ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍; 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും, യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കില്ലെന്ന് ബെന്യാമിന്‍ നെതന്യാഹു

ഗാസയില്‍ നാല് ദിവസത്തെ വെടിനിര്‍ത്തലിന് കരാര്‍. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്.

author-image
Priya
New Update
ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍; 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും, യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കില്ലെന്ന് ബെന്യാമിന്‍ നെതന്യാഹു

ടെല്‍ അവീവ്: ഗാസയില്‍ നാല് ദിവസത്തെ വെടിനിര്‍ത്തലിന് കരാര്‍. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്.

ഈ തീരുമാനത്തിന് ഇസ്രയേല്‍ മന്ത്രിസഭയും അംഗീകാരം നല്‍കി. എന്നാല്‍ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.

38 അംഗ ഇസ്രയേല്‍ മന്ത്രിസഭയാണ് നാല് ദിവസം വെടിനിര്‍ത്താന്‍ തീരുമാനിച്ചത്. മൂന്ന് മന്ത്രിമാര്‍ ഒഴികെ എല്ലാ അംഗങ്ങളും ഇതിനോട് യോജിച്ചു.

38 അംഗ ഇസ്രയേല്‍ മന്ത്രിസഭ നാല് ദിവസം വെടിനിര്‍ത്താന്‍ തീരുമാനിച്ചു. മൂന്ന് മന്ത്രിമാര്‍ ഒഴികെ എല്ലാ അംഗങ്ങളും ഇതിനോട് യോജിച്ചു.അതേസമയം, 150 ഇസ്രയേലുകാരായ ബന്ദികളാണ് ഹമാസിന്റെ പിടിയിലുള്ളത്.

ഹമാസ് ആദ്യഘട്ടത്തില്‍ ഇവരില്‍ 30 കുട്ടികളെയും 20 സ്ത്രീകളെയും മോചിപ്പിക്കും. ദിവസം 12 ബന്ദികള്‍ എന്ന നിലയില്‍ നാല് ദിവസമായി ഇവരെ മോചിപ്പിക്കും.

ഈ നാല് ദിവസം ഒരു ആക്രമണവും ഇസ്രയേല്‍ ഗാസയില്‍ നടത്തില്ലെന്നാണ് കരാര്‍. നാല് ദിവസത്തിന് ശേഷം കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായാല്‍ വെടിനിര്‍ത്തല്‍ തുടരാമെന്നാണ് ഇസ്രയേലിന്റെ തീരുമാനം.

israel hamas war gaza