന്‍ അത് അരയില്‍ അണിയുകയും ചെയ്തു. തന്റെ സ്വര്‍ണ്ണ കിങ്ങിണി ബാലന് നല്‍കിയ കാര്യം ശ്രീകൃഷ്ണന്‍ ആരോടും പറഞ്ഞില്ല. എന്നാല്‍ ബാലന്റെ അരയില്‍ സ്വര്‍ണ്ണ കിങ്ങിണി കണ്ട അമ്മ അത് കൃഷ്ണന്റേതാണെന്ന് മനസ്‌സിലാക്കുകയും അഴിച്ചെടുക്കുകയും ചെയ്തു.

തന്റെ പുത്രന്‍ ഇത് മോഷ്ടിച്ചതാണോയെന്ന ദേഷ്യത്തില്‍ അവര്‍ അത് മരത്തിലേയ്ക്ക് വലിച്ചെറിഞ്ഞു. ആ സ്വര്‍ണ്ണ കിങ്ങിണി മരത്തില്‍ തങ്ങി. സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ കിങ്ങിണിയുടെ ആകൃതിയില്‍ കൊന്നപ്പീക്കളായി നില്‍ക്കുകയും ചെയ്തുവെന്നാണ് ഐതീഹ്യം. കൊന്നപ്പൂവ് വിഷുക്കണിക്ക് മാത്രമല്ല ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠാ കലശം കഴിഞ്ഞ് നട തുറക്കുന്ന അവസരത്തിലും പള്ളിവേട്ട കഴിഞ്ഞ് ഭഗവാനെ പള്ളിയുണര്‍ത്തുമ്പോള്‍ കാണിക്കുന്ന കണിക്കോപ്പുകളിലും കൊന്നപ്പൂവ് നിര്‍ബന്ധമാണ്.


കൂടുതല്‍ വിഷു വിശേഷങ്ങള്‍ക്ക്..........

vishu2017