
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം അഞ്ചു വര്‍ഷത്തിനിടെ 80 ശതമാനമായി വര്‍ദ്ധിച്ചെന്ന് സിഎജി റിപ്പോര്‍ട്ട്. കടം കാലാവധി പൂര്‍ത്തിയാക്കല്‍ രേഖയനുസരിച്ച് 47.4 ശതമാനം 2023 മാര്‍ച്ചോടെ തിരിച്ചടക്കണം. ഇത് ഏതാണ്ട് 52087.13 കോടി രൂപ വരുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് .
2011-12ല്‍ 8,880 കോടി രൂപയാണ് പൊതുവിപണിയില്‍ നിന്ന് കടമെടുത്തതെങ്കില്‍ 2015-16ല്‍ ഇത് 15,000 കോടിയായി. പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ചുള്ള കേന്ദ്ര വിഹിതം ലഭിച്ചതോടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യൂ കമ്മിയും ധന കമ്മിയും കുറഞ്ഞു. 2014-15ല്‍ റവന്യൂ കമ്മി 13,796 കോടി രൂപ. 2015-16ല്‍ 9,657 കോടിയായി. റവന്യൂ വരവില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ വര്‍ദ്ധന.
തനതു നികുതി വരുമാനം 3,763 കോടി രൂപ വര്‍ദ്ധിച്ചെങ്കിലും വളര്‍ച്ചാ നിരക്ക് റവന്യൂ വരവുകളുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ കുറവ്. സംസ്ഥാന ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനവും, റവന്യൂ ചെലവ് മുന്‍വര്‍ഷത്തേക്കാള്‍ 2015-16ല്‍ 9.7 ശതമാനവും വര്‍ദ്ധിച്ചു. പലിശയും പെന്‍ഷന്‍ ചെലവും 14 മുതല്‍ 16 ശതമാനം വരെ ഉയര്‍ന്നെങ്കിലും ഇവയുടെ വളര്‍ച്ചാ നിരക്ക് പത്തു ശതമാനത്തില്‍ താഴെ. പെന്‍ഷന്‍, പലിശ ബാധ്യത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം വര്‍ദ്ധിപ്പിക്കണമെന്നും സിഎജി ശുപാര്‍ശ ചെയ്യുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
