/kalakaumudi/media/post_banners/28cef0898b6410c94ca3b943e20169f5f13b3e58f129058b9b508283c00723ac.jpg)
ടെല്‍ അവീവ്: ഗാസയുടെ നിയന്ത്രണം ഹമാസിന് നഷ്ടമായെന്നും നിരവധി ഉന്നത ഹമാസ് നേതാക്കളെ വധിച്ചുവെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അവകാശപ്പെട്ടു.
ഇസ്രയേലിലേക്ക് അപ്രതീക്ഷിത ആക്രമണം നടത്തി ഒരു മാസം പിന്നിടുമ്പോഴേക്കും ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമായെന്ന് ആണ് അദ്ദേഹം പറഞ്ഞത്.
ഗാസയിലെ ഹമാസ് ഭരണകേന്ദ്രം ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തു. ഗാസയുടെ നിയന്ത്രണം അവര്‍ക്ക് നഷ്ടപ്പെട്ടു. വടക്കന്‍ ഗാസ വിട്ട് ഹമാസ് തെക്കോട്ട് പാലായനം ചെയ്യുകയാണ്.
അവരുടെ ഭരണ കേന്ദ്രങ്ങള്‍ ജനം കയ്യേറി കൊള്ളയടിക്കുകയാണ്. ഹമാസ് മുന്‍ ഇന്റലിജന്‍സ് തലവന്‍ മുഹമ്മദ് ഖാമിസിനെ ഞങ്ങള്‍ വധിച്ചു.
ഹമാസിന്റെ മിസൈല്‍ ആക്രമണത്തില്‍ പ്രവര്‍ത്തിച്ച യാഖൂബ് അസറും കൊല്ലപ്പെട്ടുവെന്നും പ്രധാന ഇസ്രയേല്‍ ടെലിവിഷന്‍ ചാനലുകളില്‍ പുറത്തുവന്ന വീഡോയയില്‍ യോവ് പറഞ്ഞു. അതേസമയം ഇതിന്റെ തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
