/kalakaumudi/media/post_banners/38b4a553df011b5251f95710a2bb575d4716208982edb6949477685a7a065871.jpg)
ഗാസ: ഇസ്രയേല്‍-ഗാസ യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടെ തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് നഗരത്തിലേക്ക് കടന്നുകയറി ഇസ്രയേല്‍ ടാങ്കുകളുടെ ആക്രമണം. ആക്രമണത്തെ ഹമാസ് ശക്തമായി പ്രതിരോധിച്ചു. എന്നാല്‍, അതിരൂക്ഷ പോരാട്ടത്തിനൊടുവില്‍ നഗരത്തിലെ പ്രധാന ഗതാഗതമാര്‍ഗമായ നോര്‍ത്ത് സൗത്ത് റോഡില്‍ ടാങ്കുകള്‍ പ്രവേശിച്ചു.
അതിനിടെ, വ്യോമയുദ്ധവും കനത്തതോടെ ആയിരക്കണക്കിന് ആളുകളാണ് ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നത്. യുദ്ധത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഞായറാഴ്ച ആക്രമണങ്ങളില്‍ 297 പേര്‍രാണ് കൊല്ലപ്പെട്ടത്. ആകെ മരണ സംഖ്യ 18,000 കടന്നു.
ഗാസയിലെ അഭയാര്‍ഥി ക്യാംപുകള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ് ലോകാരോഗ്യ സംഘടന അറിയിച്ചു. വെടിനിര്‍ത്തല്‍ ആവശ്യവും ഉയരുന്നുണ്ട്. ഇതിനെ അതിരൂക്ഷമായി ഇസ്രയേല്‍ പ്രസിഡന്റ് നെതന്യൂഹു വിമര്‍ശിച്ചു.
ഗാസയില്‍ രാജ്യാന്തര നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
