
കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഫലമാണ് ചാമ്പയ്ക്ക. നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് ചാമ്പയ്ക്ക. റോസ് ആപ്പിള്‍ എന്നറിയപ്പെടുന്ന ഈ കുഞ്ഞന്‍ പഴത്തില്‍ 70% വെള്ളം അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സിയുടെ കലവറയാണ് ചാമ്പയ്ക്ക. അതിനാല്‍ തന്നെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും.
വിറ്റാമിന്‍ എ, ഇ, ഡി 6, ഡി 3, കെ, കാത്സ്യം, നാരുകള്‍, ഇരുമ്പ് തുടങ്ങിയവയും ചാമ്പയ്ക്കയില്‍ അടങ്ങിയിരിക്കുന്നുണ്ട്. കൂടാതെ പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ചാമ്പയ്ക്ക ധൈര്യമായി കഴിക്കാം.
ഫൈബര്‍ ധാരാളം അടങ്ങിയ ചാമ്പയ്ക്ക കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വണ്ണം കുറയ്ക്കാനും സഹായിക്കും. മലബന്ധം പ്രശ്‌നമായിട്ടുള്ളവര്‍ക്ക് ചാമ്പക്ക കഴിക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ചാമ്പയ്ക്ക കരളിന്റെ ആരോഗ്യത്തിനും വൃക്കകളുടെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ സി അടങ്ങിയ ചാമ്പയ്ക്ക ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.