ഇസ്രയേൽ- ഹമാസ് യുദ്ധം; പലസ്തീനിലേക്ക് മാനുഷിക സഹായം അയച്ച് ഇന്ത്യ

മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിനുകൾ, സാനിറ്ററി , വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകൾ എന്നിവ ആവശ്യസാധനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് എംഇഎ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

author-image
Greeshma Rakesh
New Update
ഇസ്രയേൽ- ഹമാസ് യുദ്ധം; പലസ്തീനിലേക്ക് മാനുഷിക സഹായം അയച്ച് ഇന്ത്യ

ന്യൂഡൽഹി: ഇസ്രയേൽ- ഹമാസ് യുദ്ധം തുടരുന്നതിനിടെ, ഗാസയിലെ ജനങ്ങൾക്ക് മാനുഷിക സഹായവുമായി ഇന്ത്യ.ദുരിതാശ്വാസ സാമഗ്രികളുമായി ഈജിപ്തിലെ എൽ-അരിഷ് വിമാനത്താവളത്തിലേക്ക് ഇന്ത്യൻ എയർഫോഴ്‌സ് സി-17 വിമാനം പുറപ്പെട്ടു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിനുകൾ, സാനിറ്ററി , വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകൾ എന്നിവ ആവശ്യസാധനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് എംഇഎ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സംസാരിച്ചതിന് പിന്നാലെയാണിത്.
ടെലിഫോൺ സംഭാഷണത്തിനിടെ ഗാസയിലെ അൽ അഹ്‌ലി ഹോസ്പിറ്റൽ ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ മോദി അഗാധമായ അനുശോചനം അറിയിച്ചിരുന്നു.

india hamas Palestine israel hamas war gaza humanitarian aid