/kalakaumudi/media/post_banners/8e369725e3ed7fec0571368885ca2e5f0274ba49b751ff32256103fd5825b651.jpg)
ന്യൂഡല്‍ഹി: ഇസ്രയേല്‍ താമസസ്ഥലങ്ങളിലേക്കുള്ള ബോംബാക്രമണം ശക്തമാക്കിയതിന് പിന്നാലെ ആയിരക്കണക്കിന് പലസ്തീനികള്‍ വടക്കന്‍ ഗാസയില്‍ നിന്ന് പലായനം ചെയ്തു. ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നതു വരെ വെടിനിര്‍ത്തല്‍ നടത്തില്ലെന്ന് ഇസ്രയേല്‍ അറിയിച്ചു.
ഇസ്രയേല്‍ സൈന്യവും ഹമാസ് പ്രവര്‍ത്തകരും ഗാസയില്‍ വളരെ അടുത്ത് നിന്ന് പോരാട്ടം തുടരുകയാണ്.ഞങ്ങളുടെ സൈന്യം ഗാസയുടെ ഹൃദയഭാഗത്ത് എത്തിയതായി ഇസ്രയേല്‍ വ്യാഴാഴ്ച അറിയിച്ചിരുന്നു.
ഗാസയിലെ പ്രധാന അല്‍ ഷിഫ ഹോസ്പിറ്റലില്‍ അടക്കം ആയിരക്കണക്കിന് ആളുകള്‍ ഉണ്ട്. ഇസ്രയേല്‍ പ്രതിരോധ സേന ഗാസയില്‍ ആക്രമണം നടത്തിയതിന്റെ വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചിരുന്നു.
ഹമാസിന്റെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നതായും അവര്‍ അവകാശപ്പെട്ടു.അതേസമയം, ഗാസ സിറ്റിയിലെ ബോംബെറിഞ്ഞ കെട്ടിടങ്ങള്‍ക്കൊപ്പം തീവ്രമായ തെരുവ് യുദ്ധങ്ങള്‍ കാണിക്കുന്ന വീഡിയോയും ഹമാസിന്റെ സായുധ വിഭാഗം പുറത്തുവിട്ടു.
അതേസമയം, ബോംബാക്രമണത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന തെരുവുകളുടെ വീഡിയോ ഹമാസിന്റെ സായുധ വിഭാഗം പുറത്തുവിട്ടിട്ടുണ്ട്.