/kalakaumudi/media/post_banners/f23f028479a91419c6c83877bbcf0093630164045ec05bd9a9ab6521ca60dd93.jpg)
ഗാസ: വടക്കന്‍ ഗാസയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാര്‍പ്പിച്ചിരുന്ന സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്ക്.
അല്‍ സഫ്താവി പ്രദേശത്താണ് ആക്രമണമുണ്ടായത്. ഹമാസിന്റെ അധീനതയിലുള്ള ആരോഗ്യമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്.
ആക്രമണം നടത്തിയത് സ്‌കൂളിനെ ലക്ഷ്യമിട്ടായിരുന്നുവെന്നും അവിടെ നിരവധി ഷെല്ലുകള്‍ പതിച്ചെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പരുക്കേറ്റ നിരവധി പേരെ ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗാസയില്‍ ആംബുലന്‍സ് വ്യൂഹത്തിനു നേരെയും ഇസ്രയേല്‍ വ്യോമാക്രമണമുണ്ടായി. നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ചികിത്സയ്ക്കായി ഈജിപ്തിലേക്കു കൊണ്ടുപോകുന്ന വഴിയാണ് രോഗികള്‍ ആക്രമിക്കപ്പെട്ടത്.
ഗാസയിലെ പ്രധാന ആശുപത്രിയായ അല്‍ ഷിഫയുടെ കവാടത്തില്‍ വച്ചും ഗാസയില്‍ തന്നെ അന്‍സാര്‍ സ്‌ക്വയറിനു സമീപവും ആക്രമണമുണ്ടായി.