ഈ വര്‍ഷം അവസാനം വരെ ഗാസയില്‍ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍; മരണസംഖ്യ 21,978 ആയി

ഈ വര്‍ഷം അവസാനം വരെ ഗാസയില്‍ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഗാസയില്‍ നിന്ന് ആയിരക്കണക്കിന് സൈനികരെ പിന്‍വലിക്കുന്നുവെന്ന് സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി അറിയിച്ചു.

author-image
Priya
New Update
ഈ വര്‍ഷം അവസാനം വരെ ഗാസയില്‍ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍; മരണസംഖ്യ 21,978 ആയി

ഈ വര്‍ഷം അവസാനം വരെ ഗാസയില്‍ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഗാസയില്‍ നിന്ന് ആയിരക്കണക്കിന് സൈനികരെ പിന്‍വലിക്കുന്നുവെന്ന് സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി അറിയിച്ചു.

അഞ്ച് ബ്രിഗേഡുകളെയാണ് പിന്‍വലിക്കുന്നത്. ആക്രമണങ്ങളില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21,978 ആയി. 2023 ഒക്ടബോറില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഗാസയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്നത്.

യുദ്ധം തുടരുമ്പോള്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് വേണ്ടിയാണ് സൈനികരെ താത്ക്കാലികമായി പിന്‍വലിക്കുന്നത്. ഗാസയിലെ തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലും മറ്റും ഇപ്പോഴും പോരാട്ടം തുടരുകയാണ്. യുദ്ധത്തില്‍ ലക്ഷ്യം കാണുന്നത് വരെ ഗാസയില്‍ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.

israel hamas war gaza