/kalakaumudi/media/post_banners/631cd16f2217ca5ad14fb9f1ac438dcce9f204d3485aba9ad9a80a2c5e99c78d.jpg)
ടെല്‍ അവീവ്: ഹമാസിന്റെ സ്ഥാപക ദിനത്തില്‍ ജന്മദിന സന്ദേവുമായി ഇസ്രയേല്‍. ഹമാസില്‍ നിന്ന് ഗാസയെ സ്വതന്ത്രമാക്കുക എന്ന ഹാഷ് ടാഗിനൊപ്പമാണ് ഇസ്രയേല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ജന്മദിന സന്ദേവുമായി എത്തിയത്.
'36 വര്‍ഷം മുന്‍പ് ഈ ദിവസത്തിലാണ് ഹമാസ് സ്ഥാപിതമായത്. ഈ ജന്മദിനം അവസാനത്തേതാകട്ടെ'- എന്നാണ് ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 7 നാണ് ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്. മൂന്ന് മാസത്തിന് ശേഷവും സംഘര്‍ഷം തുടരുകയാണ്. ഇതുവരെ 1200 ഇസ്രയേലുകാരും 18,500 പലസ്തീനികളുമാണ് കൊല്ലപ്പെട്ടത്.
അതേസമയം, ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കം രംഗത്തെത്തിയിരുന്നു.
ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണം ആണെന്നും ഇസ്രയേലിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും ജോ ബൈഡന്‍ പറഞ്ഞു.
ഇസ്രയേലിലെ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാറിന്റെ നിലപാടുകള്‍ മാറണമെന്നും വാഷിംഗ്ടണില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അനുകൂലികളുടെ യോഗത്തില്‍ ബൈഡന്‍ പറഞ്ഞു.