/kalakaumudi/media/post_banners/cc2b13b2e2bd86ced673c5a1e086c82e249088904dff97ee6b167586b5c6cabc.jpg)
ഈ ക്ഷേത്രത്തില്‍ എല്ളാ ദിവസവും ബലിതര്‍പ്പണത്തിനു ഉള്ള സൌകര്യം ഉണ്ട് ദിവസേന സംസ്ഥാന നാനാഭാഗങ്ങളില്‍നിന്നും അനേകായിരങ്ങള്‍ ഈ ക്ഷേത്രത്തിലെത്തി ബലിതര്‍പ്പണം
നടത്തുന്നു. കര്‍ക്കിടകവാവ് ദിനം പിതൃബലിതര്‍പ്പണത്തിനു പ്രധാനമാണ്. ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ 2.30ന് ബലിതര്‍പ്പണം ആരംഭിക്കും. ബലിതര്‍പ്പണം നടത്തിയ ശേഷം ക്ഷേത്രദര്‍ശനത്തിന് സൌകര്യം ഒരുക്കിയിട്ടുണ്ട്. 4000 പേര്‍ക്ക് ഒരേസമയം ബലിതര്‍പ്പണം നടത്താന്‍ ക്ഷേത്രത്തിന് മുന്നില്‍ രണ്ടും ക്ഷേത്രത്തിനകത്ത് നാലും തീര്‍ത്ഥക്കടവില്‍ ഒന്നും ലങ്കാപുരയിടത്തില്‍ രണ്ടും ബലിപ്പുരകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഭക്തര്‍ക്ക് ബാരിക്കേഡുവഴി ക്ഷേത്രത്തിന് മുന്‍വശത്തുളള താത്കാലിക പാലത്തിലും ലങ്കാപുരയിടത്തിലെ ബലിതര്‍പ്പണ മണ്ഡപത്തിലുമെത്താം. ഇവിടെ സ്ത്രീകള്‍ക്ക് ബലിയിടാനും കുളിക്കാനുമുള്ള സൌകര്യങ്ങളും തയ്യാറാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഒന്‍പത് മണ്ഡപങ്ങളിലും ഒരേസമയം 50 പോറ്റിമാര്‍, 180 താത്കാലിക ജീവനക്കാര്‍ എന്നിവര്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കും. ബലിതര്‍പ്പണ മണ്ഡപങ്ങളിലെത്തുന്ന ഭക്തര്‍ക്ക് തര്‍പ്പണം നടത്തുന്നതിനാവശ്യമായ സാധനങ്ങള്‍ സജ്ജമാക്കും. ഓരോ മണ്ഡപത്തിലും 20 ജീവനക്കാര്‍ വീതമുണ്ടാവും. തിരുവല്ളം, ശ്രീകണ്ഠേശ്വരം ക്ഷേത്രം, പുത്തന്‍ചന്ത സുബ്രഹ്മണ്യക്ഷേത്രം, ചെന്തിട്ട ദേവീക്ഷേത്രം, തളിയല്‍ മഹാദേവ ക്ഷേത്രം, മണക്കാട് ശാസ്താ ക്ഷേത്രം, പി.എം.ജി ഹനുമാന്‍ ക്ഷേത്രം തുടങ്ങി പന്ത്രണ്ടോളം ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണ ട ിക്കറ്റുകള്‍ ലഭിക്കും. ബലിതര്‍പ്പണത്തിന് 75 രൂപയും തിലഹോമത്തിന് 50 രൂപയുമാണ് നിരക്ക്.