/kalakaumudi/media/post_banners/d5602fded2b8d8f1f6a3632303d01cc9dd60c3b0850bf5fee21788389e824a20.jpg)
ഗാസ: ഇസ്രയേലിന്റെ ഗാസയിൽ കടന്നുകയറിയുള്ള ആക്രമണത്തിനു പിന്നാലെ രണ്ടു ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. ഇസ്രയേൽ ഇക്കാര്യ സ്ഥിരീകരിച്ചു. നൂറിത് കൂപ്പർ (79), യോചേവദ് ലിഫ്ഷിറ്റ്സ് (85) എന്നീ വയോധികരായ രണ്ട് ഇസ്രയേലി സ്ത്രീകളെയാണ് ഹമാസ് ചൊവ്വാഴ്ച വിട്ടയച്ചത്.
അതേസമയം ഇരുവരുടേയും ഭർത്താക്കൻമാർ ബന്ദികളായി തുടരുകയാണ്. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാൽ മാനുഷിക പരിഗണന വച്ചാണ് ഇരു സ്ത്രീകളേയും മോചിപ്പിച്ചതെന്ന് ഹമാസ് വിശദീകരിച്ചു.
നിലവിൽ ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി ടെൽ അവീവിലേക്കു മാറ്റി.ഇതോടെ ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം യുഎസിൽ നിന്നുള്ള രണ്ടു സ്ത്രീകളേയും ഹമാസ് മോചിപ്പിച്ചിരുന്നു. ജൂഡിത് റാനൻ, മകൾ നതാലി എന്നിവരെയാണ് അന്നു മോചിപ്പിച്ചത്. ആകെ 222 പേരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നതെന്നാണ് ഇസ്രയേൽ നൽകുന്ന വിവരം.
ഖത്തറിന്റെയും ഈജിപ്‌തിന്റെയും മധ്യസ്ഥശ്രമങ്ങളെ തുടർന്നാണ് രണ്ടു പേരെക്കൂടി മോചിപ്പിക്കാൻ ഹമാസ് തയാറായത്. ബന്ദികളുടെ മോചനത്തിനായി നടത്തിയ ശ്രമങ്ങൾക്ക് ഈജിപ്തിനും, അവരെ ഇസ്രയേലിൽ തിരിച്ചെത്തിക്കാൻ സഹായിച്ചതിന് റെഡ് ക്രോസിനും ഇസ്രയേൽ നന്ദിയറിയിച്ചു.
അതെസമയം ഹമാസ് ബന്ദികളാക്കിയവരെ തേടി സൈനിക നീക്കം തുടങ്ങിയതായി ഇസ്രയേൽ സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ആകെ 222 പേരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നതെന്നാണ് ഇസ്രയേലിന്റെ കണക്ക്.
ഇവരിൽ 50 പേരെ അധികം വൈകാതെ ഹമാസ് മോചിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. റെഡ് ക്രോസ് പ്രതിനിധികളുടെ ഇടപെടലിൽ ഇരട്ട പൗരന്മാരായ ബന്ദികളെ മോചിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.