ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം; ഒമാന്‍റെ 53ാം ദേശീയദിനാഘോഷം ഈ വർഷം പരിമിതപ്പെടുത്തും

ഫലസ്തീനിൽ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ ഒമാന്‍റെ 53ാം ദേശീയദിനാഘോഷം ഈ വർഷം ചുരുക്കി ആഘോഷിക്കാൻ തീരുമാനം.

author-image
Hiba
New Update
ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം; ഒമാന്‍റെ 53ാം ദേശീയദിനാഘോഷം ഈ വർഷം പരിമിതപ്പെടുത്തും

മസ്കത്ത്: ഫലസ്തീനിൽ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ ഒമാന്‍റെ 53ാം ദേശീയദിനാഘോഷം ഈ വർഷം ചുരുക്കി ആഘോഷിക്കാൻ തീരുമാനം. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉന്നത രക്ഷാകർതൃത്വത്തിൽ പതാക ഉയർത്തുന്നതിലും സൈനിക പരേഡിലും മാത്രമായി ആഘോഷങ്ങൾ ഒതുങ്ങുമെന്ന് ദേശീയ ആഘോഷങ്ങൾക്കായുള്ള ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു.

ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ആഘോഷങ്ങൾക്ക് പൊലിമ കുറച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് നവംബർ 18നാണ് ദേശീയ ദിനം കൊണ്ടാടുന്നത്.

 
oman National Day celebration Palestine Solidarity