സ്ത്രീരത്നങ്ങള്‍ക്ക് ആദരവുമായി വീണ്ടും ഈസ്റ്റേണ്‍ ഭൂമിക

കൊച്ചി :അറിയപ്പെടാത്തവരും എന്നാല്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമുണ്ടാക്കിയവരുമായ വനിതകളെ കണ്ടെത്തി ആദരിക്കുന്ന, ഈസ്റ്റേണ്‍ കോണ്ടിമെന്റ്സിന്റെ 'ഈസ്റ്റേണ്‍ ഭൂമിക ഐക്കണിക് വിമന്‍ ഓഫ് യുവര്‍ ലൈഫ്' എന്ന പരിപാടി ഈ വര്‍ഷം കേരളം, കര്‍ണാടക, ലക്നൗ, വരണാസി, ആഗ്ര, തമിഴ്നാട്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ആദ്യവര്‍ഷം കൊച്ചിയില്‍ മാത്രമായി തുടങ്ങിയ പരിപാടിക്ക് ലഭിച്ച വന്‍സ്വീകാര്യതയെ തുടര്‍ന്നാണ് ഓരോ വര്‍ഷവും കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഈ കാംപെയ്ന്‍ വ്യാപിപ്പിക്കുന്നത്.

author-image
Raji Mejo
New Update

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചാണ് തികച്ചും വ്യത്യസ്തമായ ഇത്തരമൊരു പരിപാടിക്ക് ഈസ്റ്റേണ്‍ രൂപം കൊടുത്തത്. മുഖ്യധാരയിലേക്ക് സജീവമായി കടന്നുവന്നിട്ടില്ലാത്തവരും എന്നാല്‍ സമൂഹത്തിലും വ്യക്തികളിലും ഏതെങ്കിലും വിധത്തില്‍ അനുകൂലമായ സ്വാധീനം ചെലുത്തുന്നവരുമായ വനിതകളെ കണ്ടെത്തി ആദരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇത്തരത്തിലുള്ള വനിതകളെ ആര്‍ക്കും നിര്‍ദ്ദേശിക്കാം. അത് ഭാര്യയോ, മകളോ, സഹോദരിയോ,
സുഹൃത്തോ, സ്ഥാപനമേധാവിയോ, സഹപാഠിയോ, അധ്യാപികയോ ആരുമാകാം. അവരുടെ ഫോട്ടോയും 60 വാക്കുകളിലുള്ള വിവരണവും സഹിതം bhoomika@eastern.in എന്ന ഐഡിയിലേക്ക് ഇമെയില്‍ അയക്കുകയോ ഭൂമിക, ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, 34/137, എന്‍എച്ച് ബൈപ്പാസ്, ഇടപ്പള്ളി, കൊച്ചി 682024 എന്ന വിലാസത്തില്‍ അയച്ചുകൊടുക്കുകയോ ആണ് ചെയ്യേണ്ടത്. ഇങ്ങിനെ ലഭിക്കുന്നവയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് ഈസ്റ്റേണ്‍ ആദരിക്കുക.

അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിന് രാവിലെ 10 മണിക്ക് കൊച്ചി താജ് ഗേറ്റ്വേയില്‍ നടക്കുന്ന ചടങ്ങിലാണ് കേരളത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട വനിതകളെ ആദരിക്കുന്നത്. ഇതേ ദിവസം തന്നെ കര്‍ണാടകയിലും, വരണാസിയിലും, ലക്നൗവിലും, ആഗ്രയിലും, തമിഴ്നാട്ടിലും, ഹൈദ്രാബാദിലും തെരഞ്ഞെടുക്കപ്പെടുന്നവരെ ആദരിക്കും.

കഴിഞ്ഞ വര്‍ഷം ഏകദേശം ഇരുപതിനായിരത്തോളം എന്‍ട്രികള്‍ ലഭിച്ചതില്‍ നിന്നും അറുപതോളം വനിതകളെയാണ് ആദരിച്ചത്. ഈ വര്‍ഷം അതില്‍ കൂടുതല്‍ എന്‍ട്രികള്‍ പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലെ പ്രമുഖ സുഗന്ധവ്യഞ്ജന സംസ്‌കരണശാലയായ ഈസ്റ്റേണ്‍ കോണ്ടിമെന്റ്സിന്റെ വിവിധ കേന്ദ്രങ്ങളിലുള്ള സ്ഥാപനങ്ങളിലെല്ലാം 47 ശതമാനവും സ്ത്രീകളാണ് ജീവനക്കാരായും നേതൃനിരയിലുമുള്ളത്. ഈസ്റ്റേണ്‍ ഗ്രൂപ്പ് ഡയറക്ടര്‍ നബീസ മീരാന്‍ ആണ് ഇതിനു നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ bhoomika.eastern.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Eastern earth with respect to womens breasts