/kalakaumudi/media/post_banners/820acb74c3ca2f642d0371a491bc79675de678925e7828bcb73da7e2fa2fe0ae.jpg)
ന്യൂഡൽഹി: 81 കോടി 15 ലക്ഷം ഇന്ത്യക്കാരുടെ ആധാര്‍ ഉൾപ്പടെയുള്ള ഡാറ്റാ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ശേഖരിച്ചു വച്ചിരുന്ന വിവരങ്ങളാണ് ചോര്‍ന്നത്. കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ടായിരുന്നു ഈ വിവരങ്ങൾ ശേഖരിച്ചിരുന്നത്.
ചോർന്ന വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ പരസ്യം ചെയ്ത വിവരം 'pwn0001' എന്ന ഹാക്കറാണ് പൊതു ജനശ്രദ്ധയില്‍ കൊണ്ടുവന്നത്. ആധാര്‍, പാസ്പോര്‍ട്ട് വിശദാംശങ്ങള്‍, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, താല്‍ക്കാലികവും സ്ഥിരവുമായ വിലാസങ്ങള്‍ എന്നിവ ചോര്‍ന്ന വിവരങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് ഹാക്കര്‍ നല്‍കുന്ന വിവരങ്ങള്‍.
അമേരിക്കൻ സൈബർ സെക്യൂരിറ്റി ആന്റ് ഇന്റലിജൻസ് ഏജൻസിയായ റെസെക്യൂരിറ്റിയാണ് ചോർച്ചയുടെ പ്രാഥമിക വിവരങ്ങൾ കണ്ടെത്തിയത്. ആദ്യമായല്ല ഇത്തരത്തിലൊരു സംഭവം ഉണ്ടാകുന്നത്. 2022 ഡിസംബറിൽ ഡൽഹി എയിംസിലെ ഡാറ്റ ചൈനീസ് സ്വദേശികള്‍ ഹാക്ക് ചെയ്യുകയും 200 കോടി രൂപ ക്രിപ്‌റ്റോകറൻസിയായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.