/kalakaumudi/media/post_banners/05cc23450e0590f98d9f31f1645ab14cd7fc0bebb3d5a324a57b14468f853a77.jpg)
ന്യൂഡൽഹി : രാജ്യത്തുടനീളം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഉത്പാദനമേഖലയിൽ നഷ്ടം നേരിടുമ്പോഴും , ഓട്ടോമൊബൈൽ വ്യവസായ മേഖലക്ക് വൻ നേട്ടമാണ്. ഓട്ടോമൊബൈൽ മേഖലക്ക് സന്തോഷിക്കാനുള്ള വളർച്ച തന്നെയാണ് ഈ ഒരു സമയത്ത് ഉണ്ടായിരിക്കുന്നത്. വാഹന വിൽപനയിൽ വർധനവ് ഉണ്ടായിട്ടുണ്ട്. വിവിധ കമ്പനികൾ കഴിഞ്ഞ മാസം വിൽപനയിൽ 10 മുതൽ 22% വരെ വളർച്ച നേടി.
മാരുതി
വിറ്റഴിച്ചത് 1,35,550 യൂണിറ്റുകൾ. വർധന 12.2%. ആഭ്യന്തര വിൽപന 14.2% കൂടി 1,26,325 യൂണിറ്റിലെത്തി. എന്നാൽ കയറ്റുമതി 9.8% കുറഞ്ഞ് 9225 യൂണിറ്റിലെത്തി.
ടൊയോട്ട
വിൽപനയിൽ 10.03% വർധന. വിറ്റഴിച്ചത് 11,309 യൂണിറ്റുകൾ. 1284 യൂണിറ്റുകൾ കയറ്റുമതി നടത്തി. മുൻവർഷം ഇതേ കാലയളവിൽ ഇത് 1100 യൂണിറ്റുകൾ ആയിരുന്നു.
ഫോക്‌സ്‌വാഗൻ
വിൽപന രണ്ട് മടങ്ങ് വർധിച്ച് 4014 യൂണിറ്റിലെത്തി.
ഫോഡ്
വിൽപന 22.19% ഉയർന്ന് 21,004 യൂണിറ്റിലെത്തി. ആഭ്യന്തര വിൽപന 21.62% കുറഞ്ഞ് 6876 യൂണിറ്റായി. കയറ്റുമതി 67.86% ഉയർന്ന് 14,128 യൂണിറ്റിലെത്തി.
റെനോ
വിൽപന 23% കൂടി 7819 യൂണിറ്റായി. ജനുവരി–നവംബർ കാലയളവിൽ 1,20,991 യൂണിറ്റുകൾ വിറ്റഴിച്ചു, വർധന 178%.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
