
ബംഗളൂരു :ഇൻഡി വുഡ് ഫിലിം കാർണിവലിൽ മൂന്നാം പതിപ്പിന്റെ പ്രഖ്യാപനവും പ്രമുഖ മാധ്യമപ്രവർത്തകർക്കുള്ള അവാർഡ് നിശയും ബംഗളൂരുവിൽ സമാപിച്ചു . ഇൻഡി വുഡ് ഫിലിം കാർണിവലിൽ മൂന്നാം പതിപ്പ് വരുന്ന ഡിസംബർ 1 മുതൽ 4 വരെ രാമോജി ഫിലിം സിറ്റിയിൽ നടക്കുമെന്ന് ഏരീസ് ഗ്രൂപ്പിന്റെ സി ഇ ഒ ആയ സോഹൻ റോയ് അറിയിച്ചു .
ഭാരതീയ സിനിമയെ ലോകനിലവാരത്തിലേക്ക് എത്തിക്കുകയാണ് പ്രോജക്ട് ഇൻഡി വുഡിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത് . മുൻവർഷങ്ങളെ അപേക്ഷിച്ചു മൂന്നിരട്ടി വ്യാപ്തിയിലായിരിക്കും ഇത്തവണ ഫിലിം കാർണിവൽ സംഘടിപ്പിക്കുക .അന്തർദേശീയ ചലച്ചിത്ര മേള ,മീഡിയ സെമിനാറുകൾ ,ഇൻഡി വുഡ് ഫിലിം മാർക്കറ്റ് തുടങ്ങിയവയോടൊപ്പം അടുത്ത തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇൻഡി വുഡ് ടാലന്റ് ഹണ്ടും ഈ മേളയുടെ പ്രത്യേകതയാണ് .
ചലച്ചിത്ര മേഖലക്ക് നൽകിയ വിവിധ സംഭാവനകളെ അടിസ്ഥാനമാക്കി പ്രമുഖ മാധ്യമ പ്രവർത്തകരെ ആദരിക്കുകയുണ്ടായി .ടൈംസ് ഓഫ് ഇന്ത്യയിലേയും ബി ടി വി ന്യൂസിലേയും പ്രമുഖ മാധ്യമപ്രവർത്തകർക്കാണ് അവാർഡുകൾ ലഭിച്ചത് .
ദേശീയ തലത്തിലുള്ള മീഡിയ എക്സലൻസ് അവാർഡുകൾ രാമോജി ഫിലിം സിറ്റിയിൽ നടക്കുന്ന അവാർഡ് നിശയിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു .