ആദ്യത്തെ എന്‍ഡുറന്‍സ് റേസില്‍ ഹോണ്ടയ്ക്കു വിജയം

ചെന്നൈ: ഇന്ത്യയിലെ പ്രഥമ എവിടി ഗോള്‍ഡ് കപ്പ് മില്യണ്‍ മോട്ടോര്‍സൈക്കിള്‍ എന്‍ഡുറന്‍സ് റേസില്‍ വിജയിച്ചുകൊണ്ട് ഹോണ്ട ടൂ വീലര്‍ 2018 മല്‍സര സീസണ് തുടക്കം കുറിച്ചു. ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കിലായിരുന്നു മല്‍സരം. ഹോണ്ട ടൂവീലേഴ്‌സും മദ്രാസ് മോട്ടോര്‍ സ്‌പോര്‍ട്ട്‌സ് ക്ലബും ചേര്‍ന്നാണ് മോട്ടോര്‍സ്‌പോര്‍ട്ടിലെ എന്‍ഡുറന്‍സ് റേസ് ഇന്ത്യയിലെത്തിച്ചത്. വാഹനത്തിന്റെയും റൈഡറുടെയും സ്ഥിരതയും ക്ഷമതയുമാണ് ഈ മോട്ടോര്‍സ്‌പോര്‍ട്ടില്‍ പരീക്ഷിക്കപ്പെടുന്നത്. 90 മിനിറ്റ് നീണ്ടു നില്‍ക്കുന്നതാണ് മല്‍സരം. എല്ലാ വിഭാഗങ്ങളും ഒരുമിച്ച് മല്‍സരത്തില്‍ പങ്കെടുക്കുന്നു. ഓരോ ടീമിനും രണ്ടു റൈഡര്‍മാരുണ്ടാകുമെങ്കിലും ഒരു സമയത്ത് ഒരാള്‍ മാത്രമായിരിക്കും മല്‍സരത്തില്‍ പങ്കെടുക്കുക. ടീമിന്റെ തന്ത്രമനുസരിച്ച് രണ്ടാമത്തെ റൈഡര്‍ മാറി കയറും. ട്രാക്കിലെത്തുന്ന ഓരോ റൈഡറും മാറും മുമ്പ് 20 മിനിറ്റെങ്കിലും മല്‍സരം പൂര്‍ത്തിയാക്കിയിരിക്കണം. ഒരു റൈഡര്‍ക്ക് തുടര്‍ച്ചയായി ഓടിക്കാവുന്ന പരമാവധി സമയം 45 മിനിറ്റാണ്.

author-image
Raji Mejo
New Update
 ആദ്യത്തെ എന്‍ഡുറന്‍സ് റേസില്‍ ഹോണ്ടയ്ക്കു വിജയം

ചെന്നൈ: ഇന്ത്യയിലെ പ്രഥമ എവിടി ഗോള്‍ഡ് കപ്പ് മില്യണ്‍ മോട്ടോര്‍സൈക്കിള്‍ എന്‍ഡുറന്‍സ് റേസില്‍ വിജയിച്ചുകൊണ്ട് ഹോണ്ട ടൂ വീലര്‍ 2018 മല്‍സര സീസണ് തുടക്കം കുറിച്ചു. ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കിലായിരുന്നു മല്‍സരം.

ഹോണ്ട ടൂവീലേഴ്‌സും മദ്രാസ് മോട്ടോര്‍ സ്‌പോര്‍ട്ട്‌സ് ക്ലബും ചേര്‍ന്നാണ് മോട്ടോര്‍സ്‌പോര്‍ട്ടിലെ എന്‍ഡുറന്‍സ് റേസ് ഇന്ത്യയിലെത്തിച്ചത്. വാഹനത്തിന്റെയും റൈഡറുടെയും സ്ഥിരതയും ക്ഷമതയുമാണ് ഈ മോട്ടോര്‍സ്‌പോര്‍ട്ടില്‍ പരീക്ഷിക്കപ്പെടുന്നത്. 90 മിനിറ്റ് നീണ്ടു നില്‍ക്കുന്നതാണ് മല്‍സരം. എല്ലാ വിഭാഗങ്ങളും ഒരുമിച്ച് മല്‍സരത്തില്‍ പങ്കെടുക്കുന്നു. ഓരോ ടീമിനും രണ്ടു റൈഡര്‍മാരുണ്ടാകുമെങ്കിലും ഒരു സമയത്ത് ഒരാള്‍ മാത്രമായിരിക്കും മല്‍സരത്തില്‍ പങ്കെടുക്കുക. ടീമിന്റെ തന്ത്രമനുസരിച്ച് രണ്ടാമത്തെ റൈഡര്‍ മാറി കയറും. ട്രാക്കിലെത്തുന്ന ഓരോ റൈഡറും മാറും മുമ്പ് 20 മിനിറ്റെങ്കിലും മല്‍സരം പൂര്‍ത്തിയാക്കിയിരിക്കണം. ഒരു റൈഡര്‍ക്ക് തുടര്‍ച്ചയായി ഓടിക്കാവുന്ന പരമാവധി സമയം 45 മിനിറ്റാണ്.
165സിസി വരെയുള്ള 4 സ്‌ട്രോക്ക് സ്റ്റോക്ക്, 165 സിസി വരെയുള്ള 4 സ്‌ട്രോക്ക് പ്രോ സ്റ്റോക്ക്, 300-400സിസിയുടെ 4 സ്‌ട്രോക്ക് പ്രോ സ്റ്റോക്ക്, ഹോണ്ട സിബിആര്‍ 250 ആര്‍ എന്നീ വിഭാഗങ്ങളെല്ലാം മല്‍സരത്തില്‍ പങ്കെടുത്തു.
ഹോണ്ട ടൂ വീലര്‍ ഇന്ത്യ ടീമിന് വളരെ പ്രധാനപ്പെട്ടതായിരുന്നു ഈ മല്‍സരമെന്നും സീസണിലെ വരുന്ന മല്‍സരങ്ങളില്‍ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള തുടക്കമാണിതെന്നും വണ്ടിയുടെയും റൈഡറുടെയും ക്ഷമത പരീക്ഷിക്കുവാനുള്ള അവസരമായിരുന്നു ഇതെന്നും ഇന്ത്യയിലെ മോട്ടോര്‍സ്‌പോര്‍ട്ടില്‍ മേധാവിത്വം ഉറപ്പിക്കുന്നതിന് ഈ മല്‍സരം ആത്മവിശ്വാസം പകരുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ കസ്റ്റമര്‍ സര്‍വീസ് വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.
ഓരോ വിഭാഗത്തിലും മുന്നിലെത്തിയ മൂന്നു പേര്‍ക്ക് വീതം ട്രോഫികള്‍ നല്‍കി. ഹോണ്ട സിബിആര്‍ 250ആര്‍ വിഭാഗത്തില്‍ എസ്. മഥന കുമാര്‍, ബി.അരവിന്ദ് എന്നിവര്‍ ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി സ്വന്തമാക്കി. വി.എസ്. കിഷോറും അന്തോണി പീറ്ററുമാണ് രണ്ടാം സ്ഥാനക്കാര്‍. സെന്തില്‍ കുമാര്‍, എ.എസ്. അലക്‌സാണ്ടര്‍ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു.
165സിസി വരെയുള്ള 4 സ്‌ട്രോക്ക് പ്രോ സ്റ്റോക്ക് വിഭാഗത്തില്‍ ആര്‍.എല്‍. യഷസ്, കെ. കണ്ണനും വിജയികള്‍ക്കുള്ള കിരീടം നേടി. എ.അമല ജെറാള്‍ഡ്, സി.രാജ്കുമാര്‍ ടീം രണ്ടാം സ്ഥാനവും ശരത് കുമാര്‍, പി.കെ. മിഥുന്‍ എന്നിവര്‍ മൂന്നാം സ്ഥാനത്തുമെത്തി.
ഹോണ്ട ടെന്‍ 10 റേസിങ് ടീം ഓവറോള്‍ വിജയികളായി. ഓവറോള്‍ വിജയികളായ ഹോണ്ട ടെന്‍ 10 റേസിങ് ടീമിലെ എസ്. മഥന കുമാറിനും ബി.അരവിന്ദിനും 50,000 രൂപ കൂടി സമ്മാനത്തുകയായി ലഭിച്ചു.

Honda has won in the first endurance race