
തിരുവനന്തപുരം: വെട്ടുകാട് മാ ദ്രെ ദേവൂസ് പള്ളിയിലെ ക്രിസ്തുരാജത്വ തിരുനാള്‍ ഭക്തി നിര്‍ഭരമായ പൊന്തിഫിക്കല്‍ ദിവ്യബലിയോടെ സമാപിച്ചു.
പള്ളിക്കു മുന്‍പില്‍ പ്രത്യേകം അലങ്കരിച്ച വേദിയില്‍ നടന്ന ദിവ്യബലിയിലും ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും ലത്തീന്‍ - അതിരൂപത മെത്രാപ്പൊലീത്ത ഡോ. തോമസ് ജെ നെറ്റോ മുഖ്യകാര്‍മികത്വം വഹിച്ചു.
യേശുക്രിസ്തു രാജാക്കന്മാരുടെ രാജാവാണെന്ന് കൂടുതല്‍ വിശ്വാസികള്‍ അംഗീകരിക്കുകയും യേശുവിന്റെ വചനങ്ങള്‍ ജീവിതത്തില്‍ സ്വാംശീകരിക്കാന്‍ തയാറാകുകയും ചെയ്യുന്ന കാലഘട്ടം ആണിതെന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ 5 മുതല്‍ മലയാളം, ഇംഗ്ലിഷ്, തമിഴ് ഭാഷകളിലും ലത്തീന്‍, സീറോ മലബാര്‍ ക്രമത്തിലും ബലിയര്‍പ്പണം നടന്നു. തിരുനാള്‍ സമാപനത്തോടനുബ ന്ധിച്ചു നടന്ന സ്‌നേഹവിരുന്നില്‍ പതിനായിരത്തിലധികം പേര്‍ പങ്കെടുത്തു. ഡിസംബര്‍ 1ന് വൈകിട്ട് 7ന് ഇടവക വികാരി കൊടിയിറക്ക് കര്‍മം നിര്‍വഹിക്കും.