/kalakaumudi/media/post_banners/c56a6530c13304126539272663096a1c767432534fa2a74c68f5d7ec06ed1bd4.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് പള്‍സ് പോളിയൊ വിതരണം നാളെ. ഇതിനായി സംസ്ഥാനത്ത് 24,690 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്.
രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് വിതരണം. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കും.
അഞ്ചു വയസില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയൊ തുള്ളിമരുന്ന് നല്‍കണം. സംസ്ഥാനത്ത് 24,49, 222 കുട്ടികള്‍ക്കാണ് തുള്ളി മരുന്ന് നല്‍കുക.
വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ പോളിയോ വിതരണത്തിന് തുടക്കം കുറിക്കും.
അങ്കണവാടികള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെല്ലാം ബൂത്തുകള്‍ ഒരുക്കും.
കോവിഡ് ബാധിതരോ, നിരീക്ഷണത്തിലോ ഉള്ള കുട്ടികളുണ്ടെങ്കില്‍ ക്വാറന്റീന്‍ കാലാവധി കഴിയുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി തുള്ളിമരുന്ന് നല്‍കും.