/kalakaumudi/media/post_banners/8724d1e8c98706d736ecf877e7dee11fb9d09fe08ff9c306d1920dfdfcff1d71.jpg)
തിരുവനന്തപുരം: കവി ഒ.എന്‍.വി കുറുപ്പിന് തലസ്ഥാനത്ത് സ്മാരകമൊരുക്കാന്‍ സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണ സമിതിക്ക് ഉടന്‍ രൂപമാകും. നിര്‍മ്മാണ സമിതിയില്‍ സാഹിത്യ അക്കാദമി പ്രതിനിധിക്കൊപ്പം തത്പരരായ വ്യക്തികളെയും സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്ന് സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ വൈശാഖന്‍ മുഖ്യമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ മറുപടി ലഭിച്ചാലുടന്‍ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും. എന്‍ജിനിയറിംഗ് രംഗത്തെയും സാഹിത്യസാംസ്‌കാരിക മേഖലയിലെയും പ്രമുഖര്‍ ഉള്‍പ്പെടുന്ന സമിതിയാകും സ്മാരകത്തിന്റെ പ്ലാന്‍ തീരുമാനിക്കുക.
കവടിയാര്‍ കൊട്ടാരം വക ഭൂമിയില്‍ നിന്ന്മിച്ചഭൂമിയായി സര്‍ക്കാരിന് ലഭിച്ച സ്ഥലത്താണ് സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ ഒ.എന്‍.വികുറുപ്പിന് സ്മാരകം നിര്‍മ്മിക്കാന്‍ അനുവാദം നല്‍കിയത്. ഇതിനായി 30സെന്റ് സ്ഥലം അനുവദിച്ചു കൊണ്ടുള്ള ജില്ലാ കളക്ടറുടെ കത്ത് സാഹിത്യ അക്കാദമിക്ക് ലഭിച്ചിരുന്നു.
ഒ.എന്‍.വിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്ന മ്യൂസിയം ഓഡിറ്റേറിയം എന്നിവ ഉള്‍പ്പെടുത്തിയാവണം സ്മാരകം പൂര്‍ത്തീകരിക്കേണ്ടതെന്ന് സാഹിത്യ അക്കാദമിയുടെ പ്രാഥമിക ആലോചനയിലുണ്ട്.കവിയുടെ ശില്പവും സ്മാരകത്തിലുണ്ടാകും. സ്മാരകത്തിനുള്ളില്‍ ഒ.എന്‍.വിയുടെ റെക്കാഡ് ചെയ്ത കവിതകള്‍ കവിയുടെ ശബ്ദത്തില്‍ സന്ദര്‍ശകര്‍ക്ക് കേള്‍ക്കാനുള്ള സൗകര്യവുമുണ്ടാകും.
കവിക്ക് ലഭിച്ച പുരസ്‌കാരങ്ങളും സ്മാരകത്തില്‍ പ്രദര്‍ശിപ്പിക്കും. ഒ.എന്‍.വിയുടെ കൃതികളുടെ സമ്പൂര്‍ണ്ണ ശേഖരവും ഇവിടത്തെ ലൈബ്രറിയില്‍ പ്രദര്‍ശിപ്പിക്കും. കവിയെക്കുറിച്ചുള്ള ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, ഡോക്യൂമെന്ററിഎന്നിവ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യവും ഉണ്ടാകും.സ്മാരകം സംബന്ധിച്ച് സമിതിയില്‍ ധാരണയുണ്ടായാല്‍ പ്ളാനും എസ്റ്റിമേറ്റം തയ്യാറാക്കി സമര്‍പ്പിക്കും. തുടര്‍ന്ന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണം. നിര്‍മ്മാണം നിര്‍വഹിക്കാന്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തണം.