ഗാസ പൂര്‍ണ്ണമായും വളഞ്ഞ് ഇസ്രയേല്‍; ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ ശക്തമായ ആക്രമണം

ഗാസ നഗരം പൂര്‍ണ്ണമായും വളഞ്ഞതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് കേന്ദ്രങ്ങള്‍ക്കും താവളങ്ങള്‍ക്കും നേരെ ശക്തമായ ആക്രമണമാണ് ഉണ്ടായത്.

author-image
Priya
New Update
ഗാസ പൂര്‍ണ്ണമായും വളഞ്ഞ് ഇസ്രയേല്‍; ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ ശക്തമായ ആക്രമണം

ടെല്‍ അവീവ്: ഗാസ നഗരം പൂര്‍ണ്ണമായും വളഞ്ഞതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് കേന്ദ്രങ്ങള്‍ക്കും താവളങ്ങള്‍ക്കും നേരെ ശക്തമായ ആക്രമണമാണ് ഉണ്ടായത്.

ഇതോടെ ഗാസയില്‍ 9000 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയിലെ മിക്ക സ്‌കൂള്‍ കെട്ടിടങ്ങളും തകര്‍ന്നു.ലബനോന്‍ അതിര്‍ത്തിയിലും ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു.

വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും അക്കാര്യം അജണ്ടയിലേ ഇല്ലെന്ന് സൈനിക വക്താവ് അറിയിച്ചു. ഗറില്ല മാതൃകയിലുള്ള പോരാട്ടാമാണ് ഹമാസ് നടത്തുന്നത്.

തുരങ്കങ്ങളില്‍ നിന്നും ബോംബുകള്‍ ഉപയോഗിച്ചും കുഴി ബോബുംകള്‍ ഉപയോഗിച്ചും ആക്രമണങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ ഹമാസ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു.

അതേസമയം, ഹമാസിനെതിരെ ആക്രമണങ്ങള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങളും സൈനിക മുന്നേറ്റവും ഇസ്രയേലും പ്രചരിപ്പിക്കുന്നുണ്ട്. ഗാസ സിറ്റിയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് പോരാട്ടം മാറുന്നതോടെ മരണ സംഖ്യ ഇനിയും ഉയരും. പലസ്തീന്‍ ജനത വംശഹത്യയുടെ വക്കിലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ പ്രതികരണം.

israel hamas war gaza