/kalakaumudi/media/post_banners/9bbda2ce3d88cf140a4dd6543afccb7a3104e39a77904c828c835bdf00d5ccd6.jpg)
ടെല്‍അവിവ്: ഗാസയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സുരക്ഷിത മേഖലകളിലേക്ക് ആക്രമണം നടത്തി ഇസ്രയേല്‍. വീടുകള്‍ക്കും പള്ളികള്‍ക്കും നേരെയുണ്ടായ വ്യോമാക്രമണത്തില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു.
തെക്കന്‍ ഗാസയില്‍ ഖാന്‍ യൂനിസിലും റഫയിലും സംഘര്‍ഷം തുടരുകയാണ്. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 12ഓളം പലസ്തീന്‍ സൈനികരെ വധിച്ചതായി ഇസ്രയേല്‍ സൈന്യം പ്രഖ്യാപിച്ചു.
ഇസ്രയേല്‍ - ലെബനന്‍ അതിര്‍ത്തിയിലും ഹിസ്ബുള്ളയും ഇസ്രയേലും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. അതിര്‍ത്തി കടന്നുള്ള കൈമാറ്റത്തില്‍ സായുധ സംഘത്തിലെ മൂന്ന് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.