ദിദ്വിന സന്ദര്‍ശനത്തിന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ബുധനാഴ്ച ഒമാനിലെത്തും

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ദ്വിദിന ഒമാന്‍ സന്ദര്‍ശനം ബുധനാഴ്ച തുടങ്ങും. ബുധനാഴ്ച മസ്‌കത്തിലെത്തുന്ന കേന്ദ്രമന്ത്രി ഒമാനിലെ സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.

author-image
Web Desk
New Update
ദിദ്വിന സന്ദര്‍ശനത്തിന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ബുധനാഴ്ച ഒമാനിലെത്തും

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ദ്വിദിന ഒമാന്‍ സന്ദര്‍ശനം ബുധനാഴ്ച തുടങ്ങും. ബുധനാഴ്ച മസ്‌കത്തിലെത്തുന്ന കേന്ദ്രമന്ത്രി ഒമാനിലെ സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.

'ഇന്ത്യ ഓണ്‍ കാന്‍വാസ്' എന്ന പേരില്‍ നടക്കുന്ന പെയ്ന്റിങ് പ്രദര്‍ശനവും വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. നാഷനല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിലെ 20 ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്.

മന്ദ്വിയില്‍ നിന്ന് മസ്‌കത്ത് വരെ എന്ന പേരില്‍ മസ്‌കത്ത് ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഇന്ത്യ-ഒമാന്‍ ചരിത്രം പറയുന്ന സെഷനും മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ഒമാനിലെ ഇന്ത്യന്‍ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.

ഇന്ത്യ - ഒമാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. ഇത്

മൂന്നാം തവണയാണ് വി. മുരളീധരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഒമാനില്‍ എത്തുന്നത്.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

 

 

india oman v muraleedharan