കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം; ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഇവ.....

By Greeshma Rakesh.25 08 2023

imran-azhar

 

  

കൊളസ്‌ട്രോള്‍ നില ആരോഗ്യകരമായി നിലനിര്‍ത്തുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെ ചെയ്താല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഒരുപരിധി വരെ തടയാന്‍ സാധിക്കും. മാത്രമല്ല, ജീവിതശൈലി മാറ്റങ്ങള്‍ വരുത്തുന്നത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിലും ഹൃദയ സംബന്ധമായ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കും.

 

വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് അല്ലെങ്കില്‍ നീന്തല്‍ പോലെയുള്ള വ്യായാമങ്ങള്‍ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഒപ്പം എച്ച്ഡിഎല്‍ അളവ് വര്‍ദ്ധിപ്പിക്കുകയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകള്‍ എന്നിവയാല്‍ സമ്പന്നമായ സമീകൃതാഹാരം, പൂരിത കൊഴുപ്പുകളും ട്രാന്‍സ് ഫാറ്റുകളും പരിമിതപ്പെടുത്തുന്നത് പ്രധാനമാണ്.

 

ശുദ്ധീകരിച്ച പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റുകളും കുറയ്ക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. പുകവലി ഉപേക്ഷിക്കുന്നത് പോലുള്ള ജീവിതശൈലി മാറ്റങ്ങള്‍ ഹൃദയാരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്തും.അത്തരത്തില്‍ കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ജീവിതശൈലി കുറിച്ചാണ് താഴെ പറയുന്നത്.

 

ഒന്ന്...

പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, നട്‌സുകള്‍, വിത്തുകള്‍, അവോക്കാഡോ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണക്രമം തിരഞ്ഞെടുക്കുക. വറുത്ത ഭക്ഷണങ്ങള്‍, സംസ്‌കരിച്ച ലഘുഭക്ഷണങ്ങള്‍, മാംസത്തിന്റെ കൊഴുപ്പ് എന്നിവയില്‍ കാണപ്പെടുന്ന പൂരിതവും ട്രാന്‍സ് ഫാറ്റും പരിമിതപ്പെടുത്തുക.

 

രണ്ട്...

ഉയര്‍ന്ന പഞ്ചസാരയുടെ ഉപയോഗം അമിതവണ്ണത്തിനും ഉയര്‍ന്ന ട്രൈഗ്ലിസറൈഡിന്റെ അളവിനും ഇടയാക്കും. ഇത് കൊളസ്‌ട്രോളിനെ പ്രതികൂലമായി ബാധിക്കുന്നു. ഭക്ഷണത്തില്‍ പഞ്ചസാര പാനീയങ്ങള്‍, മിഠായികള്‍, പേസ്ട്രികള്‍ എന്നിവ കുറയ്ക്കുക.

 

മൂന്ന്...

ഓട്സ്, ബീന്‍സ്, പയര്‍ പോലുള്ള ലയിക്കുന്ന നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍, ആപ്പിള്‍, പിയര്‍ തുടങ്ങിയ പഴങ്ങള്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയും അത് ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും.

 

നാല്...

ദിവസവും വ്യായാമം ചെയ്യാന്‍ സമയം മാറ്റിവയ്ക്കുക. വ്യായാമം ചെയ്യുന്നത് എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കഴിയും.

 

അഞ്ച്...

അമിതഭാരം കുറയുന്നത് നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താന്‍ ഇടയാക്കും. ശരീരഭാരം നിയന്ത്രിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

 

ആറ്...

പുകവലി രക്തക്കുഴലുകളെ നശിപ്പിക്കുകയും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു. പുകവലി ഉപേക്ഷിക്കുന്നത് ഹൃദയധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

 

ഏഴ്...

വിട്ടുമാറാത്ത സമ്മര്‍ദ്ദം ഉയര്‍ന്ന കൊളസ്‌ട്രോളിന് കാരണമാകും. സമ്മര്‍ദ്ദം ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ധ്യാനം, ശ്വസന വ്യായാമം എന്നിവ ശീലമാക്കുക.

 

OTHER SECTIONS