ഖത്തറിന്റെ മധ്യസ്ഥത; ഹമാസ് ബന്ദികളാക്കിയ യുഎസ് വനിതകള്‍ക്ക് മോചനം

രണ്ടു ബന്ദികളെ മോചിപ്പിച്ച് ഹമാസ്. യുഎസ് പൗരന്മാരായ ജൂഡിത് റാനന്‍ (59), മകള്‍ നേറ്റില റാനന്‍(18) എന്നിവരെയാണ് ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസ് മോചിപ്പിച്ചത്.

author-image
Web Desk
New Update
ഖത്തറിന്റെ മധ്യസ്ഥത; ഹമാസ് ബന്ദികളാക്കിയ യുഎസ് വനിതകള്‍ക്ക് മോചനം

ഗാസ സിറ്റി: രണ്ടു ബന്ദികളെ മോചിപ്പിച്ച് ഹമാസ്. യുഎസ് പൗരന്മാരായ ജൂഡിത് റാനന്‍ (59), മകള്‍ നേറ്റില റാനന്‍(18) എന്നിവരെയാണ് ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസ് മോചിപ്പിച്ചത്.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനിടയില്‍ ബന്ദികളാക്കിയവരാണ് ഇവര്‍. ഗാസ അതിര്‍ത്തിയില്‍ നിന്നാണ് ഇരുവരെയും ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയത്. ഇരുന്നോറോളം പേരെയാണ് ഹമാസ് ബന്ദികളാക്കിയത്.

വെള്ളിയാഴ്ച രാത്രിയോടെ ഇരുവരും ഇസ്രയേലില്‍ തിരിച്ചെത്തിയതായി ഇസ്രയേല്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. യുഎസ് വനിതകളുടെ പൗരന്മാര്‍ മോചിതരായതില്‍ ജോ ബൈഡന്‍ സന്തോഷം അറിയിച്ചു. ഇരുവരോടും ബൈഡന്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തു.

മോചനത്തിനായി ഖത്തറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെ ഗാസയിലെ റെഡ് ക്രോസ് സംഘത്തിന് ജൂഡിത്തിനെയും നേറ്റിലയേയും ഹമാസ് കൈമാറി. തുടര്‍ന്ന് ഇരുവരെയും ഇസ്രയേലിന്റെ സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

qatar world news israel hamas conflict gaza