വിഷു കണി............

കണി കണ്ടുണരുക എന്നത് വിഷു ദിനത്തിന്റെ പ്രത്യേകതയാണ്. ബ്രാഹ്മ മുഹൂര്‍ത്തത്തിലാണ് കണികാണാന്‍. ഉദയത്തിനു മുന്‍പ് വിഷുക്കണി കാണണം. കണി കണ്ട ശേഷം കിടന്നുറങ്ങരുത്. വിഷുവിന്റെ തലേദിവസം രാത്രി വൈകി കുടുംബനാഥ വേണം കണി ഒരുക്കാന്‍. കുടുംബനാഥയുടെ അഭാവത്തില്‍ മറ്റാര്‍ക്കും കണി ഒരുക്കാം. വീട്ടില്‍ പൂജാ മുറിയിലോ തൂത്തു തളിച്ച് ശുദ്ധമാക്കിയ സ്ഥലത്തോ കണി ഒരുക്കാം. ഒരു പീഠത്തില്‍ മഞ്ഞ് പട്ട് വിരിച്ച് അതില്‍ ശ്രീകൃഷ്ണന്റെ ചിത്രമോ അംഗവൈകല്യം സംഭവി ക്കാത്ത കൃഷ്ണ വിഗ്രഹമോ വച്ച് മാല ചാര്‍ത്തി അലങ്കരിക്കണം.

author-image
sruthy sajeev
New Update
വിഷു കണി............

കണി കണ്ടുണരുക എന്നത് വിഷു ദിനത്തിന്റെ പ്രത്യേകതയാണ്. ബ്രാഹ്മ മുഹൂര്‍ത്തത്തിലാണ് കണികാണാന്‍. ഉദയത്തിനു മുന്‍പ് വിഷുക്കണി കാണണം. കണി കണ്ട
ശേഷം കിടന്നുറങ്ങരുത്. വിഷുവിന്റെ തലേദിവസം രാത്രി വൈകി കുടുംബനാഥ വേണം കണി ഒരുക്കാന്‍. കുടുംബനാഥയുടെ അഭാവത്തില്‍ മറ്റാര്‍ക്കും കണി ഒരുക്കാം. വീട്ടില്‍
പൂജാ മുറിയിലോ തൂത്തു തളിച്ച് ശുദ്ധമാക്കിയ സ്ഥലത്തോ കണി ഒരുക്കാം. ഒരു പീഠത്തില്‍ മഞ്ഞ് പട്ട് വിരിച്ച് അതില്‍ ശ്രീകൃഷ്ണന്റെ ചിത്രമോ അംഗവൈകല്യം സംഭവി
ക്കാത്ത കൃഷ്ണ വിഗ്രഹമോ വച്ച് മാല ചാര്‍ത്തി അലങ്കരിക്കണം.

അതിനു മുന്നില്‍ അഞ്ച് തിരിയിട്ട ഒന്നോ മൂന്നോ അഞ്ചോ വിളക്കുകള്‍ ഒരുക്കി കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയിട്ട് കത്തിക്കണം. എന്നിട്ട് ഇതിന്റെ മുന്നില്‍ ഓട്ടുരുളിയില്‍ അരിയും നെല്‌ളും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാല്‍
ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, പഴവര്‍ഗ്ഗങ്ങളും ചക്ക, മാങ്ങ , ഒരു പടല പഴം , നാളികേരം തുടങ്ങീയവയും ഏറ്റവും മ
ുകളിലായി മഹാലക്ഷ്മിയുടെ പ്രതീകമായ കൊന്നപ്പൂവും വയ്ക്കണം. ചിലയിടങ്ങളില്‍ കണ്‍മഷി, കുങ്കുമച്ചെപ്പ്, അഷ്ചമംഗല്യം , സ്വര്‍ണ്ണാഭരണങ്ങള്‍, തുടങ്ങീയവയും വയ്
ക്കാറുണ്ട്. ഒരു പിടി നാണയം കഴുകി വിളക്കിനടുത്തായി വയ്ക്കാറുണ്ട്.

വീട്ടിലെ മുതിര്‍ന്ന സ്ത്രീയാണ് കണികാണിക്കേണ്ടത്. അതിരാവിലെ എഴുന്നേറ്റ് കൈയും കാലും മുഖവും കഴുകി ആദ്യം കണികാണണം. അതിനു ശേഷം വീട്ടിലെ ഓരോരുത്തരെയായി കണികാണിക്കണം. ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി പുറകില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നത്. കുടുംബാംഗങ്ങള്‍ എല്‌ളാവരും കണികണ്ടാല്‍ പിന്നെ വീടിന്റെ കിഴക്കുവശത്ത് കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു. കണികണ്ട ശേഷം ഗൃഹനാഥന്‍ കുടുംബാങ്ങള്‍ക്ക് കൈനീട്ടം നല്‍കണം


കൂടുതല്‍ വിഷു വിശേഷങ്ങള്‍ക്ക്..........

vishu2017