പലായനം ചെയ്യുന്നവര്‍ക്ക് നേരെയും റോക്കറ്റ് ആക്രമണം; നരകയാതനയില്‍ പലസ്തീന്‍ ജനത

ഇസ്രയേല്‍ സൈന്യം ആകാശമാര്‍ഗം ലഘുലേഖകള്‍ വിതരണം ചെയ്തു. ഒരു അറിയിപ്പുണ്ടാകുന്നതു വരെ തിരിച്ചു വരരുതെന്നാണു പലസ്തീനുകാരോട് ഇസ്രയേലിന്റെ മുന്നറിയിപ്പ്‌.

author-image
Web Desk
New Update
പലായനം ചെയ്യുന്നവര്‍ക്ക് നേരെയും റോക്കറ്റ് ആക്രമണം; നരകയാതനയില്‍ പലസ്തീന്‍ ജനത

ഗാസ: യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ പലസ്തീനിലെ ജനങ്ങള്‍ ഗാസ സിറ്റിയും വടക്കന്‍ ഗാസയും ഒഴിഞ്ഞു പോവുകയാണ്. പലായനം ചെയ്യുന്നവര്‍ക്ക് നേരെയും റോക്കറ്റ് ആക്രമണമുണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാറിലും ട്രക്കിലുമായാണു മിക്കവരും വീടൊഴിഞ്ഞു പോകുന്നത്. കഴുതപ്പുറത്തു വീട്ടുസാധനങ്ങള്‍ കെട്ടിവച്ചു നടന്നു പോകുന്നവരുമുണ്ട്.

ഇസ്രയേല്‍ സൈന്യം ആകാശമാര്‍ഗം ലഘുലേഖകള്‍ വിതരണം ചെയ്തു. ഒരു അറിയിപ്പുണ്ടാകുന്നതു വരെ തിരിച്ചു വരരുതെന്നാണു പലസ്തീനുകാരോട് ഇസ്രയേലിന്റെ മുന്നറിയിപ്പ്‌. കൂട്ട പലായനം കൂടുതല്‍ ദുരിതം വിതയ്ക്കുമെന്ന് യുഎന്നും മുന്നറിയിപ്പു നല്‍കിയിരുന്നു.

വെള്ളവും വൈദ്യുതിയും ഇന്ധനവുമില്ലാതെ തീര്‍ത്തും പ്രതിസന്ധിയിലാണ് പലസ്തീന്‍ ജനത. ഫോണുകളല്‍ ചാര്‍ജ് ചെയ്യാനോ, ഉറ്റവര്‍ എവിടെയെന്നു തിരക്കാനോ യാതൊരു വഴിയുമില്ല. ഇന്റര്‍നെറ്റ് ബന്ധം ഇല്ലാത്തതിനാല്‍ പുറം ലോകവുമായുള്ള ബന്ധവും പൂര്‍ണമായി നിലച്ചിരിക്കുകയാണ്.

war israel hamas gaza palastine