ദന്ത ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച മൂന്നര വയസ്സുകാരൻ മരിച്ചു

കുന്നംകുളം മലങ്കര ആശുപത്രിയിൽ ദന്ത ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച മൂന്നര വയസ്സുകാരൻ മരിച്ചു. കെവിൻ - ഫെൽജ ദമ്പതികളുടെ മകനാണ് ആരോൺ. ചികിത്സാ പിഴവെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രം​ഗത്തെത്തിയിട്ടുണ്ട്.

author-image
Hiba
New Update
ദന്ത ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച മൂന്നര വയസ്സുകാരൻ മരിച്ചു

തൃശൂർ: കുന്നംകുളം മലങ്കര ആശുപത്രിയിൽ ദന്ത ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച മൂന്നര വയസ്സുകാരൻ മരിച്ചു. കെവിൻ - ഫെൽജ ദമ്പതികളുടെ മകനാണ് ആരോൺ. ചികിത്സാ പിഴവെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റൂട്ട് കനാൽ സർജറിക്കായാണ് കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. തുടർന്ന് ചൊവ്വാഴ്ച രാവിലെ 6 മണിയോടെ കുട്ടിയെ സർജറിക്കായി കൊണ്ടുപോയി. പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ അതിന് തയാറായില്ല.

പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടായെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി. തഹസീൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടക്കുമെന്നാണ് വിവരം.

Latest News root canal hospital mistake