/kalakaumudi/media/post_banners/bda6956564c8b5fcf4fcaaf6cdb418a00fd4f897ee64f2aa3e91b17786e6be62.jpg)
വിദ്യാര്‍ഥികള്‍ നിര്‍മിച്ച സ്‌കോഡ സണ്‍റോഖ് കണ്‍വര്‍ട്ടബിള്‍ എസ്യുവി കാര്‍ ഇന്ത്യയില്‍ തരംഗമാകുന്നു.ഇന്ത്യയിലെത്താനിരിക്കുന്ന സ്‌കോഡ കരോഖിന്റെ അടിസ്ഥാനത്തില്‍ നിര്‍മിച്ച സണ്‍റോഖ് കണ്‍വര്‍ട്ടബിള്‍ എസ്.യു.വി. കണ്‍സെപ്റ്റാണ്. ചെക്ക് റിപ്പബ്ലിക്കിലെ സ്‌കോഡ വൊക്കേഷണല്‍ സ്‌കൂളിലെ 23 വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഈ കണ്‍വര്‍ട്ടബിള്‍ എസ്.യു.വി ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്‌കൂള്‍ പ്രൊജക്റ്റിന്റെ ഭാഗമായി എട്ട് മാസത്തോളം സമയമെടുത്താണ് വിദ്യാര്‍ഥികള്‍ കരോഖ് എസ്.യു.വി.യെ ഈ രൂപത്തിലേക്ക് മാറ്റിയെടുത്തിയിരിക്കുന്നത്.മാത്രമല്ല,കണ്‍സെപ്റ്റിന്റെ നീളവും വീതിയും വീല്‍ബേസും കരോക്കിന് സമാനം. ഷോക്ക് അബ്സോര്‍ബേഴ്സ് ഒക്ടേവിയ ആര്‍എസില്‍ നിന്നാണ്. 150 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് സണ്‍റോഖിന് കരുത്തേകുക.
നിരവധി സ്‌കോഡ ആരാധകരും ഉപഭോക്താക്കളും നിര്‍ദേശിച്ച നൂറിലേറെ പേരുകളില്‍ നിന്നാണ് കണ്‍സെപ്റ്റിന് സണ്‍റോഖ് എന്ന പേര് തിരഞ്ഞെടുത്തത്. കണ്‍സെപ്റ്റില്‍ കരോക്കിന്റെ മുകള്‍ഭാഗംഎടുത്തുമാറ്റിയതിന് പുറമേ ഡോര്‍ ഡിസൈനും മാറ്റിയിട്ടുണ്ട്. കൂടാതെ പിന്‍ഭാഗം പൂര്‍ണമായും പുതിയതാക്കിയിട്ടുമുണ്ട്. ഇതിനെല്ലാം പുറമെ ബംബറിലും മാറ്റമുണ്ട്. റെഡ്-വൈറ്റ് ഇരട്ട നിറത്തിലാണ് ഉള്‍വശം സജ്ജീകരിച്ചിരിക്കുന്നത്. 20 ഇഞ്ച് ഡ്യുവല്‍ ടോണിലാണ് അലോയി വീല്‍.എന്നാല്‍ വിദ്യാര്‍ഥികള്‍ തീര്‍ത്ത ഈ സണ്‍റോഖ് കണ്‍സെപ്റ്റ് മോഡല്‍ പ്രൊഡക്ഷനിലെത്തുമെന്ന ധാരണ എന്തായാലും വേണ്ട. വിദ്യാര്‍ഥികളുടെ കണ്‍സെപ്റ്റില്‍ മാത്രം ഇത് ഒതുങ്ങുന്നതാണ്.