ഇസ്രയേലില്‍ യുദ്ധകാല മന്ത്രിസഭ; പ്രതിപക്ഷ നേതാവും മന്ത്രി

ഗാസക്കെതിരായ പോരാട്ടം ശക്തമായതോടെ യുദ്ധകാല മന്ത്രിസഭ രൂപീകരിച്ച് ഇസ്രയേല്‍. സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും ഭരണത്തില്‍ പങ്കാളികളായി.

author-image
Web Desk
New Update
ഇസ്രയേലില്‍ യുദ്ധകാല മന്ത്രിസഭ; പ്രതിപക്ഷ നേതാവും മന്ത്രി

ടെല്‍അവീവ്: ഗാസക്കെതിരായ പോരാട്ടം ശക്തമായതോടെ യുദ്ധകാല മന്ത്രിസഭ രൂപീകരിച്ച് ഇസ്രയേല്‍. സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും ഭരണത്തില്‍ പങ്കാളികളായി. യുദ്ധകാല സാഹചര്യം നേരിടുന്നതിനാണ് സംയുക്ത മന്ത്രി സഭ. പ്രതിപക്ഷ നേതാവ് ബെന്നി ഗാന്‍സും ഉള്‍പ്പെടെയുള്ള നേതാക്കളും മന്ത്രിമാരാകും.

അതിനിടെ, ഗാസ അതിര്‍ത്തിയില്‍ സൈനിക നീക്കം ഇസ്രയേല്‍ ശക്തമാക്കി. കരയിലൂടെയുള്ള യുദ്ധത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് സൈനിക ശക്തി അതിര്‍ത്തിയില്‍ വര്‍ദ്ധിപ്പിക്കുന്നത്.

വ്യോമാക്രമണത്തിലൂടെ കനത്ത പ്രഹരമാണ് ഗാസയില്‍ ഇസ്രയേല്‍ നടത്തിയത്. ഹമാസിന്റെ ശക്തികേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. പിന്നാലെയാണ് കരയുദ്ധത്തിലേക്ക് ഇസ്രയേല്‍ കടക്കുന്നത്.

 

 

hamas israel gaza palastine