പുത്തൻ പോളോ ഇന്ത്യയിലെത്തുമോ?

By Sooraj Surendran.22 04 2021

imran-azhar

 

 

വാഹനപ്രേമികളുടെ മനസ്സിൽ ഇടം നേടിയ ജർമ്മൻ കമ്പനിയാണ് ഫോക്‌സ്‌വാഗണ്‍. ഫോക്‌സ്‌വാഗണിന്റെ ജനപ്രിയ വാഹനമായ പോളോയ്ക്കും ആരാധകരേറെയാണ്. ഇപ്പോഴിതാ പോളോയുടെ മറ്റൊരു വകഭേദം കൂടി നിരത്തിലിറക്കുകയാണ് ഫോക്‌സ്‌വാഗണ്‍.

 

പോളോയുടെ പുത്തൻ വകഭേദത്തെ ഫോക്സ്‌വാഗൺ ആഗോള വിപണിയിൽ അവതരിപ്പിച്ചു. 3 പെട്രോൾ എൻജിൻ ഓപ്ഷനുകളാണ് 2021 പോളോയ്ക്ക്. 79 ബിഎച്പി പവർ നിർമിക്കുന്ന 1 ലിറ്റർ എംപിഐ പെട്രോൾ എൻജിൻ 5 സ്പീഡ് എഞ്ചിനുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

 

അതിനു മുകളിലായി 94 ബിഎച്പി പവർ നിർമിക്കുന്ന 1.0 ടിഎസ്ഐ എൻജിൻ 5 സ്പീഡ് മാന്വൽ, 7 സ്പീഡ് ഡിഎസ്ജി ഗിയർബോക്‌സുകളിൽ ലഭ്യമാണ്. ഇത് കൂടാതെ 109 ബിഎച്പി പവർ നിർമ്മിക്കുന്ന പെട്രോൾ എൻജിൻ 7 സ്പീഡ് ഡിഎസ്ജി ഗിയർബോക്‌സിലും ലഭ്യമാണ്.

 

അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ലൈൻ കീപ്പിങ് അസിസ്റ്റ് 9.2 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്ക്രീൻ, ഡിജിറ്റൽ ആയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പോളോ 2021ന്റെ പ്രത്യേകതകളാണ്.

 

അതേസമയം പുത്തൻ പോളോ ഇന്ത്യയിലെത്തുമോ എന്ന കാര്യത്തിൽ കമ്പനി ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല.

 

പുത്തൻ പോളോയെയും ഇന്ത്യൻ അവതരിപ്പിക്കാനുള്ള സാദ്ധ്യത തേടുകയാണ് ഫോക്സ്‌വാഗൺ എന്നാണ് സൂചന.

 

OTHER SECTIONS