ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡറും മൂന്നു നേതാക്കളും കൊല്ലപ്പെട്ടു

By Web Desk.26 11 2023

imran-azhar

 

 

ഗാസ: ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡറും മൂന്നു നേതാക്കളും ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹമാസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നോര്‍ത്തേണ്‍ ബ്രിഗേഡ് കമാന്‍ഡര്‍ അഹമ്മദ് അല്‍ ഗന്ദൂറും മറ്റു മൂന്ന് മുതിര്‍ന്ന നേതാക്കളുമാണ് കൊല്ലപ്പെട്ടത്.

 

ഗന്ദൂറിനെ 2017 ല്‍ യുഎസ് രാജ്യാന്തര ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സാമ്പത്തിക ഉപരോധങ്ങളുടെ കരിമ്പട്ടികയിലും ചേര്‍ത്തിരുന്നു. നിരവധി ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഗന്ദൂര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

കൊല്ലപ്പെട്ട മൂന്നു മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ അയ്മന്‍ സിയ്യാം നോര്‍ത്തേണ്‍ ബ്രിഗേഡ് എസ്സീദിന്‍ അല്‍ഖാസമിന്റെ റോക്കറ്റ് ഫയറിങ് യൂണിറ്റിന്റെ തലവനായിരുന്നു.

 

 

OTHER SECTIONS