/kalakaumudi/media/post_banners/e609f7ad6d133f1fea01729f8de42848a9491f8ac6ff8e77f037c149e4e0cd5a.jpg)
രാവിലെ ഉണരുമ്പോൾ പ്രാർത്ഥനകൾ ചൊല്ലുന്നതായി നമുക്കറിയാം ആ പ്രാർത്ഥനകൾ നമ്മുടെ ഒരു ദിവസത്തെ തന്നെ സ്വാധീനിക്കും എന്നാണ് പറയുന്നത്. അതുപോലെ തന്നെ രാത്രി ഉറങ്ങുന്നതിനു മുൻപും നാം പ്രാർത്ഥിക്കണമെന്നാണ് ആചാര്യൻമ്മാരും ഗുരുവര്യൻമ്മാരും പറയുന്നത്.പ്രഭാതത്തിൽ നാം ചൊല്ലുന്ന പ്രാർത്ഥന പോലെത്തന്നെ പ്രാധന്യമർഹിക്കുന്നതാണ് രാത്രിയിലെ പ്രാർത്ഥനയും. ജീവിതവിജയം ലഭിക്കുവാനായി ഉറങ്ങുന്നതിനുമുൻപുള്ള നല്ല ചിന്തകളും പ്രാർത്ഥനയും ഏറെ സ്വാധീനിക്കുമെന്നാണ് പറയപ്പെടുന്നത്.
നാം ജീവിതത്തില്‍ എത്തിച്ചേരണ്ട ലക്ഷ്യത്തെക്കുറിച്ചുളള ചിന്തകളോടെ ഉറങ്ങുമ്പോള്‍ നമ്മുടെ ഉപബോധ മനസ് ആ ലക്ഷ്യത്തില്‍ എത്തിച്ചേരാനുള്ള മാര്‍ഗം കാണിക്കുമെന്നാണ് വിശ്വസിക്കുന്നത്.നല്ല ചിന്തകള്‍ക്കൊപ്പം ഈശ്വരാനുഗ്രഹം കൂടിയുണ്ടെങ്കില്‍ നാം വിചാരിക്കുന്ന ലക്ഷ്യത്തില്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.കൂടാതെ നല്ല ഉറക്കം അത് നമ്മെ ഊര്‍ജ്ജസ്വലമാക്കുകയുംചെയ്തുതീർക്കേണ്ട കർത്തവ്യങ്ങൾ മികച്ചരീതിയിൽ ചെയ്തുതീർക്കാൻ സഹായിക്കുകയും ചെയ്യുന്നു.
രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് നാം ഓരോരുത്തരും നമ്മുടെ മാതാപിതാക്കൾ, ഈശ്വരൻ ,കുടുംബം തൊഴില്‍,നമ്മളുമായി ബന്ധപ്പെട്ട ആളുകള്‍ തുടങ്ങി എല്ലാത്തിനോടും നാം നന്ദി പറയണം. ഇത് നമ്മുടെ ഉള്ളിൽ പോസിറ്റീവ് ആയ ഊർജ്ജം നിറക്കാൻ സഹായകമാവുന്നു കൂടാതെ അറിഞ്ഞോ അറിയാതയോ ചെയ്ത തെറ്റുകള്‍ക്കെല്ലാം ഭഗവാനോട് മാപ്പുപറയുകയും ചെയ്യണം.അതിനായി ഇങ്ങനെ പ്രാര്‍ഥിക്കാം.
‘ഓം കരചരണകൃതം വാ-കായജം കര്‍മജം വാ-
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ – സര്‍വ്വമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്ധേ-ശ്രീമഹാദേവ ശംഭോ’
ദിവസവും ഉറങ്ങുന്നതിനു മുൻപ് ഈ പ്രാർത്ഥന ചൊല്ലിയാൽ ജീവിതവിജയവും പോസിറ്റീവ് എനർജിയും ലഭിക്കും