ഗാസയില്‍ കൂടുതല്‍ സഹായം എത്തിക്കും; കരട് പ്രമേയത്തിന് അംഗീകാരം

ഇസ്രയേല്‍- ഹമാസ് യുദ്ധം മുറുകുന്ന ഗാസയില്‍ കൂടുതല്‍ സഹായം എത്തിക്കാനുള്ള കരട് പ്രമേയത്തിന് യു എന്‍ രക്ഷാസമിതിയുടെ അംഗീകാരം.

author-image
anu
New Update
ഗാസയില്‍ കൂടുതല്‍ സഹായം എത്തിക്കും; കരട് പ്രമേയത്തിന് അംഗീകാരം

ന്യൂയോര്‍ക്ക്: ഇസ്രയേല്‍- ഹമാസ് യുദ്ധം മുറുകുന്ന ഗാസയില്‍ കൂടുതല്‍ സഹായം എത്തിക്കാനുള്ള കരട് പ്രമേയത്തിന് യു എന്‍ രക്ഷാസമിതിയുടെ അംഗീകാരം. അതേസമയം, യു.എസിനെ വിമര്‍ശിച്ച് റഷ്യ മുന്നോട്ടുവച്ച ഭേദഗതി തള്ളി.

മാസങ്ങള്‍ നീണ്ട പോരാട്ടത്തില്‍ ഗാസയിലെ ജനങ്ങള്‍ കടുത്ത മാനുഷിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് പുതിയ പ്രമേയം അവതരിപ്പിക്കുന്നത്. 13 അംഗങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ ആരും എതിര്‍ത്തില്ല. അമേരിക്കയും റഷ്യയും വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്തു. യു.എസ് വീറ്റോ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് റഷ്യ വിട്ടുനിന്നത്.

ഒരു തടസവുമില്ലാതെ മാനുഷിക സഹായം ഗാസയില്‍ എത്തിക്കാന്‍ യുദ്ധത്തിന്റെ ഭാഗമായ എല്ലാ കക്ഷികളും അനുവദിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യങ്ങളൊന്നും പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടില്ല. അതിനിടെ, ഹിസ്ബുല്ലയുടെ സൈനികകേന്ദ്രങ്ങളിലും ആക്രമണം ആരംഭിച്ചതായി ഇസ്രായേല്‍ അറിയിച്ചു. ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 20,000 കടന്നു.

Latest News international news gaza