/kalakaumudi/media/post_banners/311befd3d6afdef4211cc2bca50c1a8abd63f01901938d45459f4fdf6fd7e537.jpg)
എസ് ബി ഐ ലൈഫിന്റെ ഇന്‍ഷുറന്‍സ് ഓഹരികള്‍ വില്‍ക്കാനൊരുങ്ങി എസ് ബി ഐ. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- ഫ്രഞ്ച് കമ്പനിയായ ബി എന്‍ പി പാരിബ കാര്‍ഡിഫ് എന്നിവയുടെ സംയുക്ത സംരംഭമാണ് എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സ്. എസ് ബി ഐക്ക് 70.10% ഓഹരിയും ബി എന്‍ പി പാരിബയ്ക്ക് 26% ഓഹരിയുമാണ് ഈ സംയുക്ത സംരഭത്തിലുള്ളത്. ധനസമാഹരണാര്‍ത്ഥമാണ്ാ ഓങരികള്‍ വില്‍ക്കുന്നത്. ഇതുവഴി 6000-7000 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇതിന്റെ പ്രാരംഭ ഘട്ടമെന്ന നിലയില്‍, ഓഹരി വില്‍പ്പനയ്ക്കുള്ള അനുമതി തേടി എസ് ബി ഐ സെബിയെ സമീപിച്ചിരിക്കുകയാണ്.