/kalakaumudi/media/post_banners/fb30704c7d1e9d047beffc5a6c0cdf7797ab7cac77358965ed4c5deb826f9c59.jpg)
ഭാരതീയ ജ്യോതിഷത്തില്‍ ചന്ദ്രനാണ് പ്രാധാന്യം. കാരണം ഭാരതത്തില്‍, പ്രത്യേകിച്ച്, കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ചന്ദ്രമാസമാണ് കണക്കാക്കുന്നത്. കേരളത്തിലും വിദേശങ്ങളിലും സൂര്യമാസവും. പ്രപഞ്ച പിതാവ് സൂര്യനാണ്. എല്ലാ ജീവജാലങ്ങളും സൂര്യന്റെ നിയന്ത്രണത്തിലാണ് ചലിക്കുന്നത്. അതുകൊണ്ടാണ് സൂര്യാധിഷ്ഠിതമായ രാശിക്ക് ജീവിതത്തില്‍ പ്രാധാന്യം ഏറുന്നത്. വര്‍ഷത്തില്‍ രണ്ടു ദിവസം, മാര്‍ച്ച് 22 – സെപ്തംബര്‍ 22 തീയതികളില്‍ പകലും, രാത്രിയും തുല്യമാകുന്നു. അതിന് വിഷു എന്നു പറയുന്നു. കേരളത്തിലെ വിഷു ദിവസവും യഥാര്‍ത്ഥ വിഷുദിവസവും തമ്മില്‍ 24 ദിവസങ്ങളുടെ വ്യത്യാസമുണ്ട്. നാം വിഷു ആചരിക്കുന്നത് ഏപ്രില്‍ 14 നാണ്. എന്നാല്‍ രാവും പകലും തുല്യമായി വരുന്ന ദിവസം വച്ച് കണക്കാക്കുമ്പോള്‍ മാര്‍ച്ച് 22 നാണ് വിഷു. ഈ ദിവസങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തെ അയാനാംശം എന്നു പറയുന്നു. പാശ്ചാത്യ ജ്യോതിഷം സായനം എന്ന പേരിലും ഭാരതീയ ജ്യോതിഷം നിരായനം എന്ന പേരിലുമാണ് അറിയപ്പെടുന്നത്. - ജ്യോതിഷാചാര്യനും, ഗവേഷകനും, സംഖ്യാശാസ്ത്ര, രത്‌നശാസ്ത്ര വിശാരദനുമായ ഡോ. വി.എസ്. രാമകൃഷ്ണന്‍ നായര്‍ പറയുന്നു.
സൂര്യ രാശി പ്രകാരം 2017 ലെ ജാതക ഫലം പ്രവചിക്കുന്നത് ഡോ. വി.എസ്. രാമകൃഷ്ണന്‍ നായരാണ്:
>>ഏരീസ്
മാര്‍ച്ച് 21 നും ഏപ്രില്‍ 20 നും ഇടയില്‍ ജനിച്ചവര്‍
പൊതുഫലം
രാശിചിഹ്നം ആണ്‍ മലയാട്. രാശിനാഥന്‍ ചൊവ്വ. സാഹസികത ഇഷ്ടപ്പെടുന്നവര്‍. എല്ലാം അറിയുവാന്‍ ആകാംക്ഷയുള്ളവര്‍. ശക്തി പ്രകടന സ്വഭാവമുള്ള ഇവര്‍ അധികാരം പ്രകടിപ്പിക്കും. ആളുകളെ അമിതമായി സഹായിക്കും. ഈ രാശിക്കാരുടെ സൂര്യരാശി ഗ്രഹനിലപ്രകാരം 7 ല്‍ വ്യാഴം. 9ല്‍ ശനി. 10ല്‍ ബുധന്‍ 11ല്‍ ശുക്രന്‍ 12ല്‍ കുജന്‍, കേതു 6–ല്‍ രാഹു ഈ വിധത്തിലാണ്.
7 ലെ വ്യാഴം, 6ലെ രാഹു, 10ലെ ബുധന്‍ 11 ലെ ശുക്രന്‍ ഇവ ഈ വര്‍ഷം നല്ല ഫലങ്ങള്‍ നല്കും. 9 ലെ ശനിയും 12ലെ കുജ,കേതുക്കളും നന്നല്ല. വിദേശയാത്രയ്ക്കു യോഗം. അതിന് തയ്യാറെടുക്കുന്നവര്‍ക്ക് ശുഭഫലം. വ്യക്തിപരമായി സുഖാനുഭവങ്ങള്‍. അറിവുവര്‍ദ്ധിപ്പിച്ച് അതില്‍ നിന്നും പ്രയോജനം ഉണ്ടാക്കാന്‍ കഴിയുന്ന സമയം. പുതിയ ബന്ധങ്ങള്‍, പങ്കുകച്ചവടത്തില്‍ അഭിവൃദ്ധി ഇവയാണ് പ്രത്യേക ഫലങ്ങള്‍. അദ്ധ്യാപകര്‍, ചികിത്സ ചെയ്യുന്നവര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഊഹക്കച്ചവടം ചെയ്യുന്നവര്‍ തുടങ്ങിയ മേഖലകളിലുള്ളവര്‍ക്ക് അഭിവൃദ്ധിയുണ്ടാകും, വസ്തു ഇടപാടുകാര്‍ക്ക് സമയം നന്നല്ല.
വിദ്യാര്‍ത്ഥികള്‍വിദ്യാഭ്യാസ പുരോഗതി, മത്സരപരീക്ഷകളില്‍ വിജയം, അദ്ധ്യാപകരുമായി നല്ല ബന്ധം. കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും അംഗീകാരം. ബുദ്ധി, ഉന്മേഷം സല്‍പ്രവൃത്തി ഇവ ഉണ്ടാകും.
ജോലി, ബിസിനസ്‌സ്
തൊഴില്‍ മേഖല പുരോഗമിക്കും. വിദേശബന്ധം വഴി ധനവരവ്. അദ്ധ്യാപകര്‍, ചികിത്സകര്‍ എന്നിവര്‍ക്ക് അംഗീകാരം. ഇരുമ്പ്, വീടുപണിയാനുള്ള വസ്തുക്കള്‍ ഇവ വിപണനം നടത്തുന്നവര്‍ക്ക് ലാഭം. സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍, ആടയാഭരണങ്ങള്‍ കലാപരമായ വസ്തുക്കള്‍, ആഡംബരവസ്തുക്കള്‍, ഇവ കൈകാര്യം ചെയ്യുന്നവര്‍ക്ക് ലാഭം.
കുടുംബജീവിതം
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ സ്‌നേഹിക്കും. വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹനിവൃത്തി. സന്താനലബ്ധിക്കുള്ള സമയം. വ്യാഴം ഒകേ്ടാബര്‍ 13 ന് വൃശ്ചികത്തിലേക്ക് മാറുന്നതിനാല്‍ ഏറ്റവും ഉത്തമമായ സമയം. ശനി മകരത്തിലേക്ക് കടക്കുന്ന ഡിസംബര്‍ 20 മുതല്‍ ഭാഗ്യത്തിന് ചില താമസം ഉണ്ടാകും. 21–ആഗ്‌സ്റ്റ് 2017–ല്‍ ചിങ്ങം രാശിയില്‍ സംഭവിക്കുന്ന സൂര്യഗ്രഹണം ഭാഗ്യതടസമുണ്ടാക്കും.
ആരോഗ്യം
ആരോഗ്യപരമായി നല്ല സമയം അമിതമായ ഭോജന ആസക്തി ഉണ്ടാകും; നിയന്ത്രിക്കണം. ചിട്ടയുള്ള ജീവിതമാണങ്കെില്‍ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാകില്ല. ഒകേ്ടാബര്‍ 13 ന് വ്യാഴം 8 ലേക്ക് കടക്കുന്നത് അനാരോഗ്യത്തിനിടയാക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
.ആഹാര നിയന്ത്രണം, ആവശ്യമായ ശാരീരികാദ്ധ്വാനം, ശനിയുടെ ദോഷപരിഹാരാര്‍ത്ഥം എന്ത് കഴിക്കുക.
.ശരീരത്തിലെ വിറ്റാാമിന്‍ ഡിയുടെ അളവ് പരിശോധിച്ച്, കുറവില്ലെന്ന് ഉറപ്പുവരുത്തുക.
.വിറ്റാമിന്‍ ഡി ആവശ്യാനുസരണം ശരീരത്തില്‍ ഉണ്ടെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ല.
.സൂര്യഗ്രഹണം ശരീരത്തിലെ വിറ്റാമിന്‍ ഡി തകരാറിലാക്കും അതിനാല്‍ ഗ്രഹണത്തിനു മുമ്പും ശേഷവും കൊഴുപ്പു കുറഞ്ഞ ആഹാരം മാത്രം കഴിക്കുക.
>>ടോറസ്
ഏപ്രില്‍ 21 നും മേയ് 21 നും ഇടയില്‍ ജനിച്ചവര്‍
പൊതുസ്വഭാവം
രാശിയുടെ ചിഹ്നം കാള. അദ്ധ്വാനത്തിന്റെ പ്രതീകം. ജീവിതാവസാനം വരെ മറ്റുള്ളവര്‍ക്കായി ജോലി ചെയ്യുകയും അവസാനം മറ്റുള്ളവര്‍ക്ക് വേണ്ടി മരിക്കുകയും ചെയ്യും. ശാന്തസ്വഭാവമാണെങ്കിലും ശല്യപ്പെടുത്തിയാല്‍ ആക്രമിക്കും. സ്ത്രീഗ്രഹമായ ശുക്രനാണ് രാശിനാഥ2017 തുടങ്ങുമ്പോള്‍ സൂര്യരാശി പ്രകാരം വ്യാഴം 6ല്‍, ശനി 8ല്‍. ഇത് പ്രതികൂലമാണ്.
വ്യാഴം ഒകേ്ടാബര്‍ 13 ന് 7ലേക്കു വരുന്നു. അഷ്ടമശനി തീരുന്നത് വര്‍ഷാവസാനമാണ്. 20.12.2017 ന് രാഹു 5ല്‍ നിന്നും 4 ലേക്ക് 28.04.2017 നും കേതു അതേസമയം 10ലേക്കും മാറുന്നു. ഈ സ്ഥിതി വര്‍ഷം മുഴുവനും ഉണ്ടായിരിക്കും. 6 ലെ വ്യാഴം ശത്രുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കും; ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും, ധനനഷ്ടം വരുത്തും. രാഹുവിന്റെ 4ലേക്കുള്ള മാറ്റം ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ക്കും, മന: പ്രയാസങ്ങള്‍ക്കും ഇടയാക്കും. 10 ലേക്ക് വരുന്ന കേതു ജോലിസ്ഥലത്തും; ചെയ്യുന്ന പ്രവൃത്തികളുമായി ബന്ധപ്പെട്ടും വൈഷമ്യങ്ങള്‍ക്കിടവരുത്തും. എന്നാല്‍ ബുധന്‍, ശുക്രന്‍ ഇവര്‍ ഒരു പരിധിവരെ നല്ല ഫലങ്ങള്‍ നല്കും.
2017 ആഗസ്റ്റ് 20 ന്റെ സൂര്യഗ്രഹണം ഇടവം രാശിക്കാരുടെ കുടുംബം ആഭരണങ്ങള്‍, വിദ്യാഭ്യാസം എന്നിവയ്ക്ക് അനുകൂലമല്ല. ഫെബ്രുവരി 11 ന്റെ ചന്ദ്രഗ്രഹണവും ചിങ്ങം രാശിയിലാണ്. ഈ സമയത്ത് ഇടവം രാശിക്കാര്‍ പൊതുവെ ശ്രദ്ധിക്കണം. 2017 കലാകാരന്മാര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും ഭാഗ്യകരമാണ്. വസ്തുക്കളുമായി ബന്ധപ്പെട്ട് നിര്‍മ്മാണം, ക്രയവിക്രയം, മോടിപിടിപ്പിക്കല്‍, സിനിമയുടെ ഭാഗമായ ഛായാഗ്രഹണ കല ഇവ ചെയ്യുന്നവര്‍ക്ക് ഭാഗ്യ ലബ്ധി ഉണ്ടാകും.
വിദ്യാര്‍ത്ഥികള്‍
എഞ്ചിനീയറിംഗ്, കലരംഗം, ഖനനം സമുദ്രം, ഭാഷ, ഇവയുമായി ബന്ധപ്പെട്ട പഠനം നടത്തുന്നവര്‍ക്ക് നല്ല സമയം. പൊതുവെ പഠനത്തില്‍ ഉന്നതി ഉണ്ടാകും. പഠനേതര കാര്യങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാദ്ധ്യതയുണ്ട്.
ജോലി ബിസിനസ്‌സ്
ടോറിയന്‍സ് ആത്മാര്‍ത്ഥത കൂടുതലുള്ളവരാണ്. ഇവരെ മറ്റുള്ളവര്‍ അമിതമായി ഉപയോഗിക്കും. രാഷ്ര്ടീയം, മരുന്നുവ്യാപാരം, കെട്ടിട ജോലി ഇതുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് ഭാഗ്യലബ്ധി. ആഹാരവുമായി ബന്ധപ്പെട്ട പ്രവൃത്തി ചെയ്യുന്നവര്‍ക്ക് പുരോഗതി.
കുടുംബ ജീവിതം
അനാവശ്യമായ അഭിപ്രായഭിന്നതകളുണ്ടാകും. ദാമ്പത്യ ബന്ധത്തില്‍ ശത്രുക്കള്‍ മുഖേന പ്രശ്‌നങ്ങള്‍ക്ക് സാദ്ധ്യത. അന്യോന്യം കലഹിച്ചു പിരിയുന്നവര്‍ അവിഹിത ബന്ധങ്ങളില്‍ കൂടി മന:പ്രയാസവും ആരോഗ്യഹാനിയും സൃഷ്ടിക്കും. വിവാഹം അലസിപ്പോകാന്‍ ഇടയുണ്ട്. വിവാഹം നിശ്ചയിച്ചാല്‍ കാലതാമസം വരുത്താതെ നടത്തണം. അല്ലെങ്കില്‍ ആ വിവാഹതീരുമാനം നടപ്പാകാതെ പോകാം. സല്‍ സന്താനലബ്ധിക്ക് സമയം അനുകൂലമല്ല.
ആരോഗ്യം
ആരോഗ്യപരമായി നല്ലസമയം അല്ല. ആഹാരനിയന്ത്രണം അദ്ധ്വാനം എന്നിവ അനിവാര്യം. അന്യരില്‍ നിന്നും യാതൊരു ഭക്ഷണസാധനങ്ങളും വാങ്ങി കഴിക്കരുത്, ശത്രുക്കള്‍ ധാരാളമുള്ള സമയമാണ്. ആരേയും അമിതമായി വിശ്വസിക്കരുത് സ്ത്രീപുരുഷ ബന്ധങ്ങള്‍ ശ്രദ്ധിക്കണം. എണ്ണ, നെയ്യ് ഇവ കൂടുതല്‍ ഉപയോഗിക്കരുത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
.ആഹാര നിയന്തണം, ആവശ്യമായ ദേഹാദ്ധ്വാനം, എണ്ണ നെയ്യ് ഇവയുടെ അളവ് കുറയ്ക്കുക.
.സൂര്യഗ്രഹണത്തിനും, ചന്ദ്രഗ്രഹണത്തിനും
മുമ്പും, പിമ്പും ആഹാരം പ്രത്യേകം നിയന്ത്രിക്കുക.
.ശരീരശുദ്ധിയും, ക്രമമായ വിശ്രമവും ഉറപ്പുവരുത്തുക.
>>ജെമനി
മേയ് 22–നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍
പൊതു സ്വഭാവം
ചിഹ്നം– ദമ്പതി, നാഥന്‍–ബുധന്‍ രാശി ചിഹ്നം–വീണ കയ്യിലുള്ള സ്ത്രീയും ഗദ കയ്യിലുള്ള പുരുഷനും ഒരുമിച്ചു നില്ക്കുന്നു. സ്ത്രീയുടെ സൗമ്യതയും, പുരുഷന്റെ പൗരുഷവും ഉള്ളവരാണ് ഈ രാശിക്കാര്‍. ബുധനാണ് രാശി നാഥന്‍. ബുധന്‍ ഇരട്ടസ്വഭാവക്കാരനാണ്. ആരോട് ചേരുന്നുവോ ആ ഗ്രഹത്തിന്റെ സ്വഭാവം കാണിക്കും. ഇംഗ്‌ളീഷില്‍ ബുധനെ മെര്‍ക്കുറി എന്നു പറയുന്നു. ഇത് ലോഹമാണ് എന്നാല്‍ ദ്രാവകരൂപവുമാണ്. ബുധന്‍ വാര്‍ത്താവിനിമയ ഗ്രഹമാണ്. സംസാരം, ആംഗ്യം, ശരീരഭാഷ, ഓര്‍മ്മ ശക്തി, കണക്ക്, കള്ളം പറയുക സരസമായ പ്രസംഗം ഇതിന്റെയെല്ലാം നാഥനാണ് ബുധന്‍. കണക്കാണ് ബുധന്റെ പ്രിയപ്പെട്ട ശാസ്ത്രം. പത്രപ്രവര്‍ത്തനം, രാഷ്ര്ടീയം, അദ്ധ്യാപനം, സോഫ്റ്റ് വെയര്‍, പാരഡി, എഴുത്ത്, തുടങ്ങിയവ എല്ലാം ബുധന്റെ ശക്തി കൊണ്ടാണ് നടക്കുന്നത്.
2017 തുടങ്ങുമ്പോള്‍ 5ല്‍ വ്യാഴം 7ല്‍ ശനി, 9ല്‍ ശുക്രന്‍ 10ല്‍ ചൊവ്വ, 8ല്‍ രവി, ബുധനും എന്നിങ്ങനെയാണ് ഗ്രഹസ്ഥിതികള്‍.
8 ലെ രവിയും ബുധനും 4ലെ രാഹുവും, 10ലെ കേതുവും നന്നല്ല. കര്‍മ്മം തടസ്‌സം മന:പ്രയാസം കുടുംബകലഹം ഇവയ്ക്കിടവരാം. എന്നാല്‍ 5 ലെ വ്യാഴം് ഭാഗ്യവും 9ലെ ശുക്രന്‍ സുഖവും, 10ലെ ചൊവ്വ കര്‍മ്മസ്ഥാനത്തെ അധികാരവും നല്കുന്നു. 7ലെ ശനി തടസം ഉണ്ടാക്കിക്കൊണ്ടിരിക്കും.
പ്രധാനമായ ഗ്രഹപകര്‍ച്ച വ്യാഴത്തിന്റേതാണ്. ഒകേ്ടാബര്‍ 13 (2017)ന് വ്യാഴം വൃശ്ചികത്തിലേക്ക് മാറുമ്പോള്‍ ശത്രുക്കള്‍, രോഗങ്ങള്‍, ധനനഷ്ടം എന്നിവ പ്രതീക്ഷിക്കാം.
രാഹു ഏപ്രില്‍ 28ന് ചിങ്ങത്തിലേക്കും കേതു കുംഭത്തിലേക്കും മാറുന്നു. 3ലെ രാഹു നല്ല ഫലങ്ങള്‍ നല്കും. മിഥുനം രാശിക്കാര്‍ക്ക് പൊതുവെ സല്‍ഫലങ്ങള്‍ 2017 സമ്മാനിക്കും.
വിദ്യാര്‍ത്ഥികള്‍
വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പം പഠിക്കാനാകും. എന്നാല്‍ 7ലെ ശനി മടിയുണ്ടാക്കും. സൂര്യനമസ്‌കാരം ശീലിക്കണം; ഉദയസൂര്യനെ നോക്കി 41 പ്രാവശ്യം 'സൂര്യായ നമ:' എന്നും പറയുക. ആഹാരം നിയന്ത്രിക്കുക, പച്ചക്കറികള്‍, ഇലകള്‍ ഇവ ധാരാളം കഴിക്കുക. വഴക്കുണ്ടാക്കാതെ ശ്രദ്ധിക്കണം. സാത്വിക ആഹാരം ഇതിനു സഹായിക്കും. മാംസാഹാരം, കലഹവാസന അധികമാക്കും.
ജോലി, ബിസിനസ്‌സ്
ജോലിയില്‍ പുരോഗതി, ഉന്നതസ്ഥാനലബ്ധി, മാധ്യമപ്രവര്‍ത്തകര്‍ക്ക് അംഗീകാരം, ഊഹക്കച്ചവടം, ഇടനില വ്യാപാരം, വസ്തുക്കള്‍ വാങ്ങുകയും വില്ക്കുകയും ചെയ്യുക എന്നിവയില്‍ പുരോഗതി. അദ്ധ്യാപകര്‍, രാഷ്ര്ടീയക്കാര്‍, ചികിത്സകര്‍ എന്നിവര്‍ക്ക് ഭാഗ്യം. ഒകേ്ടാബര്‍വരെയായിരിക്കും കൂടുതല്‍ ഭാഗ്യം.രാഹു 3 ലേക്ക് കടക്കുന്ന ഏപ്രില്‍ 28 മുതല്‍ മത്സര പ്രവൃത്തികള്‍, മത്സരമുള്ള ബിസിനസ്‌സുകള്‍ എന്നിവയില്‍ പുരോഗതി.
കുടുംബജീവിതം
5ലെ വ്യാഴം ധനം, മന:സുഖം എന്നിവയും ചൊവ്വ കര്‍മ്മഗുണവും നല്കും. എന്നാല്‍ 7ലെ ശനി, കുടുംബജീവിതങ്ങളുടെ ആഴം കുറയ്ക്കും. ഇക്കാരണത്താല്‍ ഭാര്യാഭര്‍ത്തൃബന്ധം, കമിതാക്കള്‍ തമ്മിലുള്ള ബന്ധം എന്നിവയ്ക്ക് ഊഷ്മളത കുറയക്കും. അന്യോന്യം പിരിഞ്ഞു നില്ക്കാന്‍ സാഹചര്യമുണ്ടാകും.
ആരോഗ്യം
ആരോഗ്യപരമായി പൊതുവെ നല്ല സമയം 7 ലെ ശനി, മടി വളര്‍ത്തും. ഒന്നും ചെയ്യാതിരിക്കുന്ന സ്വഭാവം മാറ്റുക. അതു വേഗം രോഗങ്ങളുണ്ടാക്കും. ശനി, ശരീരത്തിലെ ദ്രാവകങ്ങളുടെ ഒഴുക്ക് തടസ്‌സപ്പെടുത്തും. ഇത് ഒഴിവാക്കാന്‍ ക്രമമായി നടപ്പ് ആവശ്യമാണ്. കണങ്കാല്‍ അനങ്ങിയാലേ രക്തസംക്രമണം പൂര്‍ണ്ണമാകുകയുള്ളു. പൊതുവെ മിഥുനം രാശിക്കാര്‍ക്ക് വ്യായാമം ആവശ്യമാണ്. മറ്റൊന്നും ചെയ്യാനില്ലെങ്കില്‍ പുതിയ കാര്യങ്ങള്‍ ചിന്തിക്കുകയും, എഴുതുകയുമെങ്കിലും ചെയ്യണം. സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം എന്നിവയുടെ മുമ്പും പിമ്പും ആഹാരനിയന്ത്രണം ആവശ്യമാണ്.
ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
.ആഹാരനിയന്ത്രണം,പച്ചിലകള്‍ കഴിക്കുക, ശരീരവ്യായാമം, ചെറു പയര്‍, ചാമയരി ഇവ കഴിക്കുക.
.സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം ഇവയോടടുപ്പിച്ചുള്ള ദിനങ്ങളില്‍ ആഹാരം നിയന്ത്രിക്കുക.
>>കാന്‍സര്‍
ജൂണ്‍ 22നും ജൂലായ് 22നും ഇടയില്‍ ജനിച്ചവര്‍
പൊതു സ്വഭാവം
ചന്ദ്രനാണ് രാശിനാഥ. ചന്ദ്രന് ഓരോ നിമിഷവും രൂപവ്യത്യാസം വന്നുകൊണ്ടിരിക്കും–ഇതേ സ്വഭാവക്കാരാണ് കര്‍ക്കിടകരാശിക്കാര്‍. ശാന്തസ്വഭാവക്കാരനാണ്. എന്നാലും പെട്ടെന്ന്, മുന്നറിയിപ്പില്ലാതെ മന:മാറ്റം വരികയും വ്യത്യസ്തമായി പെരുമാറുകയും ചെയ്യും. കര്‍ക്കടകം രാശിക്കാര്‍ മനസ്‌സ് നിയന്ത്രിക്കുന്നവരാണ്. ആടിയുലയുന്ന ഏകാഗ്രതയില്ലാത്ത മനസ്‌സാണ്.
ജോലി, ബിസിനസ്‌സ്
കര്‍ക്കടകം രാശിക്കാര്‍ക്ക് ജലവുമായും വിദേശവുമായും ബന്ധപ്പെട്ട ജോലികളും, ബിസിനസ്‌സുമാണ് അനുയോജ്യം. മത്സ്യം, മുത്ത്, കടല്‍യാത്ര, ജലവ്യാപാരം, കുഴല്‍ കിണര്‍ ഇവയുടെ നിര്‍മ്മാണം, ആയുര്‍വേദം, ചെടി ബിസിനസ് ഇതൊക്കെയാണ് നല്ലത്. സ്ത്രീകളുമായി ബന്ധപ്പെട്ട വസ്തുക്കളുടെ വ്യാപാരം ഉത്തമമാണ്. ജലമാര്‍ഗ്ഗമുള്ള ബിസിനസ് നല്ലതാണ്.
വര്‍ഷം തുടങ്ങുമ്പോള്‍ 4 ലെ വ്യാഴം; 6ലെ ശനി ഇവ പ്രയോജനകരമാണ്. ശത്രുക്കളെ ഉപയോഗിച്ചു പോലും വ്യാപാരം മെച്ചപ്പെടുത്തും. ആഗസ്റ്റിലെ ഗ്രഹണം ധനസ്ഥാനത്തിനും, ആഹാരസ്ഥാനത്തിനും, അനുകൂലമല്ല. ധനനഷ്ടം, വിഷം കലര്‍ന്ന ഭക്ഷണം കഴിക്കുക ഇവയ്ക്കു സാദ്ധ്യത പ്രത്യേകം ശ്രദ്ധിക്കണം.
വിദ്യാര്‍ത്ഥികള്‍
വിദ്യാഭ്യാസ പുരോഗതി. വിദേശവിദ്യാഭ്യാസ സാദ്ധ്യത. കോളജില്‍ പ്രവേശനത്തിനും, ഉപരിപഠനത്തിനും മറ്റുമായി ധാരാളം ചിലവു വരും. അനാവശ്യ ബന്ധങ്ങള്‍ക്കിടയുണ്ട്. അങ്ങനെ വന്നാല്‍ ചൂതുകളിലപോലുള്ള കാര്യങ്ങളിലേക്ക് ഗതിമാറി പോകാനിടയുണ്ട്. ശ്രദ്ധിക്കണം. രാഹു, ഏപ്രില്‍ മാസത്തില്‍ രണ്ടിലേക്ക് വരുന്നത് മനോബലം കുറവുള്ളവരെ ലഹരി പദാര്‍ത്ഥ ആസ്വാദനത്തിലെത്തിക്കും.
കുടുംബജീവിതം
കുടുംബജീവിതത്തില്‍ പലതരം സുഖാനുഭവങ്ങളുണ്ടാകും. ദൂരയാത്രകള്‍ പുതുസാമഗ്രികള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, വാഹനങ്ങള്‍, വീട് ഇവ സ്വന്തമാക്കും. കര്‍ക്കിടകം രാശിക്കാരനായ ഭര്‍ത്താവാണെങ്കില്‍ ഭാര്യ ഇയാളെ നോവിക്കരുത്. ഭാര്യയാണ് ഈ രാശിക്കാരിയെങ്കില്‍ അവര്‍ പെട്ടെന്ന് പിണങ്ങുന്ന സ്വഭാവമായിരിക്കും. ഇതറിഞ്ഞ് പെരുമാറണം. കുടുംബജീവിതം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം. ഹണിമൂണ്‍ സുഖപ്രദമാകും. വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൊതുവെ അനുകൂല സമയം.
ആരോഗ്യം
ഗ്രഹണസമയമായ ആഗസ്റ്റ് ഒഴിവാക്കിയാല്‍ പൊതുവെ നല്ല ആരോഗ്യം. രണ്ടില്‍ രാഹുവരുമ്പോള്‍ 8 ല്‍ കേതു വരുന്നു. അത് അനാരോഗ്യമുണ്ടാക്കും. അല്പമായ രക്ഷകൊണ്ട് ആരോഗ്യം സംരക്ഷിക്കാം.
ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
.മരുന്നുകള്‍ ശ്രദ്ധിച്ച് കഴിക്കുക, വ്യായാമം ചെയ്യുക, പകുതി വേവിച്ച ഭക്ഷ്യവസ്തുക്കള്‍ കഴിക്കുക.
.ശ്രദ്ധയോടെ സംസാരിക്കുക.
>>ലിയോ
ജൂലായ് 23 നും ആഗസ്റ്റ് 22 നും മദ്ധ്യേ ജനിച്ചവര്‍
പൊതു സ്വഭാവം
രാശിനാഥന്‍ സൂര്യന്‍. ചിഹ്നം–സിംഹം. ഭരണ സാമര്‍ത്ഥ്യം, ആളുകളെ ഒന്നിപ്പിച്ച് കൊണ്ടുപോകുക, അധികാര സ്വഭാവം കാട്ടും. അതേ സമയം ധര്‍മ്മിഷ്ഠരുമായിരിക്കും. അനീതിക്കെതിരെ ക്ഷോഭിച്ച് പ്രവൃത്തിക്കുകയും ശക്തയായി നിലകൊള്ളുകയും ചെയ്യും. കൂടെ നില്ക്കുന്നവരെ രക്ഷിക്കുന്ന സ്വഭാവം. അധികാരത്തെ ചോദ്യം ചെയ്യുന്നവരെ ഇവര്‍ക്ക് സഹിക്കാനാകില്ല. അഹംഭാവമുള്ളവരാണ്. കാട്ടില്‍ രാജാവാണ് സിംഹം എങ്കില്‍ നാട്ടിലെ രാജതുല്യരാണ് ലിയോക്കാര്‍. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്‌ളിന്റണ്‍ (19–18–1946), ബരാക്ക് ഒബാമ. (4–8–1961) പ്രിയതാരം ജയന്‍ 25–7–1939) ഇവരെല്ലാം ലിയോക്കാരാണ്. മുഖം, ശരീരഭാഷ ഒക്കെ കുലീനത നിറഞ്ഞതാണ്.
ജോലി, ബിസിനസ്‌സ്
അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരാണ്. ജില്ലാ കളക്ടര്‍, ഉന്നത ഉദ്യോഗസ്ഥര്‍, നിയന്ത്രണമുള്ള ധര്‍മ്മിഷ്ഠരായ ഭരണാധികാരികള്‍, സര്‍ജ്ജന്‍മാര്‍, ഡോക്ടര്‍മാര്‍, രാഷ്ര്ടീയക്കാര്‍ ബിസിനസ്‌സുകാര്‍, അവനവന്റെ തുറയിലെ രാജതുല്യര്‍ എന്നിങ്ങനെ ആയിരിക്കും സിംഹരാശിക്കാര്‍. ഇവര്‍ക്ക് തോല്‍വി കുറവായിരിക്കും. സ്വന്തം കഴിവില്‍ സ്വയം അഭിമാനമുള്ള ഇവര്‍ പൊതുവെ മറ്റുള്ളവരെ അനുസരിക്കാറില്ല. വര്‍ഷം തുടങ്ങുന്നത് 3ല്‍ വ്യാഴം 5ല്‍ ശനി, 2ല്‍ രാഹു ഇങ്ങനെയാണ്. 3ലെ വ്യാഴം ചതിവില്‍പ്പെടുത്തും. 13.10.2017 വരെയുള്ള സമയത്ത് എല്ലാപ്രവൃത്തികളും ശ്രദ്ധിച്ച് ചെയ്യണം. ആരെയും അമിതമായി വിശ്വസിക്കരുത്.
ആര്‍ക്കും ജാമ്യം നില്ക്കരുത്. കടം കൊടുത്താല്‍ തിരികെ കിട്ടില്ല. അധികാരസ്ഥാനത്തുള്ളവര്‍ 28.4.17–ല്‍ രാഹു ചിങ്ങത്തിലേക്ക് വരുന്നതുവരെ അന്യരില്‍ നിന്നും ഒരു വസ്തുവും ആഹാരമായോ, പാനീയമായോ കഴിക്കരുത്. വിഷാംശം കലര്‍ന്നിരിക്കാന്‍ സാദ്ധ്യതയുണ്ട്. 28.04.2017 അലര്‍ജി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത, കുടുംബം, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാകാതെ ശ്രദ്ധിക്കണം.
വിദ്യാര്‍ത്ഥികള്‍
പൊതുവെ വിദ്യാതടസം ഉണ്ടാകും, ആരോഗ്യകാരണത്താലോ, ശരീരത്തിനുള്ളില്‍ അറിഞ്ഞോ, അറിയാതെയോ വിഷാംശം കടക്കാനിടയുള്ളതിനാലോ കൂടുതല്‍ ശ്രദ്ധിക്കുക. യോജിക്കാത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക. വര്‍ഷാവസാനത്തോടെ ശനി ആറിലേക്ക് വരുന്നതിനാല്‍ പരീക്ഷാ സമയമാകുമ്പോഴേക്കും നല്ല സമയമാകും.
ആരോഗ്യം
പ്രധാനമായും ആഗസ്റ്റിലെ സൂര്യ-ചന്ദ്രഗ്രഹണങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്. 21.08.17 ന്റെ സൂര്യഗ്രഹണം, 11.2.17 ലെയും 7.8.2017 ലെയും ചന്ദ്രഗ്രഹണങ്ങള്‍ക്കടുത്ത സമയങ്ങളില്‍ കഴിയുന്നത്ര ശരീരഹാനി ഉണ്ടാക്കുന്ന ആഹാരങ്ങള്‍ ഒഴിവാക്കണം. ചിങ്ങത്തില്‍ വരുന്ന രാഹു ശരീരത്തിന്റെ രോഗ പ്രതിരോധശക്തി തകരാറിലാക്കും.
ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
.ശ്വാസകോശസംബന്ധമായ രോഗങ്ങളുള്ളവര്‍ മുന്‍കരുതല്‍ എടുക്കണം. രാഷ്ര്ടീയത്തിലുള്ളവര്‍, പ്രത്യേകം സ്വരക്ഷ ഉറപ്പുവരുത്തണം
.ആഹാര നിയന്ത്രണം വേണം. ആരെയും അന്ധമായി വിശ്വസിക്കരുത്.
.തനിയെ അസമയത്ത് യാത്ര പോകരുത്, ശരീരത്തിലെ വിറ്റാമിന്‍ ഡി പരിശോധിച്ച് ആവശ്യമെങ്കില്‍ മരുന്നു കഴിക്കുക.
>>വിര്‍ഗോ
ആഗസ്റ്റ് 23 മുതല്‍ – സെപ്തംബര്‍ 22 വരെയുള്ള ദിവസങ്ങളില്‍ ജനിച്ചവര്‍
പൊതു സ്വഭാവം
രാശിനാഥന്‍ –ബുധന്‍ രാശി ചിഹ്നം–കന്യക. ഒരു കയ്യില്‍ കത്തുന്ന പന്തവുമായി നില്ക്കുന്ന കന്യക. സ്ത്രീയുടെ നന്മയുടെയും ശക്തിയുടെയും പ്രതീകമാണ് കന്നിരാശി. 'ശക്തി' എന്നതു തന്നെ ദേവീ രൂപമാണ്.
കന്നിരാശിക്കാര്‍ പൊതുവെ പലകാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങാന്‍ മടിയുള്ളവരാണ്. നാണക്കാരാണെന്നും പറയാം. അത് കഴിവുകേടല്ല. അവസരം വന്നാല്‍ എന്തു ചെയ്യാനും അവര്‍ തയ്യാറാണ്. ശാരീരിക ശക്തിയെ ആധാരമാക്കി എതിര്‍ത്താല്‍ അവരത് നേരിടും. മറ്റുള്ളവരുടെ പ്രായം, കഴിവ് ഇവ നോക്കാതെ അനാവശ്യമായി ചെറുകാര്യങ്ങളില്‍ പോലും ദീര്‍ഘമായി ഉപദേശിക്കും. ഇതിനുകാരണം കന്നിക്കാരുടെ മനസ്‌സിലെ ഭയമാണ്. മിഥുനം രാശിയിലുള്ളവര്‍ സ്ത്രീ–പുരുഷന്മാര്‍ ചേര്‍ന്നതാണെങ്കില്‍ കന്നിരാശിക്കാര്‍ സ്ത്രീ മാത്രമാണ്. അവിടെ പുരുഷത്വം ഇല്ല. രാശിചക്രത്തില്‍ പൂര്‍ണ്ണ സ്ത്രീ രൂപമായ ഒരേ ഒരുരാശികന്നിയാണ്. ഇവര്‍ പൊതുവെ ധനം ചിലവഴിക്കുന്നതില്‍ നിയന്ത്രണം ഉള്ളവരായിരിക്കും. വഞ്ചന ഇവര്‍ക്ക് സഹിക്കില്ല.
വിദ്യാര്‍ത്ഥികള്‍
വിദ്യാഭ്യാസപുരോഗതി, വിദ്യാഭ്യാസം തീരുന്ന മുറയ്ക്ക് ജോലി, വിദ്യാഭ്യാസം തീരുന്നവര്‍ക്ക് വിരഹദു:ഖം, നാടുവിട്ട് എല്ലാവരെയും പിരിഞ്ഞു പോകാനുള്ള സാദ്ധ്യത, ഇവയുണ്ട്. വര്‍ഷം തുടങ്ങുമ്പോള്‍ കന്നിരാശിയില്‍ നില്ക്കുന്ന രാഹു28–4–2017 ല്‍ 12ലേക്ക് പോകും വിദ്യാഭ്യാസത്തില്‍ തുടര്‍ന്ന് നല്ല പുരോഗതി. സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സമയം അനുകൂലം.
ജോലി ബിസിനസ്‌സ്.
ബുധനുമായി ബന്ധപ്പെട്ട ജോലിയോ, ബിസിനസേ്‌സാ, ആണ് നല്ലത്. രാശിനാഥനും കര്‍മ്മനാഥനും ബുധനാണ്. കന്നിയും, ധനുവും, ആയതിനാല്‍ ഈ രണ്ടുരാശിക്കാരുടെയും, വ്യക്തിത്വം ജോലിക്ക് അനുകൂലമാണ്. വാര്‍ത്താവിനിമയം, കഥകള്‍, കവിതകള്‍, ഭാവനാ സൃഷ്ടികള്‍, പ്രസംഗം, സരസമായ സംസാരം എന്നിവയ്ക്ക് കഴിവുള്ളവരായിരിക്കും. ആ മേഖലകളില്‍ വിജയിക്കും. ഏപ്രിലില്‍ രാഹുവിന്റെ രാശി മാറ്റത്തോടെ പുരോഗതി.
അദ്ധ്യാപനം, കണക്ക്, അക്കൗണ്ടന്‍സി, റിസപ്ഷനിസ്റ്റ്, കൗണ്‍സിലിംഗ്, ബ്രോക്കര്‍, മാര്‍ക്കറ്റിംഗ്, കമ്പ്യൂട്ടര്‍, ഫോണ്‍, സോഫ്റ്റ് വെയര്‍ എന്നിവയെല്ലാം ഇവരുടെ മേഖലകളാണ്. 2017ല്‍ പുരോഗതി ഉണ്ടാകും ചെയ്യും.
കുടുംബജീവിതം
ഇവരുടെ കുടുംബബന്ധം ഉറപ്പുള്ളതാണ്. മേയ് മുതല്‍ സുഖാനുഭവങ്ങള്‍ കൂടുതലായിരിക്കും. ധനപരമായ പുരോഗതിക്കൊപ്പം കുടുംബം വലുതാകും. ജോലിക്കു വേണ്ടിയും, സുഖാനുഭവങ്ങള്‍ക്കുവേണ്ടിയും സഞ്ചരിക്കും. ധാരാളം സുഖം അനുഭവിക്കും, കുടുംബ ബന്ധങ്ങള്‍ പുഷ്ടിപ്പെടും.
ആരോഗ്യം
ഏപ്രില്‍ അവസാനം വരെ മന:സുഖം കുറവായിരിക്കും. ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കിടയുണ്ട്. അമിതവും, അനുയോജ്യമല്ലാത്തതുമായ ആഹാരം കഴിക്കരുത്. ഏപ്രില്‍ മാസത്തിനുശേഷം ആരോഗ്യസ്ഥിതി മെച്ചമാകും. കൂടുതല്‍ ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്ത്. ബുദ്ധിക്ക് തളര്‍ച്ച തോന്നാതിരിക്കാന്‍ ബ്രഹ്മി, ശംഖുപുഷ്പി എന്നിവ കഴിക്കുന്നതും നല്ലതാണ്.
ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
.അമിതാഹാരം ഒഴിവാക്കുക
.വ്യായാമം ചെയ്യുക, ദേഹശുദ്ധി ഉറപ്പു വരുത്തുക,
.ബുദ്ധിക്ക് വിശ്രമം കൊടുക്കുക.
>>ലിബ്ര
സെപ്തംബര്‍ 23 മുതല്‍ ഒകേ്ടാബര്‍ 23വരെയുള്ള തീയതികളില്‍ ജനിച്ചവര്‍
പൊതു സ്വഭാവം
രാശിനാഥന്‍ ശുക്രന്‍. ചിഹ്‌നം ത്രാസ്. ഈ ചിഹ്‌നത്തില്‍ നിന്നു തന്നെ ഇവര്‍ ന്യായം നിലനിര്‍ത്തുന്ന സ്വഭാവക്കാരാണെന്ന് മനസ്‌സിലാക്കാം. എന്തു ചെയ്യുമ്പോഴും, താന്‍ ചെയ്യുന്നത് ഏതെങ്കിലും വിധത്തില്‍ വിഷമമുണ്ടാക്കുന്നതാണോ എന്ന പരിശോധിച്ചു കൊണ്ടേയിരിക്കും. അങ്ങനെ വരുമ്പോള്‍ പലപ്പോഴും ഒന്നും ചെയ്യാന്‍ ധൈര്യമില്ലാതെ വരും. ന്യായം നിലനിര്‍ത്തുക എന്ന ജോലിയാണ് ഇവര്‍ക്ക് ഏറ്റവും നല്ലത്. ഇവരെ പൂര്‍ണ്ണമായും വിശ്വസിക്കാം. അവര്‍ തെറ്റായി ഒന്നും ചെയ്യില്ല. മറ്റുള്ളവര്‍ ചതിച്ചാല്‍ പോലും, ദൈവം ശിക്ഷിക്കട്ടെ' എന്ന ചിന്താഗതിക്കാരാണ്.
തുലാം രാശിക്കാരായ സ്ത്രീകള്‍, എത്ര അണിഞ്ഞൊരുങ്ങിയാലും, വീണ്ടും വീണ്ടും ശരിയായോ എന്ന് പരിശോധിക്കും. രാശിനാഥന്‍ ശുക്രനാണ്. തുലാം രാശിക്കാര്‍ക്ക് പൊതുവെ കലകളുമായി ബന്ധമുണ്ടായിരിക്കും. പുരുഷന്മാര്‍ക്ക് ഒരു അംശം സ്‌ത്രൈണസ്വഭാവമുണ്ടാകും. എല്ലാം സൂക്ഷ്മതയോടെ ചെയ്യാനുള്ള പ്രവണതയില്‍ ഒന്നും ചെയ്യാതെ പോകുകയും ചെയ്യും. ഇവര്‍ക്ക് എപ്പോഴും ഒരു മോറല്‍ സപ്പോര്‍ട്ട് ആവശ്യമാണ്. അവര്‍ ചെയ്യുന്നത് ശരിയാണെന്ന് പറഞ്ഞ് ഓരോന്നും ചെയ്യുവാനുള്ള പ്രേരണകൊടുത്താല്‍ നല്ല കര്‍മ്മികളായിരിക്കും.
വിദ്യാര്‍ത്ഥികള്‍
28.4.17 ന് രാഹു പതിനൊന്നിലേക്ക് വരുന്നത് വിദ്യാസ്ഥാനത്തിന് വ്യക്തമായ പുരോഗതി നല്കും. തുലാം രാശിയില്‍ വ്യാഴം നില്ക്കുന്നത് അനുകൂലമല്ല. മനസ്‌സ് നിയന്ത്രണമില്ലാതെ നീങ്ങും 13.10.17 വരെ കഷ്ടപ്പാടുകള്‍ പ്രതീക്ഷിക്കാം. അതിനു ശേഷം എല്ലാവിധത്തിലും പുരോഗതി ഉണ്ടാകും. രണ്ടില്‍ വരുന്ന വ്യാഴം, വാക്ക്, ധനം, വിദ്യാഭ്യാസം തുടങ്ങി പലതിനും പുരോഗതിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവെ വര്‍ഷാവസാനം നല്ല ഫലങ്ങള്‍ ലഭിക്കും.
ജോലി ബിസിനസ്‌സ്
ഇവര്‍ക്ക് ഏറ്റവും അനുകൂലമായ ബിസിനസ്‌സ് തൂക്കം അറിയുന്നതിനുള്ള ഉപകരണങ്ങള്‍, അളന്ന് കൊടുക്കുന്ന വസ്തുക്കളുടെ വിപണനം, കലാപരമായ പ്രവൃത്തികള്‍, മോടിപിടിപ്പിക്കുന്നതിനുള്ള വസ്തുക്കളുടെ വ്യാപാരം, ബൊട്ടിക്ക്, ബ്യൂട്ടിപാര്‍ലര്‍, മേക്കേഴ്‌സ്, ഇന്റീരിയര്‍, ലാന്‍ഡ് സ്‌കേപ്പിംഗ്, പെയിന്റിംഗ്, നിയമം എന്നിവയുമായി ബന്ധപ്പെട്ടതാണ്. പറയുന്ന ജോലി അതേപടി ചെയ്യുക, സ്വന്തമായി ഒരു മാറ്റവും വരുത്താതിരിക്കുക എന്നിവ ഇവരുടെ പ്രത്യേകതയാണ്. ആയതിനാല്‍ അത്തരം ജോലികളില്‍ ഇവര്‍ ശോഭിക്കും. 2017 ഒകേ്ടാബര്‍ പകുതി മുതലാണ് ഏറ്റവും ധനവരവ്. ഏപ്രില്‍ മുതല്‍ വ്യതിയാനങ്ങള്‍ ശുഭകരമായി കാണാന്‍ തുടങ്ങും.
ആരോഗ്യം
രോഗം ഒന്നും ഇല്ലെങ്കിലും രോഗം ഉണ്ടോ എന്ന ചിന്തയുണ്ടാകും. ഒരു ചെറുവിഷമത തോന്നിയാല്‍ ഇവര്‍ ആകെ പരിഭ്രാന്തരാകും അതിനാല്‍ ചികിത്സകരെ കാണുക, മരുന്നു കഴിക്കുക എന്നീ പ്രവണത ഉള്ളവരാണ്. ആരോഗ്യപരമായി നല്ല വര്‍ഷമാണിത്. ഒകേ്ടാബര്‍ മുതല്‍, പരിധിയില്‍ കവിഞ്ഞ് ഭക്ഷണം കഴിക്കാന്‍ സാദ്ധ്യതയുണ്ട്. നിയന്ത്രിച്ചാല്‍ രോഗങ്ങള്‍ ഇല്ലാതാകും.
കുടുംബം
കുടുംബസുഖം ഏപ്രില്‍ അവസാനം മുതല്‍ കൂടുതലാകും. ഭാര്യാഭര്‍ത്താക്കാന്മാര്‍ സുഖാസ്വാദനത്തിനു മാര്‍ഗ്ഗങ്ങള്‍ പ്രത്യേകിച്ചും യാത്രകള്‍ നടത്തും. വീട്ടിലെ ഭക്ഷണത്തിനു പകരം വെളിയിലെ ഭക്ഷണം ക്രമാതീതമായി കഴിക്കാനിടയുണ്ട്. ഇതുവരെ ചെയ്തിരുന്ന കാര്യങ്ങളില്‍ നിന്നും വ്യതിചലിക്കുക' വീടുമാറുകയോ മോടിപിടിപ്പിക്കുകയോ ചെയ്യുക ഇതിനൊക്കെ സാദ്ധ്യത. പൊതുവെ കുടുംബസുഖം വര്‍ദ്ധിക്കും. കുടുംബത്തിന്റെ വലുപ്പം വര്‍ദ്ധിക്കാനും സാദ്ധ്യത. സത്‌സന്താനലബ്ധിയുള്ള സമയമാണ്.
ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
.അമിതാഹാരം ഒഴിവാക്കുക
.ശരിയായ വ്യായാമം
.ഗ്രഹണത്തിനു മുമ്പും ശേഷവും ആഹാരനിയന്ത്രണം
.ശരീരത്തിലെ വിറ്റാമിന്‍ ഡി യുടെ അളവ് കുറവാണെങ്കില്‍ മരുന്നു കഴിക്കുക.
>>സ്‌കോര്‍പ്പിയോ
ഒകേ്ടാബര്‍ 24നും, നവംബര്‍ 22നും മദ്ധ്യേ ജനിച്ചവര്‍
പൊതു സ്വഭാവം
ചിഹ്നം–തേള്‍. രാശിനാഥന്‍ വൃശ്ചികം. മനസ്‌സിനുള്ളിലുള്ള വിദ്വേഷം അടക്കി വയ്ക്കും. അവസരം വരുമ്പോള്‍ പകരം വീട്ടും. പട്ടാളം പൊലീസ് തുടങ്ങിയ മേഖലകളിലാണ് ശോഭിക്കുക. ഇന്ദിരാഗാന്ധി നവംബര്‍ 17നാണ് ജനിച്ചത്. ഇവര്‍ സ്‌കോര്‍പിയോ ആണ്. വൃശ്ചികത്തിന്റെ രാശിനാഥന്‍ ചൊവ്വയാണ്. എതിര്‍ക്കാനും, എതിരാളിയെ തോല്പിക്കാനും വരുംവരായ്കകള്‍ കണക്കിലെടുക്കാതെ പെരുമാറാനും വൃശ്ചികം രാശിക്കാര്‍ക്ക് കഴിയും. സ്‌നേഹം തോന്നുന്നവരോട് അതിരറ്റ ദയയും വിരോധികളോട് അതിരറ്റ ശത്രുതയും കാണിക്കും. സിവില്‍ സര്‍വ്വീസ്, അധികാരമുള്ള സ്ഥാനങ്ങള്‍, ശരീരബലം കൊണ്ട് ആളുകളെ കീഴ്‌പ്പെടുത്തുന്ന ജോലികള്‍ ഗുസ്തി, സ്‌പോര്‍ട്‌സ്, ഫുട്ബാള്‍, ഹോക്കി, ക്രിക്കറ്റ് തുടങ്ങിയവയില്‍ ശോഭിക്കും അനാവശ്യമായി ഒന്നും പറയാത്തവരാണ്. പറയുന്നത് ചെയ്യും. എത്ര അദ്ധ്വാനമുള്ള ജോലികളും ചെയ്യാന്‍ തയ്യാറാണ്. പൊതുവെ അവനവനില്‍ കൂടുതലായി വിശ്വസിക്കും.
വിദ്യാര്‍ത്ഥികള്‍
വര്‍ഷം തുടങ്ങുമ്പോള്‍ 12 ലെ വ്യാഴം 11ലെ രാഹു രണ്ടിലെ ശനി എന്നിവയില്‍ രാഹു മാത്രമേ അനുകൂലമായിട്ടുള്ളൂ. 12ലെ വ്യാഴം വ്യയമാണ്. സമയ നഷ്ടം, ധനനഷ്ടം, പഠന കാര്യങ്ങളില്‍ നിന്നും വ്യതിചലിക്കുക ഇവയും രണ്ടിലെ ശനി പഠനതടസം, ഗുരുക്കന്മാരുമായി നല്ലതല്ലാത്ത സംസാരം, മടി എന്നിവയും ഉണ്ടാകും. അവനവന്റെ ഉറച്ച മനസ്‌സും പ്രവൃത്തിയെടുക്കാനുള്ള വ്യഗ്രതയും ഉണ്ടെങ്കില്‍ ഒഴിച്ചുമാറ്റാനാവുന്ന തടസ്‌സങ്ങളേയുള്ളൂ. ഏപ്രില്‍ മാസത്തില്‍ രാഹു മാറുന്നത്, ജോലിക്കുശ്രമിക്കുന്നവര്‍ക്ക് അനുകൂല ഫലം നല്കും. ഒകേ്ടാബര്‍ 13 ന് വ്യാഴം വൃശ്ചികം രാശിയിലേക്കു വരുമ്പോള്‍ പഠന സ്ഥലത്തിന് മാറ്റമുണ്ടാകും.
ജോലി ബിസിനസ്‌സ്
ജോലിയാണ് ബിസിനസ്‌സുകളെക്കാളും അനുയോജ്യം. യാതൊരു വിധത്തിലുള്ള പ്രേരണയ്ക്കും അടിമപ്പെടാതെ ധൈര്യത്തോടെ പ്രവൃത്തിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്.
അധികാരമുള്ള ജോലി അഥവാ ജോലികളില്‍ അധികാരം സ്ഥാപിക്കുക എന്നീ കാര്യങ്ങളില്‍ ശോഭിക്കാനാവും. പലപ്പോഴും ഒരേ സ്ഥലത്തു തന്നെ നിലനിന്ന് പ്രവൃത്തിക്കാനുള്ള ഭാഗ്യം. ശരീരഭാഷയില്‍ തന്നെ അധികാരത്തിന്റെ ധ്വനിയുണ്ടാകും.
ബിസിനസ്‌സിന് ശ്രമിക്കുന്നവര്‍ക്കും ബിസിനസ്‌സ് നടത്തുന്നവര്‍ക്കും ഭൂമിയുമായി ബന്ധപ്പെട്ടവര്‍ക്കും, ഭൂമിയുടെ ക്രയവിക്രയം, കെട്ടിടം പണി ആയുധ നിര്‍മ്മാണം, വിപണനം, വിറക്, അഗ്നിഎന്നിവയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവര്‍ക്ക് ഉത്തമം. 2017, ശ്രദ്ധയോടെ, കൈകാര്യം ചെയ്യേണ്ട വര്‍ഷമാണ്.
കുടുംബം
ഇവര്‍ ജോലി ചെയ്യാനുള്ള വ്യഗ്രതയില്‍ കുടുംബകാര്യങ്ങള്‍ മറക്കുന്നവരോ, അവ ചെയ്യാന്‍ സമയം ലഭിക്കാത്തവരോ ആയിരിക്കും. പക്ഷേ കുടുംബത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു കൊണ്ടിരിക്കും. വിവിധ ചിലവുകള്‍ ഉണ്ടാകും. വിവാഹത്തിന് അനുകൂല സമയം. സന്താനലബ്ധിക്ക് ശ്രമിക്കുന്നവര്‍ ഗര്‍ഭാവസ്ഥ പ്രത്യേകം ശ്രദ്ധിക്കണം. ആഗസ്റ്റില്‍ നടക്കുന്ന സൂര്യ-ചന്ദ്രഗ്രഹണങ്ങള്‍ ഭ്രൂണത്തിന് അനുകൂലമല്ലാതാകാന്‍ ഇടയുള്ളതിനാല്‍ കഴിയുന്നത്ര വീടിനുള്ളില്‍ കഴിയണം.
ആരോഗ്യം
പൊതുവെ ആരോഗ്യം മെച്ചമായിരിക്കും. രാശിനാഥനായ ചൊവ്വയ്ക്ക് മാര്‍ച്ച് 10 വരെ ഗ്രഹണദോഷം ഉള്ളതിനാല്‍ രക്തദൂഷ്യം, പേശികള്‍ക്ക് ക്ഷീണം, ബലക്കുറവ് എന്നിവ അനുഭവപ്പെടാം. ഏപ്രില്‍ മാസം കേതു 4 ലേക്ക് വരുന്നത് മാനസിക വ്യഥ ഉണ്ടാക്കും.
ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
.ദേഷ്യപ്പെട്ട് ഒന്നും ചെയ്യാതിരിക്കുക.
.സാഹസിക പ്രവൃത്തികള്‍ ചെയ്യാതിരിക്കുക.
.ഗ്രഹണത്തിനു മുമ്പും ശേഷവും ആഹാരനിയന്ത്രണം നടത്തുക.
.ഗ്രഹണ സമയത്ത് പുറത്ത് ഇറങ്ങാതിരിക്കുക.
>>സജിറ്റേറിയസ്
നവംബര്‍ 23നും ഡിസംബര്‍ 21 നും മദ്ധ്യേ ജനിച്ചവര്‍
പൊതു സ്വഭാവം
രാശിനാഥന്‍–വ്യാഴം, രാശി ചിഹ്നം–അമ്പും വില്ലും എന്നു പറയുന്നുവെങ്കിലും ശരിക്കും കുതിരയുടെ ഉടലും മനുഷ്യന്റെ അരക്കുമുകളിലേക്കുള്ള ഭാഗവും കൈകളില്‍ കുലച്ച വില്ലും അമ്പും ഉള്ള രൂപമാണ്. മൃഗത്തിന്റെ ശക്തിയും, മനുഷ്യന്റെ കഴിവും ചേര്‍ന്നവര്‍. ധനു എന്നാല്‍ ധനുസ്‌സ്, വില്ല് എന്നതാണ് അര്‍ത്ഥം, യുദ്ധത്തിന്റെ പ്രതീകം അഥവാ എതിര്‍പ്പിന്റെ പ്രതീകമാണ് ധനു രാശിക്കാര്‍, ഏതൊന്നിനെയും.. എതിര്‍ക്കാനുള്ള കഴിവും, മാനസികാവസ്തയും ഉള്ളവരാണ് ഇവര്‍. ധനുരാശിക്കാര്‍ തുറന്ന മനസ്ഥിതിയുള്ളവരാണ്. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്നവര്‍. മൃഗങ്ങളെ പരിപാലിക്കുന്നതിനും അവയെ ചട്ടം പഠിപ്പിക്കുന്നതിനും പ്രത്യേക കഴിവുണ്ട്. ധനപരമായ കാര്യങ്ങളില്‍ പലപ്പോഴും അബദ്ധങ്ങള്‍ കാണിക്കും.
വിദ്യാര്‍ത്ഥികള്‍
ധനപരമായ കാര്യങ്ങളില്‍ പഠനം, ഗവേഷണം ഇവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി ഉണ്ടാകും. വിദേശത്ത് വിദ്യാഭ്യാസത്തിന് പോകാനാഗ്രഹിക്കുന്നവര്‍ക്ക് സമയം അനുകൂലം. പഠനസമയങ്ങളില്‍ മറ്റ് ഉല്ലാസകാര്യങ്ങള്‍ക്ക് സഞ്ചാരം നടത്താനിടയുണ്ട്. സ്‌പോര്‍ട്‌സ്, മത്സരം സംബന്ധമായ ശാരീരിക കര്‍മ്മങ്ങള്‍ ഉദാഹരണമായി സിനിമാറ്റിക് ഡാന്‍സ്, ക്രിക്കറ്റ് തുടങ്ങിയവയില്‍ വിജയ സാദ്ധ്യത. അതുപോലെ കരാട്ടെ, കളരിപ്പയറ്റ് തുടങ്ങിയ ആയോധനകലകളില്‍ പ്രാവീണ്യം ഉണ്ടാകും. അനാവശ്യമായ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്ക്കണം. ശനി ധനുരാശിയില്‍ നില്ക്കുന്നതിനാല്‍ മടിപിടിച്ച് കാര്യങ്ങള്‍ താമസിക്കാനിടയുണ്ട്.
ജോലി, ബിസിനസ്‌സ്
ഏതു തരം ജോലിക്കും ഇവര്‍ക്ക് കഴിവുണ്ട്, പ്രത്യേകിച്ചും പൊലീസ് പട്ടാളം, രഹസ്യന്വേഷണം, മറ്റുള്ളവരെ ഭീഷണിപ്പെടുത്തുക, ശക്തിയും ബുദ്ധിയും ഉപയോഗിച്ച് കാര്യങ്ങള്‍ നേടുക എന്നീ പ്രവൃത്തികളില്‍ സമര്‍ത്ഥരാണ്. ആയുധവ്യാപാരം; മൃഗങ്ങളെ ഉപയോഗിച്ചുള്ള പ്രവൃത്തി അവയുടെ വ്യാപാരം, മൃഗങ്ങളെ പരിശീലിപ്പിക്കുക; മറ്റുള്ളവരുടെ തെറ്റു കണ്ടെത്തി ശിക്ഷിക്കുക; മുഖം നോക്കാതെ തെറ്റുകള്‍ ചൂണ്ടികാണിക്കുക, യുദ്ധ മേഖലകളില്‍ നിന്നും മാധ്യമപ്രവര്‍ത്തനം നടത്തുക എന്നീ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അംഗീകാരം. ധനപരമായി ഉന്നതി ഉണ്ടായിക്കൊണ്ടിരിക്കും.
കുടുംബം
സുഖപ്രദമായ ബന്ധങ്ങള്‍ നിലനില്ക്കും. സാവധാനത്തിലാണെങ്കിലും കുടുംബപുരോഗതി മുന്‍ നിര്‍ത്തി പലകാര്യങ്ങളും ചെയ്യും. ശത്രുക്കളെ അകറ്റാനോ ഇല്ലാതാക്കാനോ സാധിക്കും. ഭൂമി തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. പുതിയതായി കെട്ടിടങ്ങള്‍ പണിയാനോ, വാങ്ങാനോ ഇടവരും. സ്വന്തമായി കുടുംബം ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം. ആഗ്രഹിക്കുന്ന വ്യക്തിയുമായി കൂടുതല്‍ അടുക്കും അത് ഉറച്ച ബന്ധത്തിലേക്ക് നീങ്ങും. ഒന്നില്‍ കൂടുതല്‍ പ്രവൃത്തികള്‍ ചെയ്ത് കൂടുതല്‍ ധനവരവുണ്ടാകും. ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ജോലി ലഭിക്കുവാനുള്ള സമയമാണ്. കുടുംബവലിപ്പം കൂട്ടുന്നതിനോ; പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനോ ആഗ്രഹിക്കുന്നവര്‍ക്ക് കുടുംബസുഖം ലഭിക്കും.
ആരോഗ്യം
പൊതുവെ ആരോഗ്യപരമായ ന്യൂനത ഒന്നുമില്ല. മടിയുള്ളവര്‍ക്ക് ധനുരാശിയിലെ ശനി, ദേഹവേദന; അമിതമായ ശരീരവലിപ്പം ഇവ ഉണ്ടാക്കും. സ്ഥിരമായ ദേഹാദ്ധ്വാനം ഉറപ്പാക്കണം. പത്രമാധ്യമങ്ങളുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കുന്നവര്‍ക്ക് അമിതാദ്ധ്വാനത്താല്‍ ശാരീരിക ക്ഷീണത്തിന് ഇടയുണ്ട്. രാഷ്ര്ടീയ പ്രവര്‍ത്തകര്‍ ശക്തമായ എതിര്‍പ്പ് നേരിടാന്‍ സാദ്ധ്യത, ദേഹരക്ഷ ഉറപ്പു വരത്തുക. കാല്‍മുട്ടിന് തേയ്മാനമുള്ളവര്‍ പ്രത്യേകമായി ആരോഗ്യ സംരക്ഷണം നടത്തണം.
ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
.മറ്റുള്ളവരില്‍ നിന്നും ദേഹത്തിന് ക്ഷതം സംഭവിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ എപ്പോഴും സുരക്ഷ ഉറപ്പുവരുത്തണം,
.ധനവരവ് വര്‍ദ്ധിപ്പിക്കുമ്പോള്‍ ആരോഗ്യഹാനി ഉണ്ടാകുന്ന ആസ്വാദനമാര്‍ഗ്ഗങ്ങളിലേക്ക് തിരിയാതിരിക്കണം.
.ഓരോ കാര്യങ്ങളും സമയബന്ധിതമായി ചെയ്യേണ്ടതാണ്.
>>കാപ്രിക്കോണ്‍
ഡിസംബര്‍ 22നും ജനുവരി 20നും മദ്ധ്യേ ജനിച്ചവര്‍
പൊതു സ്വഭാവം
രാശിനാഥന്‍–ശനി ചിഹ്നം–മകരമത്സ്യം. തണുത്ത പ്രകൃതക്കാരാണ്. ഒരു കാര്യവും, പെട്ടെന്ന് ചെയ്യില്ല. ആലോചിച്ച് സാവധാനം, തിടുക്കമില്ലാതെ ചെയ്യുന്നവരാണ്. ഇവരില്‍ നിന്നും തെറ്റുകള്‍ വളരെ കുറച്ചെ സംഭവിക്കാറുള്ളു സമയത്തിന് പലയിടത്തും എത്താനാകാതെ വരും. അതിവേഗം കാര്യങ്ങള്‍ ചെയ്യുന്ന മേടം, ചിങ്ങം പോലുള്ള രാശിക്കാര്‍ക്ക് ഇവരെ തീരെ സഹിക്കാനാകില്ല. ഇവര്‍ കളവ് ചെയ്യുകയോ പറയുകയോ ഇല്ല.
വിദ്യാര്‍ത്ഥികള്‍
വളരെ കാര്യമായി വസ്തുതകള്‍ മനസ്‌സിലാക്കി വിശദമായി പഠിച്ച്, പഠിച്ചകാര്യങ്ങള്‍ ഓര്‍മ്മയില്‍ വച്ച്, ചെയ്യുന്ന രീതിയാണ്. പരീക്ഷകളില്‍ ഇവര്‍ക്ക് അറിയാവുന്ന എല്ലാകാര്യങ്ങളും എഴുതിത്തീര്‍ക്കുവാന്‍ സമയം മതിയാകാതെ വരാം. സൂര്യരാശിയിലെ നിപുണയോഗം പഠിത്തത്തിന് പ്രയോജനം ചെയ്യും. ഏപ്രില്‍ മാസത്തില്‍ രാഹു 8 ലും കേതു രണ്ടിലും വരുന്നു. ഈ സമയം മോശമായ ബന്ധങ്ങളില്‍പ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. 12ലെ ശനിയും വിഘ്‌നങ്ങള്‍ ഉണ്ടാക്കും. കര്‍മ്മത്തില്‍ ഗുരു മര്‍മ്മത്തില്‍ കുരു എന്നു പറയും. ഇപ്പോള്‍ കര്‍മ്മത്തില്‍ ഗുരുവാണ് (10ല്‍) 13.10.2017 വരെ ഈ സ്ഥിതിയും അതിനുശേഷം 11ല്‍ ഉത്തമസ്ഥാനത്ത് ഗുരു വരും. വിദ്യാകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം.
ജോലി, ബിസിനസ്‌സ്
അടുക്കോടും ചിട്ടയോടും സാവധാനത്തില്‍ ചെയ്തു തീര്‍ക്കാവുന്നതരം ജോലികളാണ് ഇവര്‍ക്ക് അനുയോജ്യം. റിസപ്ഷനിസ്റ്റ്, അക്കൗണ്ടന്റ്, ഗവേഷകന്‍, കൗണ്‍സലര്‍, രഹസ്യാന്വേഷണം, മത്സ്യം, കോള്‍ഡ് സ്‌റ്റോറേജ്, ചാരപ്പണി; പക്ഷിനിരീക്ഷണം, ബേബിസിറ്റിംഗ്, ഐസ് നിര്‍മ്മാണം, ഐസ്‌ക്രീം വ്യാപാരം, തുകല്‍, സ്‌പൈസസ്, തുടങ്ങിയ മേഖലകള്‍ ഇവര്‍ക്കു ഭാഗ്യദായകമാണ്.
2017 ഉത്തമമായ സമയമല്ല. എന്നാല്‍ ഇവര്‍ എല്ലാം ശ്രദ്ധയോടെ ചെയ്യുന്നതിനാല്‍ ഏതിലും ന്യായമായ പുരോഗതി ഉണ്ടാകും. ആഗസ്റ്റു മാസത്തെ ഗ്രഹണം, ആരോഗ്യത്തിന് പ്രതികൂലമാണ് ആ സമയത്ത് പ്രത്യേകശ്രദ്ധ വേണം. ശത്രുക്കള്‍ കൂടുതലുണ്ടാകുന്ന സമയങ്ങളില്‍ ഒരു കാരണവശാലും ബിസിനസ്‌സ് രഹസ്യങ്ങള്‍ പുറത്ത് വിട്ടുകൂടാ. സ്ത്രീകള്‍ക്ക് അഷ്ടമംദാമ്പത്യ സ്ഥാനമാകയാല്‍ ആഗസ്റ്റിലെ ഗ്രഹണം ഭര്‍ത്താവിന് അനുകൂലമല്ല. ആവശ്യമായ പരിഹാരം ചെയ്തു കൊണ്ടിരിക്കണം.
കുടുംബം
കാപ്രികോണിയന്‍സ് (മകരരാശിക്കാര്‍) കുടുംബപരമായി പ്രശ്‌നമില്ലാത്തവരാണ്. ബന്ധം ദൃഢമായിരിക്കും ബന്ധങ്ങളില്‍ ഏറ്റക്കുറിച്ചിലുണ്ടാകില്ല, അതിനു കാരണം മറുഭാഗത്തു നിന്നും ഉണ്ടാകുന്ന കോപമോ വാശിയോ ഇവരെ അല്പം പോലും ബാധിക്കില്ല എന്നതാണ്. പക്ഷേ ബന്ധങ്ങളില്‍ ചൂട് കുറവായിരിക്കും. അളന്നു മുറിച്ചവാക്കുകളും, ഒരേ തരത്തിലുള്ള സംസാരഭാഷയും മറുഭാഗത്തിന് അരോചകമാണെങ്കിലും വ്യക്തമായി കുറ്റം പറയാന്‍ ഉണ്ടാകില്ല. സ്ത്രീകള്‍, കൂടുതല്‍ തണുത്ത സ്വഭാവക്കാരായിരിക്കും. 2017 പെതുവെ ഒരേ രീതിയാല്‍ തന്നെ പൊയ്‌ക്കൊണ്ടിരിക്കുന്ന വര്‍ഷമാണ്.
ആരോഗ്യം
ഇവര്‍ക്ക് ആരോഗ്യപരമായി പ്രത്യേക അസ്വസ്ഥത ഒന്നും ഉണ്ടാകില്ല. രക്തസമ്മര്‍ദ്ദം ഉണ്ടാകാന്‍ സാദ്ധ്യത കുറവാണ്. ആഹാരകാര്യങ്ങളില്‍ ഏറെ നിയന്ത്രണമുള്ളതിനാല്‍ ആഘോഷപരിപാടികളില്‍ നിന്നു ഇവര്‍ ഒഴിഞ്ഞു നില്ക്കും. വ്യായാമത്തിന്റെ കാര്യത്തില്‍ ശ്രദ്ധകുറവ് ഉണ്ടായിരിക്കും. അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം.
ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
.രക്തത്തിന് കാഠിന്യം കൂടുന്ന രീതിയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
.ഇവരുടെ ആഹാരരീതി സാവധാനത്തിലുള്ളതാണ്. ഇത് ദഹനത്തിന് പ്രത്യേകം സഹായിക്കും.
.പൊതുവെ 2017 ല്‍ ആരോഗ്യം മെച്ചമാണ്, വ്യായാമക്കുറവ്, തണുത്ത പ്രകൃതം, സമയത്ത് കാര്യങ്ങള്‍ ചെയ്യണം.
>>അക്വാറിക്‌സ്
ജനുവരി 21 നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍
പൊതു സ്വഭാവം
ചിഹ്നം–കുടം രാശിനാഥന്‍–ശനി. വെറും കുടമല്ല; കീഴോട്ട് കമഴ്ത്തി പിടിച്ച കുടം. ഇവര്‍ പൊതുവെ മറ്റുള്ളവര്‍ക്ക് വസ്തുക്കള്‍ കൊടുക്കുന്നവരും, പകരം ഒന്നും ആഗ്രഹിക്കാത്തവരും, മറ്റുള്ളവരെ ഒരിക്കലും വേദനിപ്പിക്കാതെ നോക്കുന്നവരുമായിരിക്കും. ആവശ്യത്തില്‍ കൂടുതല്‍ കൊടുക്കുന്ന സ്വഭാവമുണ്ട്. പലപ്പോഴും 'എനിക്ക് എന്റെ വഴി' എന്ന രീതിക്കാരായിരിക്കും. സ്വപ്‌നലോകത്ത് ജീവിക്കുന്നവരാണ്. സ്വപ്നം കണ്ട് സന്തോഷിക്കുന്നതിനപ്പുറം കാര്യങ്ങള്‍ ചെയ്യില്ല. ഇവരുടെ ചിന്താഗതി, പലപ്പോഴും പലര്‍ക്കും മനസ്‌സിലാകില്ല. അതിനാല്‍ ഇവരുടെ ആശയങ്ങള്‍ ഒരു വിലയും കൊടുക്കാതെ പലപ്പോഴും പലരും ഉപേക്ഷിക്കും, എന്നാല്‍ പിന്നീടാണ് പലര്‍ക്കും മനസ്‌സിലാവുക, ഇവര്‍ പറഞ്ഞത്, യാഥാര്‍ത്ഥ്യമാകും എന്ന്.
വിദ്യാര്‍ത്ഥികള്‍
വര്‍ഷം തുടങ്ങുന്നത് 8 ല്‍ രാഹു രണ്ടില്‍ കേതു 9ല്‍ വ്യാഴം 11ല്‍ ശനി എന്നിങ്ങനെയാണ്. കേതുവും, രാഹുവും പുതിയ തരം സ്‌നേഹബന്ധങ്ങള്‍ക്കും, അതിനെ ചുറ്റി പറ്റിയുള്ള വേദനകള്‍ക്കും വിദ്യാഭ്യാസ തടസ്‌സത്തിനും കാരണമാകും. പലപ്പോഴും നിലവിട്ട് കയര്‍ത്ത് സംസാരിക്കും. അതില്‍ നിന്നും വിഷമതകള്‍ ഉണ്ടാകും.
13.10.2017 ല്‍ വ്യാഴം 10ലേക്ക് വരുന്നതോടെ കര്‍മ്മം സ്ഥാനത്ത് മാറ്റമുണ്ടാകും. ചെയ്തുപോയ പലതെറ്റുകളുടെയും ഫലം വരാന്‍ തുടങ്ങുന്നതോടെ കൂടുതല്‍ സമയം സ്വന്തം കുറവുകള്‍ നികത്തി പഠനത്തിലേക്ക് തിരിയും.
ജോലി ബിസിനസ്‌സ്
പങ്കാളികളില്‍ നിന്നും വിചാരിച്ച രീതിയിലുള്ള പ്രയോജനം ഉണ്ടാകില്ല. പുതിയ ജോലികളിലേക്കോ, ബിസിനസ്‌സിലേക്കോ ഏര്‍പ്പെടും. റിയല്‍ എസ്റ്റേറ്റ്, കെട്ടിടം പണി, മാംസവുമായി ബന്ധപ്പെട്ട ബിസിനസ്‌സ് ഹോട്ടല്‍, കാറ്ററിംഗ് ഇവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ന്യായമായ പുരോഗതി. വിദേശത്ത് ജോലിചെയ്യുന്നവര്‍ക്കും, ജോലി തേടുന്നവര്‍ക്കും നല്ല സമയം. സിനിമ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല രീതിയില്‍ അഭിവൃദ്ധി ഉണ്ടാകും.
കുടുംബം
പൊതുവെ കുടുംബസുഖം ഉണ്ടായിരിക്കും. ഏപ്രില്‍ മാസത്തില്‍ രാഹു 7 ല്‍ വരുന്നതും, കേതു കുംഭത്തില്‍ വരുന്നതും വിവാഹത്തിനു നല്ലതാണ്. വിവാഹിതരായാല്‍ പോലും പുതിയ സുഹൃദ് ബന്ധങ്ങള്‍ ഊഷ്മളമായി മാറും. മനസ്‌സിനെയും, ശരീരത്തെയും ചൊല്പടിക്ക് നിര്‍ത്തേണ്ടസമയം. 9ലെ വ്യാഴം 13.10.17 ന് 10ലേക്ക് വരുന്നത്, ശ്രദ്ധയില്ലാത്ത പ്രവൃത്തികള്‍ക്ക് അനുകൂല ഫലം നല്കും.
ആരോഗ്യം
ആരോഗ്യത്തിന് കുറവു വരാത്ത വര്‍ഷമാണ്. എന്നാല്‍ ഏപ്രിലില്‍ 7ല്‍ രാഹു വരുന്നത് അനാരോഗ്യകരമായ ബന്ധങ്ങളും അതോടുബന്ധപ്പെട്ട് ആഹാരങ്ങളും അനുഭവിക്കാന്‍ ഇടവരുത്തും.
ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
.ആഗസ്റ്റില്‍ നടക്കുന്ന ഗ്രഹണങ്ങള്‍ ആരോഗ്യത്തെയും, ബന്ധങ്ങളെയും തകരാറിലാക്കാതെ ശ്രദ്ധിക്കണം.
.പുതിയ ബന്ധങ്ങളില്‍ പെട്ടെന്ന് ചാടാതിരിക്കുക, .അനുകൂലമല്ലാത്ത ഭോജനവസ്തുക്കള്‍ ഒഴിവാക്കുക,ഗ്രഹണത്തിനു മുമ്പും പിമ്പും ആഹാരം ക്രമീകരിക്കുക.
>>പിസ്‌സ്‌സ്
ഫെബ്രുവരി 19നും മാര്‍ച്ച് 20നും മദ്ധ്യേ ജനിച്ചവര്‍
പൊതു സ്വഭാവം
ചിഹ്നം–രണ്ടു മത്സ്യങ്ങള്‍ അന്യോന്യം തലതിരിഞ്ഞ് വാലില്‍ കടിച്ച്കിടക്കുന്ന രൂപം. നാഥന്‍–വ്യാഴം. പിണക്കാതിരിക്കുക എന്നത് ഇവരുടെ പ്രത്യേകതയാണ്. വ്യത്യസ്ത ചിന്തകളാല്‍ തീരുമാനമെടുക്കാന്‍ വിഷമതയുണ്ടാകും. തീരുമാനിക്കുന്നതിനു മുമ്പുതന്നെ അത് വേണ്ടെന്നു വയ്ക്കുക. ഇതാണ് പ്രകൃതം. ശുദ്ധരായിരിക്കും.
വിദ്യാര്‍ത്ഥികള്‍
പൊതുവെ എല്ലാകാര്യങ്ങളും വിശദമായി പഠിക്കുന്നവര്‍. പ്രാക്ടിക്കല്‍ പരീക്ഷകളില്‍ തീരുമാനത്തിലെത്താന്‍ വിഷമത ഉണ്ടാകും. മെഡിക്കല്‍ പ്രൊഫഷനിലുള്ളവര്‍ വിശദമായി കാര്യങ്ങള്‍ പഠിച്ച് തീരുമാനമെടുക്കും. ഒകേ്ടാബറില്‍ വ്യാഴം 9 ലേക്ക് പ്രവേശിക്കുന്നതോടെ വിവാഹകാര്യങ്ങളില്‍ പുരോഗതി. വര്‍ഷം തുടങ്ങുന്ന സമയത്ത് എല്ലാറ്റിനോടും തോന്നുന്ന എതിര്‍പ്പും മന:പ്രയാസവും ഏപ്രില്‍ അവസാനത്തോടെ മാറും. പൊതുവെ 2017 നല്ല വര്‍ഷമാണ്. ഉന്നത വിദ്യാഭ്യാസത്തിന് വിദേശത്തു പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം.
ജോലി ബിസിനസ്‌സ്
റിയല്‍ എസ്റ്റേറ്റ്, കെട്ടിടം പണി, പെയന്റിംഗ്, ഇന്റീരിയര്‍, ഇലക്ര്ടിക്കല്‍ ജോലികള്‍, വിദ്യാ സംബന്ധിമായ ജോലികളോ, ബിസിനസേ്‌സാ ചെയ്യുന്നവര്‍ -ഇവര്‍ക്ക് ഏപ്രില്‍ അവസാനംവരെ തടസ്‌സങ്ങളുണ്ടാകാം. അതിനു ശേഷം പ്രവര്‍ത്തനങ്ങള്‍ സുഗമമാകും. വിദേശവുമായി ബന്ധപ്പെട്ട വ്യാപാരങ്ങളോ ബിസിനസ്‌സുകളോ ഉള്ളവര്‍ക്ക് നല്ല കാര്യങ്ങള്‍ നടക്കും. വിദേശത്തുനിന്നും സാധാനസാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്ക് ലാഭം. പാല്‍, ദ്രാവകങ്ങള്‍, ജലം, ജലവിഭവങ്ങള്‍, ജലയാനങ്ങള്‍, ജലഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഹൗസ് ബോട്ട് കപ്പല്‍ തുടങ്ങിയവയില്‍ സഞ്ചരിക്കുന്നവര്‍ക്കും പുരോഗതി.
കുടുംബം
കുടുംബസുഖം ഏപ്രില്‍ മുതല്‍ നന്നായിരിക്കും. നല്ലതല്ലാത്ത ബന്ധുക്കള്‍ സ്വമേധയാ അകന്നുപോകും. വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒകേ്ടാബര്‍ 13 നു ശേഷം ഉത്തമസമയം. അതുവരെ വ്യാഴം അനുകൂലമല്ല. മറു കക്ഷിക്ക് സമയം നല്ലതാണെങ്കില്‍ ഈ പറഞ്ഞത് ബാധകമല്ല. നവംബര്‍ മുതലുള്ള 10 മാസം, കുടുംബപുരോഗതിം. സന്താനമോഹികള്‍ അതിനു മുന്നോടിയായി ദേഹരക്ഷയില്‍ ശ്രദ്ധിക്കുക.
ആരോഗ്യം
ആരോഗ്യപരമായി, ഏപ്രില്‍ മുതല്‍ നല്ല സമയം. ശരീരത്തില്‍ രക്തബലം കുറയാനിടയുള്ളതിനാല്‍ തക്കതായ ആഹാരം കഴിയ്ക്കണം. ചൂട് ശരീരത്തില്‍ കൂടുതലാകുന്നതിനും അതോടനുബന്ധിച്ചുള്ള 'ചൂടുകുരു' ഉണ്ടാക്കുന്നതിനും ആഹാരത്തിലൂടെ വിഷാംശം ഉള്ളില്‍ ചെല്ലുന്നതിനും സാദ്ധ്യത, വശ്യകര്‍മ്മങ്ങള്‍ ചെയ്ത് വശീകരിച്ച് ധനം അപഹരിക്കുവാന്‍ സാദ്ധ്യത സൂക്ഷിക്കുക. വിഷാംശം ഉള്ളില്‍ ചെല്ലാതെ നോക്കുക,ആഹാരക്രമീകരണം, ശരീര ശുദ്ധി, ബന്ധങ്ങള്‍ എന്നിവയില്‍ പ്രത്യേക ശ്രദ്ധ.
ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും നല്ലസമയം ആകണമെന്നില്ല. സമയം നന്നാക്കി എടുക്കുക എന്നതാണ് ഉത്തമം. ആഹാരക്രമീകരണം, ശരിയായ വ്യായാമം തുടങ്ങിയ ഏവര്‍ക്കും അറിയുന്ന കാര്യങ്ങള്‍ ചെയ്യുക.