
മട്ടാഞ്ചേരി: തേയില വിലയില്‍ വീണ്ടും കയറ്റം. ഇന്ത്യയിലെ എല്ലാ തേയില ലേല കേന്ദ്രങ്ങളിലും തേയില വില ഉയര്‍ത്തിയാണ് കയറ്റുമതിക്കാരും പാക്കറ്റ് നിര്‍മാതാക്കളും വാങ്ങിയത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ ഇലത്തേയില കിലോയ്‌ക്ക് 5 രൂപ വരെ വില ഉയര്‍ത്തിയാണ് കയറ്റുമതിക്കാര്‍ വാങ്ങിയത്.
പൊടിത്തേയിലയ്‌ക്ക് പാക്കറ്റ് നിര്‍മാതാക്കള്‍ കിലോയ്‌ക്ക് 3 രൂപ വില ഉയര്‍ത്തിവാങ്ങി. ഇലത്തേയില ഓര്‍ത്തോഡക്‌സ് 198000 കിലോയും സി.ടി.സി. 53000 കിലോയും പൊടിത്തേയില ഓര്‍ത്തോഡക്‌സ് 15000 കിലോയും സി.ടി.സി. 890000 കിലോയും ലേലത്തിനെത്തി. കൊച്ചിയില്‍ വില്‍പ്പനയ്‌ക്ക് തേയില വരവ് കുറവായിരുന്നു.
വില നിലവാരം ഇലത്തേയില ഓര്‍ത്തോഡക്‌സ് -ഹൈഗ്രോണ്‍ ബ്രോക്കണ്‍ 264-280, ഹൈഗ്രോണ്‍ ഫാന്നിങ്‌സ് 202-222, മീഡിയം ബ്രോക്കണ്‍ 117-122, മീഡിയം ഫാന്നിങ്‌സ് 103-108 സി.ടി.സി ബെസ്‌റ്റ് ബ്രോക്കണ്‍ 124-133, ബെസ്‌റ്റ് ഫാന്നിങ്‌സ് 112-118, മീഡിയം ബ്രോക്കണ്‍ 102-108 മീഡിയം ഫാന്നിങ്‌സ് 98-103, പൊടിത്തേയില മീഡിയംബ്രോക്കണ്‍ ഡസ്‌റ്റ് 102-108, മീഡിയം ബ്രോക്കണ്‍ ഫൈന്‍ ഡസ്‌റ്റ് 126-147, ബെസ്‌റ്റ് റെഡ് ഡസ്‌റ്റ് 122-128, കടുപ്പം കൂടിയ ഇടത്തരം 120-126, കടുപ്പം കുറഞ്ഞ ഇടത്തരം 110-116, താണയിനം 103-108. ഉത്തരേന്ത്യയിൽ തണുപ്പ് കൂടിയതാണ് തേയില വില കൂടാൻ കാരണം .