യുഎന്‍ അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ബോംബാക്രമണം നടത്തിയെന്ന് ഹമാസ്; അല്‍ ഷിഫാ ആശുപത്രി നിര്‍ബന്ധിച്ച് ഒഴിപ്പിച്ചു

ഇസ്രയേല്‍ യുഎന്‍ അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തിയെന്ന് ഹമാസ്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

author-image
Priya
New Update
യുഎന്‍ അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ബോംബാക്രമണം നടത്തിയെന്ന് ഹമാസ്; അല്‍ ഷിഫാ ആശുപത്രി നിര്‍ബന്ധിച്ച് ഒഴിപ്പിച്ചു

ഗാസ: ഇസ്രയേല്‍ യുഎന്‍ അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തിയെന്ന് ഹമാസ്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ഗാസയിലെ അല്‍ ഷിഫാ ആശുപത്രി നിര്‍ബന്ധിച്ച് ഒഴിപ്പിച്ചതായി ഹമാസ് ആരോപിച്ചു. ഇസ്രായേല്‍ ഹമാസ് യുദ്ധത്തിന് ശേഷം പലസ്തീന്‍ അതോറിറ്റി ഗാസയും വെസ്റ്റ് ബാങ്കും ഭരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വാഷിംഗ്ടണ്‍ പോസ്റ്റിലെ ലേഖനത്തില്‍ പറഞ്ഞു.

ഗാസയില്‍ നിന്ന് പലസ്തീനികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കരുത്, അധിനിവേശം പാടില്ല, ഉപരോധമോ തടസ്സമോ ഉണ്ടാകരുത്, യുദ്ധം അവസാനിച്ചു കഴിഞ്ഞാല്‍, പലസ്തീന്‍ ജനതയുടെ ഉന്നമനം കേന്ദ്രമാക്കിയായിരിക്കണം ഭരണം തുടങ്ങിയവയാണ് ബൈഡന്റെ നിര്‍ദ്ദേശം.

എന്നാല്‍ ഗാസയുടെ ഭരണം പലസ്തീന്‍ അതോറിറ്റിക്ക് കൈമാറണമെന്ന യുഎസ് നിര്‍ദേശം ഇസ്രയേല്‍ തള്ളി. അതേസമയം ഗാസയിലെ ദൈനംദിന മിനിമം ആവശ്യകതകള്‍ നിറവേറ്റുന്നതിന് കൂടുതല്‍ ഇന്ധനം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ വിശദമാക്കി.

israel hamas war gaza