/kalakaumudi/media/post_banners/85c31c8b3ef5c68b44d3d06ca32cf8625fb2a02b3565493671db87d9aa27edd3.jpg)
സെര്‍വിക്കല്‍ കാന്‍സറുമായുള്ള പോരാട്ടത്തിനൊടുവില്‍ മിസ് വേള്‍ഡ് മത്സരാര്‍ത്ഥി ഷെരീക്ക ഡി അര്‍മസ് (26) ഓക്ടോബര്‍ 13 ന് മരിച്ചതായി റിപ്പോര്‍ട്ട്.
ന്യൂയോര്‍ക്ക് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2015 ലെ മിസ് വേള്‍ഡ് മത്സരത്തില്‍ യുറുഗ്വായിയെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നു.
ഷെരീക്ക ഡി അര്‍മസ് കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നീ ചികിത്സയിലായിരുന്നു. ' ഉയരെ പറക്കൂ സഹോദരി, എപ്പോഴും എന്നന്നേക്കും' ഷെരീക്ക ഡി അര്‍മസിന്റെ സഹോദരന്‍ സമൂഹമാധ്യമത്തില്‍ പറഞ്ഞു.
2022ലെ മിസ് യൂണിവേഴ്‌സ് യുറുഗ്വായ് അനുശോചനം രേഖപ്പെടുത്തി. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീകളില്‍ ഒരാളാണ് ഷെരീക്ക ഡി അര്‍മസെന്ന് അവര്‍ പറഞ്ഞു.
' എനിക്ക് ഒരു മോഡല്‍ ആകണം. ബ്യൂട്ടി മോഡലോ പരസ്യ മോഡലോ ക്യാറ്റ്വാക്ക് മോഡലോ എന്തുമാകാം. ഫാഷനുമായി ബന്ധപ്പെട്ടതെല്ലാം എനിക്ക് ഇഷ്ടമാണ്.
മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക എന്നത് പെണ്‍കുട്ടികളുടെ സ്വപ്‌നമാണ്'- അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു.