പുത്തൻ ലോഗോയുമായി കിയ സെൽറ്റോസും, സോനെറ്റും മെയ് ആദ്യവാരം മുതൽ

By Sooraj Surendran.28 04 2021

imran-azhar

 

 

ആഗോള വിപണിയിൽ വളർച്ചയുടെ പ്രധാന വഴിത്തിരിവിൽ എത്തി നിൽക്കുന്ന കിയ മോട്ടോർസ് ലോഗോയിൽ കാര്യമായ മാറ്റം വരുത്തി കൂടുതൽ യുവത്വമുള്ള ബ്രാൻഡ് ആയി മാറാനുള്ള തയ്യാറെടുപ്പിലാണ്. കിയ മോട്ടോർസ് തങ്ങളുടെ പുതിയ കോർപ്പറേറ്റ് ലോഗോയും ബ്രാൻഡ് ഫിലോസഫിയും 'മൂവ്മെന്റ്സ് ദാറ്റ് ഇൻസ്പയർ' ഇന്ത്യയിൽ പുറത്തിറക്കി. കിയ സെൽറ്റോസ്, സോനെറ്റ് മോഡലുകളുടെ പുതുക്കിയ പതിപ്പുകൾ 2021 മെയ് ആദ്യ വാരത്തിൽ കമ്പനി പുറത്തിറക്കും.

 

പുതിയ ബ്രാൻഡ് ലോഗോയിലാണ് ഇരു മോഡലുകളും കിയ പുറത്തിറക്കുക. നിരവധി പരിഷ്കരിച്ച സവിശേഷതകളുമായാണ് സെൽറ്റോസിന്റെയും, സോനെറ്റിന്റെയും വരവ്. കിയ ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ മോഡലാണ് സെൽറ്റോസ്. 2021 മാര്‍ച്ചില്‍ കിയ 8,498 യൂണിറ്റ് സോണറ്റ് എസ്യുവികള്‍ വിറ്റു.

 

2021 ഫെബ്രുവരിയില്‍ വിറ്റ 7,997 യൂണിറ്റുകളെ അപേക്ഷിച്ച് എസ്യുവിയുടെ പ്രതിമാസ വളര്‍ച്ച 6 ശതമാനമാണ്. ജനുവരിയില്‍. സോനെറ്റ് സബ് കോംപാക്റ്റ് എസ്യുവിയുടെ 8,859 യൂണിറ്റ് കിയ വിറ്റു. മൊത്തത്തില്‍, കിയ സോനെറ്റ് ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 25,354 യൂണിറ്റുകള്‍ നേടി.ഇന്ത്യന്‍ വിപണിയില്‍ മൂന്ന് എഞ്ചിനുകളില്‍ കിയ സോനെറ്റ് ലഭ്യമാണ്. 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

 

ഇതിന്റെ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ 117 ബിഎച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതിന്റെ എഞ്ചിനില്‍ ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സജ്ജീകരിച്ചിരിക്കുന്നു. അതേസമയം, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 81 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

 

ഇതിന്റെ എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സജ്ജീകരിച്ചിരിക്കുന്നു. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ഇണചേരുന്നു. ഡീസല്‍ എഞ്ചിനുള്ള 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറിന്റെ ഓപ്ഷനുണ്ട്.

 

10.25 ഇഞ്ച് എച്ച്ഡി ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, യുവിഒ കണക്റ്റിവിറ്റി ഓപ്ഷനുകള്‍, സബ് വൂഫറുള്ള ബോസ് സെവന്‍ സ്പീക്കര്‍ സിസ്റ്റം, എല്‍ഇഡി സൗണ്ട് മൂഡ് ലാമ്പുകള്‍, കൂളിംഗ് ഫംഗ്ഷനോടുകൂടിയ വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ ഫീച്ചറുകളും ഈ വാഹനങ്ങളുടെ പ്രധാന സവിശേഷതകളാണ്.

 

OTHER SECTIONS