കണ്ണുകൾ തുണികൊണ്ട് മൂടി, കൈകൾ കെട്ടിയ നിലയിൽ, ഗാസയിൽ കറുത്ത ബാഗുകളിലായി 30 മൃതദേഹങ്ങള്‍; ഞെട്ടിക്കുന്ന കാഴ്ച

കേബിളുകള്‍ കൂട്ടിക്കെട്ടാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കെട്ടുകള്‍ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയ കറുത്ത ബാഗുകള്‍ കെട്ടിയിരുന്നത്.

author-image
Greeshma Rakesh
New Update
കണ്ണുകൾ തുണികൊണ്ട് മൂടി, കൈകൾ കെട്ടിയ നിലയിൽ, ഗാസയിൽ കറുത്ത ബാഗുകളിലായി 30 മൃതദേഹങ്ങള്‍; ഞെട്ടിക്കുന്ന കാഴ്ച

ഗാസ: വടക്കന്‍ ഗാസയിലെ ഒരു സ്‌കൂളില്‍ 30 പലസ്തീനികളുടെ മൃതദേഹം കെട്ടിയ നിലയില്‍ കണ്ടെത്തി.യുദ്ധത്തിൽ തകർന്ന കെട്ടിടാവാശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കേബിളുകള്‍ കൂട്ടിക്കെട്ടാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കെട്ടുകള്‍ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയ കറുത്ത ബാഗുകള്‍ കെട്ടിയിരുന്നത്.

കണ്ണുകള്‍ കെട്ടി, കൈകള്‍ പിന്നില്‍ കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്ന അജ്ഞാത മൃതദേഹങ്ങളില്‍ പലതും. ഡിസംബറില്‍ ബോംബാക്രമണത്തില്‍ തകരുന്നതിനു മുമ്പ് ആയിരക്കണക്കിന് പലസ്തീനികള്‍ക്ക് അഭയമായിരുന്നു ഈ വിദ്യാലയം. 2010 മുതല്‍ യു.എന്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിച്ച വരുന്ന സ്‌കൂളാണിത്.

ഗാസയിലെ ബെയ്ത് ലാഹിയയില്‍ നിന്ന് ഇസ്രായേൽ സൈന്യം പിന്‍വാങ്ങിയതിന് ശേഷമാണ് ഇവിടുത്തെ ഖലീഫ ബിന്‍ സെയ്ദ് എലിമെന്ററി സ്‌കൂളില്‍ 30 പലസ്തീനികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബാഗ് കെട്ടിയ പ്ലാസ്റ്റിക് കേബിളില്‍ ഹീബ്രു ഭാഷയിലുള്ള എഴുത്തുകളുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Israel palestine conflict israel hamas gaza Dead body